Latest News

കുടുംബവിളക്കില്‍ വീണ്ടും മാറ്റം; വേദികയായി എത്തുന്നത് സിനിമാതാരമായ ശരണ്യ ആനന്ദ്

Malayalilife
കുടുംബവിളക്കില്‍ വീണ്ടും മാറ്റം; വേദികയായി എത്തുന്നത് സിനിമാതാരമായ ശരണ്യ ആനന്ദ്

ഷ്യാനെറ്റില്‍ പ്രേക്ഷകപ്രീതി നേടി മുന്നേറുന്ന സീരിയലാണ് കുടുംബവിളക്ക്. നടി മീര വാസുദേവാണ് സീരിയലില്‍ കേന്ദ്രകഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. ഭര്‍ത്താവിനും കുടുംബത്തിനും വേണ്ടി കഷ്ടപെട്ടിട്ടും കുടുംബത്തില്‍ അവഗണിക്കപ്പെടുന്ന വീട്ടമ്മയാണ് സുമിത്ര. സുമിത്രയുടെ വില മനസിലാക്കാതെ സഹപ്രവര്‍ത്തക വേദികയെ പ്രണയിക്കുന്ന ആളാണ് സുമിത്രയുടെ ഭര്‍ത്താവ് സിദ്ധാര്‍ഥ്. സീരിയലില്‍ തുടക്കത്തില്‍ വേദികയായി എത്തിയിരുന്നത് തമിഴ് താരം ശ്വേത വെങ്കട്ട് ആയിരുന്നു.

1 മുതല്‍ 56 വരെയുള്ള എപ്പിസോഡിലായിരുന്നു ഇവര്‍ അഭിനയിച്ചിരുന്നത്. പക്ഷേ പിന്നീട് ഇവര്‍ പരമ്പരയില്‍ നിന്ന് പിന്മാറിയിരുന്നു. 57 മുതല്‍ 110 വരെയുള്ള എപ്പിസോഡുകളില്‍ അഭിനയിച്ചത് അമേയ നായര്‍ എന്ന നടിയായിരുന്നു. ഇപ്പോഴിതാ തിരുവോണം നാളില്‍ ഒരു മണിക്കൂര്‍ നീണ്ടു നിന്ന മെഗാ എപ്പിസോഡില്‍ വീണ്ടും വേദിക എന്ന കഥാപാത്രത്തെ മാറ്റിയിരിക്കുകയാണ്. അമേയ നായര്‍ക്ക് പകരം നടി ശരണ്യ ആനന്ദാണ് ഇപ്പോള്‍ വേദിക എന്ന കഥാപാത്രമായി എത്തിയിരിക്കുന്നത്.

നടിയും ഫാഷന്‍ ഡിസൈനറും കൊറിയഗ്രാഫറും മോഡലുമായ താരമാണ് ശരണ്യ തമിഴ് സിനിമയില്‍ അരങ്ങേറി പിന്നീട് മലയാളത്തില്‍ സജീവമായ നടിയാണ്. മോഹന്‍ലാല്‍ അഭിനയിച്ച 1971 ബിയോണ്ട് ബോര്‍ഡേഴ്സിലാണ് ആദ്യമായി മലയാളത്തില്‍ അഭിനയിച്ചത്.
അച്ചായന്‍സ്, ചങ്ക്‌സ്, കപ്പുചീനോ, ആകാശഗംഗ 2 എന്നീ സിനിമകളുടെ ഭാഗമായിരുന്നു. ആമേന്‍ അടക്കം നാല് ചിത്രങ്ങളില്‍ അസിസ്റ്റന്റ് കൊറിയോഗ്രാഫര്‍ ആയി എത്തിയിട്ടുമുണ്ട്. ആകാശഗംഗ 2-ല്‍ കത്തിക്കരിഞ്ഞ ചുടലയക്ഷിയായി ശരണ്യ എത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നടി മീരാ വാസുദേവ് ഏറെ നാളുകള്‍ക്ക് ശേഷം മിനി സ്‌ക്രീനില്‍ സജീവമായ ഈ സീരിയല്‍ അടുത്തിടെ ടിആര്‍പി റേറ്റിങ്ങില്‍ നമ്പര്‍ 1 ആയിരുന്നു. തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 8 മണിയ്ക് ഏഷ്യാനെറ്റില്‍ സംപ്രക്ഷണം ചെയ്യുന്ന പരമ്പരയില്‍ കൃഷ്ണകുമാര്‍, ശ്രീജിത്ത് വിജയ്, നൂബിന്‍ ജോണി, ആതിര മാധവ്, സുമേഷ് , മഞ്ജു സതീഷ് , അമൃത, കെ പി എസ് സി സജീവ് തുടങ്ങി നിരവധി താരങ്ങളാണ് അഭിനയിക്കുന്നത്.


 

kudumbavilaku serial saranya anand as vedhika

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക