Latest News

ശാരീരിക ആക്രമണം അടക്കം നിയമവിരുദ്ധ നടപടികള്‍ ബിഗ് ബോസ് പരിപാടിക്കിടെയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി; നിയമ വിരുദ്ധതയുണ്ടെങ്കില്‍ ഷോ നിര്‍ത്തിവെയ്പ്പിക്കാം; മോഹന്‍ലാലിനടക്കം ഹൈക്കോടതിയുടെ നോട്ടീസ്

Malayalilife
topbanner
 ശാരീരിക ആക്രമണം അടക്കം നിയമവിരുദ്ധ നടപടികള്‍ ബിഗ് ബോസ് പരിപാടിക്കിടെയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി; നിയമ വിരുദ്ധതയുണ്ടെങ്കില്‍ ഷോ നിര്‍ത്തിവെയ്പ്പിക്കാം; മോഹന്‍ലാലിനടക്കം ഹൈക്കോടതിയുടെ നോട്ടീസ്

ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്. പരിപാടിയുടെ ഉള്ളടക്കം അടിയന്തിരമായി പരിശോധിക്കാന്‍ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് കോടതി നിര്‍ദേശം നല്‍കി. മലയാളം ആറാം സീസണ്‍ സംപ്രേക്ഷണവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

പരിപാടി സംഘാടകരായ എന്‍ഡമോള്‍ ഷൈനിനും, സ്റ്റാര്‍ ഇന്ത്യയ്ക്കും, പരിപാടിയുടെ അവതാരകനായ മോഹന്‍ലാലിനും, പരിപാടിയിലെ മത്സരാര്‍ത്ഥിയായ റോക്കിക്കും  ഹൈക്കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്.

നിയമ വിരുദ്ധതയുണ്ടെങ്കില്‍ പരിപാടിയുടെ സംപ്രേഷണം തടയണം. പ്രശ്നം ഗൗരവതരമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. മോഹന്‍ലാലിനും ഡിസ്നി ഹോട്ട് സ്റ്റാറിനും എന്‍ഡമോള്‍ ഷൈനിനും നോട്ടീസ് നല്‍കി. ശാരീരിക ഉപദ്രവമടക്കമുള്ള നിയമവിരുദ്ധ നടപടികള്‍ പരിപാടിക്കിടെയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകനായ ആദര്‍ശ് എസ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. ഈ മാസം 25 ന് കോടതി ഹര്‍ജി വീണ്ടും പരിഗണിക്കും.

high court against big boss season 6

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES