ഏഷ്യാനെറ്റില്‍ പ്രേക്ഷകപ്രീതി നേടി മുന്നേറുന്ന സീരിയലാണ് കുടുംബവിളക്ക്. നടി മീര വാസുദേവാണ് സീരിയലില്‍ കേന്ദ്രകഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. ഭര്‍ത്താവിനും കുടുംബത്തിനും വേണ്ടി കഷ്ടപെട്ടിട്ടും കുടുംബത്തില്‍ അവഗണിക്കപ്പെടുന്ന വീട്ടമ്മയാണ് സുമിത്ര. സുമിത്രയുടെ വില മനസിലാക്കാതെ സഹപ്രവര്‍ത്തക വേദികയെ പ്രണയിക്കുന്ന ആളാണ് സുമിത്രയുടെ ഭര്‍ത്താവ് സിദ്ധാര്‍ഥ്. സീരിയലിലെ വേദികയായി പല താരങ്ങളാണ് പലപ്പോഴായി വന്നു പോയത്. നടി ശരണ്യ ആനന്ദാണ് ഇപ്പോള്‍ വേദിക എന്ന കഥാപാത്രമായി എത്തുന്നത്. കുറച്ചു നാളുകള്‍ കൊണ്ടു തന്നെ ശരണ്യയെ വേദികയായി പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
നടിയും ഫാഷന്‍ ഡിസൈനറും കൊറിയഗ്രാഫറും മോഡലുമായ താരമാണ് ശരണ്യ തമിഴ് സിനിമയില്‍ അരങ്ങേറി പിന്നീട് മലയാളത്തില്‍ സജീവമായ നടിയാണ്. മോഹന്‍ലാല്‍ അഭിനയിച്ച 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിലാണ് ആദ്യമായി മലയാളത്തില്‍ അഭിനയിച്ചത്.
അച്ചായന്‍സ്, ചങ്ക്സ്, കപ്പുചീനോ, ആകാശഗംഗ 2 എന്നീ സിനിമകളുടെ ഭാഗമായിരുന്നു. ആമേന്‍ അടക്കം നാല് ചിത്രങ്ങളില്‍ അസിസ്റ്റന്റ് കൊറിയോഗ്രാഫര്‍ ആയി എത്തിയിട്ടുമുണ്ട്. ആകാശഗംഗ 2-ല്‍ കത്തിക്കരിഞ്ഞ ചുടലയക്ഷിയായി ശരണ്യ എത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
താരം വിവാഹിത ആയി എന്ന ഏറ്റവും സന്തോഷകരമായ വാര്‍ത്തയാണ് ഇപ്പോള്‍ മിനിസ്‌ക്രീന്‍ ആരാധകര്‍ പങ്കുവയ്ക്കുന്നത്. മനേഷ് രാജന്‍ നായരാണ് വരന്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍വച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. കൊവിഡ് പ്രോട്ടോകോളുകള്‍ പാലിച്ചുകൊണ്ട് നടനാണ് ചടങ്ങില്‍ ബന്ധുക്കളും സുഹൃത്തുക്കളും ആണ് പങ്കെടുത്തത്.
വിവാഹം നിശ്ചയിച്ച വിവരം ശരണ്യ ആണ് സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്. അദ്ദേഹം ഹൃദയം കവര്‍ന്നുവെന്നും അദ്ദേഹത്തിന്റെ പേര് ഇനി തന്റെയൊപ്പംകാണും. തന്റെ തുടര്‍ന്നുള്ള ജീവിതത്തിലേക്ക് ഒരാളെ താന്‍ തെരഞ്ഞെടുത്തുവെന്നും എല്ലാവരുടെയും പ്രാര്‍ത്ഥന കൂടെയുണ്ടാകണമെന്നും പറഞ്ഞു കൊണ്ടായിരുന്നു ശരണ്യ വിവാഹവിശേഷം പങ്കിട്ടത്. സുജാതയുടെയും ആനന്ദ് രാഘവന്റെയും മകളായി സൂററ്റിലായിരുന്നു ശരണ്യ ജനിച്ചത്. അടൂരാണ് ശരണ്യയുടെ നാട്.