ജീവയ്‌ക്കൊപ്പം 26ാം പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ച് അപര്‍ണ; പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് താരം

Malayalilife
ജീവയ്‌ക്കൊപ്പം 26ാം പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ച് അപര്‍ണ; പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് താരം

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ അവതാരകനാണ് ജീവ ജോസഫ്. സൂര്യ ടിവിയില്‍ വീഡിയോ ജോക്കിയായിട്ടാണ് താരം ആദ്യം എത്തിയത്. പിന്നീട് സിനിമകളിലും ജീവ അഭിനയിച്ചിരുന്നു. സീ കേരളം ചാനലിലെ സരിഗമപ എന്ന റിയാലിറ്റി ഷോയില്‍ എത്തിയതോടെയാണ് ജീവ ശ്രദ്ധിക്കപ്പെടുന്നത്. വളെര വേഗത്തിലാണ് പിന്നീട് താരത്തിന്റെ പ്രശസ്തി വര്‍ദ്ധിച്ചത്. ജീവയുടെ ട്രോളുകളും തമാശകളുമൊക്കെയാണ് താരത്തിന്റെ ഹൈലൈറ്റ്. ജീവ ഇല്ലാതെ സരിഗമപ ചിന്തിക്കാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു ഒരു ഘട്ടം കഴിഞ്ഞപ്പോള്‍. സരിഗമപ അവസാനിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് മിസ് ചെയ്യുന്നത് പാട്ടുകള്‍ മാത്രമല്ല ജീവയുടെയും ഷാന്‍ റഹ്‌മാന്റെയും കൂട്ട്കെട്ടും താമാശകളുമാണ്.  

മാവേലിക്കര സ്വദേശിയാണ് ജീവ ജോസഫ്. എയറോട്ടീക്കല്‍ എഞ്ചിനീയറിങ്ങായിരുന്നു പഠിച്ചത്. പിന്നീട് ആങ്കറിങ് മേഖലയിലേക്ക് ഇറങ്ങാനായിരുന്നു  തീരുമാനിച്ചത്.സൂര്യ മ്യൂസിക്കില്‍ കോ ആങ്കറായി വന്ന അപര്‍ണ തോമസിനെയാണ് താരം വിവാഹം ചെയ്തത്. ജീവിതത്തിലെ ഷോയും ഒരുമിച്ച് ചെയ്യാനായി തീരുമാനിക്കുകയായിരുന്നു.് ഖത്തര്‍ എയര്‍വേസില്‍ കാബിന്‍ ക്രൂവായിരുന്നു അപര്‍ണ ഇപ്പോള്‍ തന്റെ യൂട്യൂബ് ചാനലുമായി സജീവമാണ്. യൂട്യൂബ് ചാനലില്‍ ഇടയ്ക്ക് ജീവയും എത്താറുണ്ട്. ഇരുവരുടെ അഞ്ചാം വിവാഹവാര്‍ഷികത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ തന്റെ 26ാം പിറന്നാള്‍ ാഘോഷിക്കുകയാണ് അപര്‍ണ തോമസ്. ഇതിന്റെ ചിത്രങ്ങളൊക്കെ താരം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്.  

തങ്ങളുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ ഇരുവരും നേരത്തെ തുറന്നു പറഞ്ഞിരുന്നു. അഭിമുഖത്തിനിടെ എപ്പോഴാണ് ആദ്യമായി ഉമ്മ വെച്ചതെന്നും എവിടെ വെച്ചാണ് അതെന്നുമായിരുന്നു ചോദ്യത്തിന് കല്യാണത്തിന് മുന്‍പാണോ അതോ ശേഷമാണോയെന്നായിരുന്നു ജീവയും അപര്‍ണ്ണയും തിരിച്ച് ചോദിച്ചത്. കോട്ടയം പുതുപ്പള്ളിയില്‍ പാട്ടുവണ്ടിയുടെ ഷൂട്ടിനിടയിലായിരുന്നു ആദ്യമായി അപര്‍ണ്ണയെ ഉമ്മ വെച്ചത്. എല്ലാവരേയും ഭക്ഷണം കഴിക്കാന്‍ പറഞ്ഞുവിട്ട് ഒരു ഇന്നോവയ്ക്ക് അകത്ത് വെച്ചായിരുന്നു ഉമ്മ കൊടുത്തത്. ഉമ്മ കൊടുത്ത കുട്ടി ഇപ്പോഴും കൂടെയുണ്ടല്ലോ അതില്‍ സമാധാനമുണ്ടെന്നായിരുന്നു ജീവയുടെ മറുപടി.

അവതാരകയായി മാത്രമല്ല അഭിനേത്രിയായും തിളങ്ങിയ അപര്‍ണ്ണ അടുത്തിടെയായിരുന്നു യൂട്യൂബ് ചാനല്‍ തുടങ്ങിയത്.
കൊറോണയായതിനാല്‍ വീട്ടിലാണ്. നാട്ടിലുള്ളതിന്റെ സന്തോഷമുണ്ട്. ഇത്തവണ ഓണത്തിന് വലിയ ആഘോഷങ്ങളൊന്നുമില്ലെന്ന് പറഞ്ഞായിരുന്നു അപര്‍ണ്ണ തുടങ്ങിയത്. യൂട്യൂബ് ചാനലുമായി സജീവമാണ് അപര്‍ണ്ണ. വ്യത്യസ്തമായ എപ്പിസോഡുകളുമായാണ് താരം എത്താറുള്ളത്. യൂട്യൂബ് ചാനല്‍ തുടങ്ങുന്നതിനെക്കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ലെന്നും പെട്ടെന്ന് തോന്നിയ ഐഡിയ ആയിരുന്നു അതെന്നും മുന്‍പ് അപര്‍ണ്ണ പറഞ്ഞിരുന്നു.

കഴിഞ്ഞ ഓണം വരെ മുന്നിലിരിക്കുന്ന സെലിബ്രിറ്റികളെ ഇന്റര്‍വ്യൂ ചെയ്തിരുന്നു. എന്നേയും ഒരാള്‍ ഇന്റര്‍വ്യൂ ചെയ്തല്ലോയെന്ന സന്തോഷമാണ് ഇത്തവണയുള്ളതെന്നായിരുന്നു ജീവ പറഞ്ഞത്. അപര്‍ണ്ണയ്ക്ക് ജാഡയുണ്ടോയെന്നായിരുന്നു അവതാരകന്‍ ചോദിച്ചത്. സാരിയും പൂവുമൊക്കെയണിഞ്ഞതിനാലും ഓണമായതു കൊണ്ടുമാണ് പുള്ളിക്കാരി ഇങ്ങനെ അച്ചടക്കത്തോടെ ഇരിക്കുന്നതെന്നായിരുന്നു ജീവ പറഞ്ഞത്.കോ ആങ്കറായി വന്നതിന് ശേഷമായാണ് ജീവിതത്തിലെ ഷോയില്‍ അപര്‍ണയും ജീവയും ഒത്തുചേര്‍ന്നത്. എന്നോട് പോരുന്നോയെന്ന് ചോദിച്ചു, ഞാന്‍ കൂടെയിങ് പോന്നു. അമ്മാതിരിയൊരു ചോദ്യമായിരുന്നു. അങ്ങനെയാണ് ഒരുമിച്ചത്. കരഞ്ഞ് കാലുപിടിക്കുകയായിരുന്നുവെന്നായിരുന്നു ജീവയുടെ കമന്റ്. ഇരുവരും ഒന്നായിട്ട് അഞ്ചു വര്‍ഷം പിന്നിട്ടിരിക്കയാണ്. എന്നാല്‍ വിവാഹം കഴിഞ്ഞ് ഇത്രെയും നാളായിട്ടും ഇരുവരും ഇപ്പോഴും കുട്ടിക്കളിക്കളിച്ച് നടക്കുകയാണെന്നും ആഘോഷിക്കുകയാണെന്നുമാണ് ആരാധകര്‍ പറയുന്നത്.  

aparna thomas celebrates her 26th birthday

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES