മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സൂപ്പര്‍ഹിറ്റ് സീരിയലായിരുന്നു ഭ്രമണം. ഭ്രമണം സീരിയലിലെ താരങ്ങളെല്ലാം ഇന്നും മുന്‍നിര സീരിയലുകളെ താരങ്ങളാണ്. സീരിയലിലെ നിതയായി പ്രേക്ഷകര്‍ ഏറ്റെടു ത്ത താരമാണ് നന്ദന ആനന്ദ്. 'ചെമ്പട്ട്', 'ഭ്രമണം' എന്നീ പരമ്പരകളിലൂടെ മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമായ നടിയെ'ഭ്രമണ'ത്തിന് ശേഷം മിനി സ്‌ക്രീനില്‍ ആരും കണ്ടില്ല. ഇത്രയും ഹിറ്റായ ഒരു പരമ്പര കഴിഞ്ഞ് മറ്റ് പരമ്പരകളിലൊന്നും നന്ദനയെ കാണാതായപ്പോള്‍ പ്രേക്ഷകര്‍ പലരും തങ്ങളുടെ സ്വന്തം നീത (ഭ്രമണത്തിലെ പേര്) സീരിയല്‍ ലോകം വിട്ടെന്ന് കരുതി. ഇപ്പോഴിതാ കുറച്ച് നാളുകള്‍ക്ക് ശേഷം നന്ദന തിരിച്ചെത്തുകയാണ്. തന്റെ പുതിയ വിശേഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് നിത ഇപ്പോള്‍. സമയം മലയാളത്തിലൂടെയാണ് താരം മനസ്സുതുറന്നത്.
നന്ദനയും കുടുംബവും ഡല്‍ഹിയില്‍ സെറ്റില്‍ഡാണ്. അച്ഛനും അമ്മയും സഹോദരിയുമാണ് വീട്ടിലുള്ളത്. ഞാനൊരു ക്ലാസിക്കല്‍ ഡാന്‍സര്‍ കൂടെയാണ്. ഏഴ് വര്‍ഷമായി പഠിക്കുന്നു. അഖിലേന്ത്യ സ്‌കോളര്‍ഷിപ്പ് ലഭിച്ചിട്ടുണ്ട്. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് സീരിയലിലേക്ക് ഓഡിഷന്‍ വഴി എത്തിയത്. ഭ്രമണത്തിലെ പ്രകടനത്തിന് പുരസ്‌കാരവും ലഭിച്ചിരുന്നു. ഭ്രമണം കഴിഞ്ഞപ്പോള്‍ ഹയര്‍സെക്കന്‍ഡറി ബോര്‍ഡ് എക്സാം ആയിരുന്നു. അപ്പോള്‍ ഒരു ബ്രേക്ക് എടുത്തു. പിന്നെ സീരിയല്‍ വിട്ട് സിനിമയില്‍ വരാന്‍ ആഗ്രഹിച്ചു. ഇപ്പോള്‍ പട്ടാമ്പിയില്‍ ബിരുദ വിദ്യാര്‍ഥിയാണ് നന്ദന. സീരിയല്‍ കഴിഞ്ഞ് ഞാന്‍ ഒന്നര വര്‍ഷം ഒരു ബ്രേക്കെടുത്തു എടുത്തു. സിനിമയില്‍ എന്‍ട്രിക്ക് വേണ്ടിയായിരുന്നു അത്. നും സീരിയല്‍ എങ്ങനെയെങ്കിലും അഭിനയിക്കണമെന്ന് ഭ്രാന്തമായി ആഗ്രഹിച്ചു. അതിനുശേഷമാണ് ഒരു കാസ്റ്റിങ് കോള്‍ കണ്ട് ഓഡിഷനുപോയതും മാരത്തോണ്‍ സിനിമയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതും.
നല്ല കാരക്ടറായിരുന്നു ഭ്രമണത്തിലെ നീത. ഒരു നല്ല കുട്ടിയായും ആല്‍ക്കഹോളികായും ലവറായും ഒക്കെ പല പല ലെയേഴ്സ് ഉള്ള കഥാപാത്രമായിരുന്നു. പരമ്പരയുടെ തുടക്കത്തിലെ നെഗറ്റീവ് ഇമേജില്‍ നിന്ന് ഒടുവില്‍ നല്ല കുട്ടി ഇമേജിലേക്ക് വന്നപ്പോഴാണ് പ്രേക്ഷകര്‍ പലരും എന്നെ ഇഷ്ടപ്പെട്ടു തുടങ്ങിയത്. ഒരു സീരിയലില്‍ ഇത്രയധികം ലെയേഴ്സുള്ള ക്യാരക്ടര്‍ ലഭിച്ചത് വലിയ ഭാഗ്യമായി ഞാന്‍ കാണുന്നു. നല്ല രീതിയില്‍ ഒരു എക്സപോഷറാണ് അങ്ങനെ ലഭിച്ചത്.മാരത്തോണില്‍ ഞാനൊരു ഉമ്മച്ചികുട്ടിയാണ്. ഒരു സിമ്പിള്‍ കോളേജ് ഗേള്‍, ഒരു ലൗ അഫയര്‍ ഉണ്ട്. ഒരു പാവം കുട്ടിയാണ് ഞാനിതില്‍.
ഭ്രമണം പരമ്പരയ്ക്ക ശേഷം നല്ല അഭിപ്രായം ലഭിച്ച് പീക്കില്‍ നില്‍ക്കുമ്പോഴാണ് ഞാന്‍ സീരിയല്‍ വിട്ടത്. ശേഷം സീ കേരളം, ഏഷ്യനെറ്റ്, സൂര്യ തുടങ്ങി വിവിധ ചാനലുകളില്‍ നിന്ന് നല്ല ബാനറുകള്‍ വിളിച്ചിരുന്നു. ചില തമിഴ് ഓഫറുകളും വന്നു. സീരിയല്‍ ചെയ്താല്‍ സിനിമ കിട്ടില്ലെന്നൊരു തോന്നലുണ്ടായിരുന്നു എനിക്ക്, അതൊരു മിത്താണോ ആളുകളുടെ ചുമ്മാ പറച്ചിലാണോ എന്നൊന്നും അറിയില്ല. സ്വാസിക ചേച്ചിയെപോലുള്ളവര്‍ രണ്ടും ഒരുപോലെ കൊണ്ടുപോകുന്നുമുണ്ട്. പക്ഷേ എനിക്ക് പേടി ഉണ്ടായിരുന്നു. അതിനാലാണ് സിനിമയില്‍ കറുന്നതിനായി സീരിയല്‍ വിട്ടത്.
സീരിയല്‍ വിട്ടതിന് കുറ്റബോധം ഒന്നും ഇല്ല. അമ്മയും അച്ഛനും ഇടയ്ക്കൊക്കെ പറയും, മലയാളം അല്ലെങ്കില്‍ തമിഴ് എങ്കിലും ചെയ്യെന്ന്. അച്ഛന്‍ എനിക്കുവേണ്ടി ജോലി കളഞ്ഞയളാണ്. എന്റെ കരിയറിന് വേണ്ടി അദ്ദേഹം അത്രയും ത്യാഗം ചെയ്തു. അതിനാല്‍ നല്ലൊരു കരിയറിലെത്തി എനിക്കത് തിരിച്ച് കൊടുക്കണമെന്നുണ്ട്. അടുത്തതായി ഒരു സിനിമയുടെ സംസാരിം നടക്കുന്നുണ്ട്, കൂടുതല്‍ വിവരങ്ങള്‍ പുറത്തുപറയാറായിട്ടില്ലെന്നും നന്ദന പറയുന്നു..