കുടുംബബന്ധത്തിന്റെയും സഹോദരസ്നേഹത്തിന്റെയും കഥ പറയുന്ന സീരിയലാണ് സാന്ത്വനം. ഒരു ഏട്ടന്റെയും ഏട്ടത്തിയമ്മയുടെയും അവരുടെ മൂന്ന് അനിയന്മാരുടെയും കഥയാണ് സീരിയല്‍ പറയുന്നത്. തമിഴിലെ ഹിറ്റ് സീരിയല്‍ പാണ്ഡ്യന് സ്റ്റോര്‍സിന്റെ റീമേക്കാണ് സാന്ത്വനം. ചിപ്പി നായികയാകുന്ന പരമ്പരയുടെ പ്രൊമോ എത്തിയപ്പോള്‍ മുതല്‍ തന്നെ മികച്ച പ്രതികരണം ആയിരുന്നു ലഭിച്ചത്. രാജീവ് പരമേശ്വരന് ആണ് നായകനായി എത്തുന്നത്. ഇവര്‍ക്കുപുറമെ നിരവധി സീനിയര്‍ താരങ്ങളും പരമ്പരയില്‍ അണിനിരക്കുന്നുണ്ട്. പരമ്പരയില്‍ അഞ്ജലി ആയെത്തുന്നത് ഗോപിക ആണ്.
ബാലതാരമായി ബാലേട്ടനിലൂടെ എത്തിയാണ് ഗോപിക ഏറെ ശ്രദ്ധിക്കപ്പെട്ടത്. തങ്ങളുടെ അച്ഛനെ നാട്ടുകാരും അമ്മയും സുഹൃത്തുക്കളുമൊക്കെ വിളിക്കുന്നതുപോലെ മക്കളും ബാലേട്ടാ എന്ന് വിളിക്കുന്നത് സിനിമയില്‍ ഏറെ ശ്രദ്ധ നേടിയതായിരുന്നു. സഹോദരി കീര്‍ത്തനയും ചിത്രത്തില്‍ ഗോപികയ്ക്ക് ഒപ്പം വേഷം ഇട്ടിരുന്നു.കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശികളാണ് ഇരുവരും. ഗോപിക ഇപ്പോള്‍ ആയുര്‍വേദ ഡോക്ടറാണ്. അനുജത്തി കീര്‍ത്തന എഞ്ചിനീയറിംഗിന് പഠിക്കുകയാണ്.
എന്തിനും ഏതിനും ഒപ്പം നില്ക്കുന്ന സഹോദരിമാരാണ് ഗോപികയും കീര്‍ത്തനയും. സാന്ത്വനം സീരിയലില്‍ അഞ്ജലി എന്ന കഥാപാത്രമായിട്ടാണ് ഗോപിക എത്തുന്നത്. ഗോപികയ്ക്കൊപ്പം ലൊക്കേഷനുകളില്‍ കീര്‍ത്തനയും എത്താറുണ്ട്. സീരിയലിലെ പ്രവര്‍ത്തകരുമായി വലിയ കൂട്ടാണ് ഇവര്‍. കയ്യില്‍ ടാറ്റു കുത്തുന്നതിന്റെ വീഡിയോ പങ്കുവച്ചിരിക്കയാണ് കീര്‍ത്തന. റാം ടാറ്റൂ ട്രിവാന്ട്രമാണ് ടാറ്റു ചെയ്തത്. വീഡിയോ കാണാം