നടി ധന്യ മേരി വര്‍ഗ്ഗീസിന്റെ സഹോദരന്‍ വിവാഹിതനായി; ചടങ്ങില്‍ തിളങ്ങി ധന്യയും ജോണും

Malayalilife
 നടി ധന്യ മേരി വര്‍ഗ്ഗീസിന്റെ സഹോദരന്‍ വിവാഹിതനായി; ചടങ്ങില്‍ തിളങ്ങി ധന്യയും ജോണും

സീതാകല്യാണം സീരിയലിലെ നായിക സീതയായി പ്രേക്ഷകമനസുകള്‍ കീഴടക്കികൊണ്ടിരിക്കുകയാണ് നടി ധന്യ മേരി വര്‍ഗീസ്. സിനിമയില്‍ നിന്നും വിവാഹശേഷം ഇടവേളയെടുത്ത നടി ഇപ്പോള്‍ സീരിയലില്‍ തിളങ്ങുകയാണ്. ഒരു തട്ടിപ്പുകേസിന്റെ പേരില്‍ ജയില്‍വാസവും പോലീസ് കേസും ഉള്‍പെടെ ഒട്ടെറെ വിഷമാവസ്ഥകള്‍ക്ക് ശേഷമാണ് നടി സീരിയല്‍ ലോകത്തേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയത്. വലിയ സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് വീണെന്നും തന്റെ മകന് വേണ്ടിയാണ് സീരിയലിലേക്ക് തിരിച്ചെത്തിയതെന്നും നേരത്തെ ധന്യ തുറന്നുപറഞ്ഞിരുന്നു. നടന്‍ കൂടിയായ ജോണിനെയാണ് ധന്യ വിവാഹം കഴിച്ചിരിക്കുന്നത്.

മഴവില്‍ മനോരമയിലെ അനുരാഗം എന്ന സീരിയലില്‍ നായകനായി ജോണും സീരിയല്‍ രംഗത്ത് തിളങ്ങുകയാണ്. ലോക്ഡൗണ്‍ സമയത്ത് തങ്ങളുടെ വിശേഷങ്ങളൊക്കെ പങ്കുവച്ച് ഇവര്‍ എത്തിയിരുന്നു. നടി എന്നതിലുപരി നല്ലൊരു ബോക്സറും യോഗസ്പെഷ്യലിസ്റ്റുമാണ് ധന്യ. കഴിഞ്ഞ ദിവസമായിരുന്നു ധന്യയുടെ സഹോദരന്റെ വിവാഹം. ഇപ്പോള്‍ വിവാഹച്ചിത്രങ്ങള്‍ പങ്കുവച്ച് ധന്യ എത്തിയിരിക്കയാണ്. എന്റെ സഹോദരന്‍ ഡിക്സണിന്റെ വിവാഹം. ഞാന്‍ ഏറെ കാത്തിരുന്ന ദിവസം. ദൈവാനുഗ്രഹം കൊണ്ട് ആ കോവിഡ് സാഹചര്യത്തിലും എല്ലാം നന്നായി നടന്നു.  സിയാമോളാണ് അവന്റെ വധു. നല്ലൊരു വിവാഹജീവിതം ഉണ്ടാകട്ടെയെന്നും ആശംസിക്കുന്നുവെന്ന് ധന്യ കുറിച്ചു.

അങ്ങനെ എന്റെ പ്രിയപ്പെട്ട അളിയന്റെ കല്യാണം നവംബര്‍ 8 നു കഴിഞ്ഞു. ഞാന്‍ പരിചയപ്പെട്ടിട്ടുള്ള ചെറുപ്പക്കാരില്‍ തന്നെ പഞ്ചപാവവും ഒരു ദുശീലവും ഇല്ലാത്ത അത്യാവശ്യം പഠിപ്പിസ്റ്റുമായ അളിയന്റെ കല്യാണം..ജീവിതത്തിന്റെ എല്ലാ സുഖ ദുഖങ്ങളിലും ഒരുമിച്ചു മുന്നേറാന്‍ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെയെന്നാണ് ജോണ്‍ കുറിച്ചത്. വിവാഹ ആശംസകള്‍ അറിയിക്കുകയാണ് ആരാധകരും.

actress dhanya mary varghese brother marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES