മലയാളത്തിലെ എക്കാലത്തെയും ഒരു ഹിറ്റ് സീരിയലായ സാന്ത്വനത്തിലെ ജയന്തിയെ അറിയാത്ത പ്രേക്ഷകര്‍ കുറവാണ്. ജയന്തിയെ അവതരിപ്പിച്ച അപ്‌സര രത്‌നാകരനെ ടെലിവിഷന്‍ പ്രേക്ഷകര്‍ കൂടുതല്‍ അറിഞ്ഞത് ബിഗ് ബോസ് ഷോയിലൂടെ യായിരുന്നു.സാന്ത്വനത്തിലെ അഞ്ജിലിയുടെ ബന്ധുവായ ഒരു കഥാപാത്രമായ ജയന്തിയായി പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞുനിന്ന ശേഷമാണ് അപ്‌സര രത്‌നാകരന്‍ ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയൂടെ ആറാം സീസണിലെ മത്സരാര്‍ഥിയായി എത്തിയത്.
വര്‍ഷങ്ങളായി വിവിധ ഭാഷാ ടെലിവിഷന്‍ സീരിയലുകളില്‍ തിളങ്ങയതിന്റെ അനുഭവ പരിചയം നടി അപ്‌സര രത്‌നാകരനുണ്ട്. മോഡലിംഗില്‍ തിളങ്ങിയ അപ്‌സര കലാ രംഗത്ത് ശ്രദ്ധയാകര്‍ഷിക്കുകയും പിന്നീട് നിരവധി മികച്ച സീരിയലുകളുടെ ഭാഗമാകുകയും ചെയ്യുകയായിരുന്നു. തമിഴിലും പേരുകേട്ട നടിയാണ് അപ്‌സര. എന്നാലിപ്പോള്‍ ബിഗ് ബോസിന് ക്ക് ശേഷം തന്റെ ജീവിതത്തിലുണ്ടായ സന്തോഷങ്ങളെ പറ്റി പറയുകയാണ് അപ്സര.
എനിക്ക് കുറച്ചധികം ശരീരഭാരമൊക്കെ ഉണ്ടായിരുന്നു. എല്ലാതരം ഡ്രസ്സുകളും ഇടണമെന്ന് വലിയ ആഗ്രഹവും ഉണ്ടായിരുന്നെങ്കിലും തടി കൂടുതലുള്ളത് കൊണ്ട് സാധിച്ചില്ല. ഇപ്പോള്‍ മെലിഞ്ഞതോട് കൂടി ആത്മവിശ്വാസം കൂടി.
മെലിയാന്‍ വേണ്ടി പ്രത്യേകിച്ച് ഒന്നും ചെയ്തില്ല. ബിഗ് ബോസിലേക്ക് പോയത് മാത്രമേയുള്ളു. ബിഗ് ബോസിലേക്ക് പോകുന്നതിന് മുന്‍പേ ഞാന്‍ എല്ലാവരോടും പറയുമായിരുന്നു അവിടെ പോകുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് തടി കുറയ്ക്കുക എന്നതായിരിക്കുമെന്ന്. തടിയുള്ളതിന്റെ പേരില്‍ ബോഡിഷെയിമിങ്ങുകള്‍ നിരവധി കിട്ടിയിട്ടുണ്ട്.
അങ്ങനെയുള്ളവര്‍ക്കേ അത് മനസിലാവുകയുള്ളു. പ്രായം കൂടുതല്‍ പറയും, തള്ള ലുക്കാണ് എന്നൊക്കെയായിരിക്കും കമന്റുകള്‍. പിന്നെ ഞാന്‍ ചെയ്ത കഥാപാത്രങ്ങളും കുറച്ച് പക്വത ഉള്ളതായിരുന്നു. അമ്മയുടെ പ്രായമുള്ള ആന്റിമാരൊക്കെ വന്നിട്ട് ജയന്തിയേച്ചി എന്നാണ് വിളിക്കുന്നത്. ചിലപ്പോള്‍ ആ ക്യാരക്ടറിനോടുള്ള ഇഷ്ടം കൊണ്ടുമായിരിക്കാം. എന്തായാലും എല്ലാവരും കരുതിയിരിക്കുന്നത് എനിക്ക് പത്ത് നാല്‍പത് വയസുണ്ടാവുമെന്ന് തന്നെയാണ്. ബിഗ് ബോസില്‍ പോയിട്ട് കുറച്ച് കഷ്ടപ്പെട്ടാലും റിസള്‍ട്ട് എന്തായാലും ഉറപ്പാണെന്നും അപ്സര പറയുന്നു.
ബിഗ് ബോസില്‍ പോയത് കൊണ്ട് നല്ല കാര്യങ്ങളാണ് ജീവിതത്തില്‍ സംഭവിച്ചത്. എന്റെ പ്രൊഫഷനില്‍ ഒരു ബ്രേക്ക് കിട്ടി. ലുക്കിലും ആളുകള്‍ക്കിടയിലെ ഇംപാക്ട് ആണെങ്കിലുമൊക്കെ മാറ്റം വന്നു. ഞാന്‍ മുന്‍പ് ചെയ്തിട്ടുള്ള കഥാപാത്രങ്ങളൊക്കെ നെഗറ്റീവ് ഷേഡ് ആയിരുന്നു. അതുകൊണ്ട് ആളുകളുടെ മനസില്‍ എന്നെ പറ്റിയൊരു ധാരണ ഉണ്ടായിരുന്നിരിക്കാം. അതൊക്കെ എനിക്ക് മാറ്റാനും ഞാന്‍ എന്താണെന്ന് എനിക്ക് തെളിയിക്കാനും പറ്റി. പിന്നെ സാമ്പത്തികമായിട്ടും നേട്ടമാണുണ്ടായത്. പതിനൊന്ന് വര്‍ഷമായിട്ട് ഈ മേഖലയില്‍ ജോലി ചെയ്യുന്ന ആളാണ് ഞാന്‍. ഇത്രയും വര്‍ഷം ഞാന്‍ കഷ്ടപ്പെട്ടിട്ടും കിട്ടാത്ത അത്രയും വലിയ പ്രതിഫലമാണ് ബിഗ് ബോസിലെ മൂന്ന് മാസം കൊണ്ട് കിട്ടി. പിന്നെ അതൊരു സര്‍വൈവല്‍ ഷോ ആയിട്ടാണ് ഞാന്‍ നോക്കി കാണുന്നത്. അതിലൂടെ കിട്ടിയ അനുഭവം പിന്നീടുള്ള ജീവിതത്തിലും ഒരു കരുത്താവുമെന്നാണ് തോന്നുന്നത്. ഇതൊക്കെ എന്റെ അനുഭവമാണെന്നും അപ്സര പറയുന്നു.
തിരുവനന്തപുരത്തുകാരിയാണ് അപ്‌സര രത്‌നാകരന്‍. ഇരുപത്തിയൊമ്പതു കാരിയായ അപ്‌സര അവാര്‍ഡ് ഷോകളിലൂടെയും പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. സീരിയലുകള്‍ക്ക് പുറമേ നിരവധി പ്രധാനപ്പെട്ട സിനിമകളിലും നടി അപ്‌സര രത്‌നാകരന്‍ വേഷമിട്ടിട്ടുണ്ട്. നിരവധി ഉല്‍പ്പന്നങ്ങളുടെ ഹിറ്റായ പരസ്യ ചിത്രങ്ങളിലും ശ്രദ്ധയാകര്‍ഷിച്ച അപ്‌സര രത്‌നാകരന്‍ മികച്ച മിനി സ്‌ക്രീന്‍ നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ടെലിവിഷന്‍ അവാര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്. സംവിധായകന്‍ ആല്‍ബിയാണ് ഭര്‍ത്താവ്.