Latest News

ഇന്ന് എന്റെ അരവിന്ദ് കൃഷ്ണന് 2 വയസ്സ് കഴിഞ്ഞു; രണ്ടു വര്‍ഷത്തെ യാത്രയെക്കുറിച്ച് താരം

Malayalilife
 ഇന്ന് എന്റെ അരവിന്ദ് കൃഷ്ണന് 2 വയസ്സ് കഴിഞ്ഞു; രണ്ടു വര്‍ഷത്തെ യാത്രയെക്കുറിച്ച് താരം

സീകേരളം ചാനലിലെ മലയാളികളുടെ പ്രിയപ്പെട്ട സീരിയലാണ് ചെമ്പരത്തി. തമിഴിലെ സെമ്പരുത്തി എന്ന സീരിയലിന്റെ മലയാളം പതിപ്പാണ് ചെമ്പരത്തി. ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന കല്യാണി എന്ന പെണ്‍കുട്ടിയെ  ചുറ്റിപ്പറ്റിയാണ്  ചെമ്പരുത്തി സീരിയലിന്റെ കഥ മുന്നോട്ടു പോകുന്നത്. നടി അമല ഗിരീഷ് കല്യാണി എന്ന കഥാപാത്രത്തെയും താരാകല്യാണ്‍ അഖിലാണ്ഡേശ്വരി എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. സീരിയലിലെ ആനന്ദ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സ്റ്റെബിന്‍ ജേക്കബ് എന്ന നടനാണ്. നീര്‍മാതാളം ടീം തന്നെയാണ് ചെമ്പരത്തിയും ഒരുക്കിയത്. സീരിയലില്‍ സ്റ്റെബിന്‍ അവതരിപ്പിക്കുന്ന ആനന്ദിന്റെ അനിയനായി എത്തുന്നത് നടന്‍ പ്രബിന്‍ ആണ്. പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ് പ്രഭിന്റെ കഥാപാത്രം. 

 പ്രബിന്‍ പങ്ക് വച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.അഖിലാണ്ഡേശ്വരിയുടെ രണ്ടാമത്തെ മകന്‍ ആനന്ദ് കൃഷ്ണനായിട്ടാണ് താരം ചെമ്പരത്തി പരമ്പരയില്‍ എത്തുന്നത്. അല്‍പ്പം തമാശയും കുസൃതിയും നിറഞ്ഞ ഒരു കഥാപാത്രമാണ് അരവിന്ദ്. ഇപ്പോള്‍ അരവിന്ദിന് രണ്ടുവയസ്സ് തികഞ്ഞതിനെകുറിച്ചാണ് പ്രബിന്‍ സംസാരിക്കുന്നത്.

ഇന്ന് എന്റെ അരവിന്ദ് കൃഷ്ണന് 2 വയസ്സ് കഴിഞ്ഞിരിക്കാണ്.... അന്നും ഇന്നും എനി എന്നും നിങ്ങളെലാവരും എന്റെ കൂടെ ഉണ്ട്.. അല്ല ഉണ്ടാവും.... ഇന്ത്യ അറിയപെടുന്ന നടന്നാവുക എന്ന് പറയുന്നത് എന്റെ വല്യ ഒരു സ്വപനം ആണ്..... ആ സ്വപ്നത്തിലേക്ക് എത്താന്‍ ഒരു വല്യ പങ്ക് അത് നിങ്ങളാണ്.... മറിച്ചൊന്നും പ്രതീക്ഷിക്കാതെ ഒരാളുടെ സ്വപ്നത്തിന് ചിറകേല്‍പിക്കാന്‍ കൂടെ നില്‍ക്കുന്നവര്‍ എനിക്കൊന്നും ദൈവതുല്യമാണ്.

PBN എന്ന വ്യക്തിയും നടനും എന്നും നിങ്ങളോട് കടപ്പെട്ടിരിക്കും. അഭിനയം എന്ന പാഠം ഒരിക്കലും പഠിച്ചു തീരാതെ ഇരിക്കട്ടെ എന്നും... എന്നും നിങ്ങളുടെ കണ്‍മുന്നില്‍ ഒരു നിറസാന്നിധ്യമായി നിങ്ങളെ സന്തോഷിപ്പിക്കുവാനും ചിന്തിപ്പിക്കാനും സാധിക്കട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു നിങ്ങളുടെ സ്വന്തം പ്രബിന്‍. എന്നാണ് താരം കുറിച്ചത്.

chembarathi serial aravind krishnan about her 2 years journey

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES