Latest News

തട്ടിപ്പുകേസ് എത്തിയതോടെ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടി; സീരിയലിലേക്ക് തിരിച്ചെത്തിയത് മകനു വേണ്ടി; സീതാകല്യാണം സീരിയല്‍ നടി ധന്യയുടെ ജീവിതത്തില്‍ സംഭവിച്ചത്..!

Malayalilife
തട്ടിപ്പുകേസ് എത്തിയതോടെ  സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടി; സീരിയലിലേക്ക് തിരിച്ചെത്തിയത് മകനു വേണ്ടി; സീതാകല്യാണം സീരിയല്‍ നടി ധന്യയുടെ ജീവിതത്തില്‍ സംഭവിച്ചത്..!

സീതാകല്യാണം സീരിയലിലെ നായിക സീതയായി പ്രേക്ഷകമനസുകള്‍ കീഴടക്കികൊണ്ടിരിക്കുന്നത് നടി ധന്യ മേരി വര്‍ഗീസാണ്. സിനിമയില്‍ നിന്നും വിവാഹശേഷം ഇടവേളയെടുത്ത നടി ഇപ്പോള്‍ സീരിയലില്‍ തിളങ്ങുകയാണ്. ഒരു തട്ടിപ്പുകേസിന്റെ പേരില്‍ ജയില്‍വാസവും പോലീസ് കേസും ഉള്‍പെടെ ഒട്ടെറെ വിഷമാവസ്ഥകള്‍ക്ക് ശേഷമാണ് നടി ഇപ്പോള്‍ സീരിയലിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. വലിയ സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് വീണെന്നും തന്റെ മകന് വേണ്ടിയാണ് സീരിയലിലേക്ക് തിരിച്ചെത്തിയതെന്നും നേരത്തെ ധന്യ തുറന്നുപറഞ്ഞിരുന്നു.

മോഡലിങ്ങില്‍ തുടങ്ങി, സിനിമയിലെത്തി താരമായ നടിയാണ് ധന്യ മേരി വര്‍ഗീസ്. തലപ്പാവ്, കേരള കഫേ തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനം ധന്യയെ ചെറിയ കാലത്തിനുള്ളില്‍ തന്നെ മലയാളിക്ക് പ്രിയപ്പെട്ട താരമാക്കി. നടനും ഡാന്‍സറും ബിസിനസുകാരനായ ജോണിനെ വിവാഹം കഴിച്ച് സിനിമ വിട്ട ധന്യ പിന്നീട് വാര്‍ത്തകളില്‍ നിറഞ്ഞത് വഞ്ചന കേസില്‍ പെട്ടതോടെയാണ്. 2016ലാണ് ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഉള്‍പെട്ട തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ത്ത് ധന്യയെയും ഭര്‍ത്താവിനെയും പോലീസ് അറസ്റ്റ് ചെയ്തത്. ഇതിന് ശേഷം ഏറെ കാലം ധന്യയെ പറ്റി പ്രേക്ഷകര്‍ക്ക് ഒരറിവുമില്ലായിരുന്നു. പിന്നീടാണ് സീതാ കല്യാണത്തിലൂടെ നടി വീണ്ടും മിനി സ്‌ക്രീനിലെത്തിയത്. 

ജീവിതത്തില്‍ പ്രതീക്ഷിക്കാതെ വന്ന സംഭവങ്ങളില്‍ നിന്നും ഒട്ടേറെ കാര്യങ്ങള്‍ പഠിച്ചുവെന്ന് താരം പിന്നീട് വെളിപ്പെടുത്തിയിരുന്നു. 'എങ്ങനെ ഒറ്റ രാത്രികൊണ്ട് എല്ലാം മാറിമറിയുമെന്ന് ജീവിതം എന്നെ പഠിപ്പിച്ചു. എന്റേത് ഒരു സാധാരണ കുടുംബമാണ്, ഭര്‍ത്താവിന്റേത് ബിസിനസ്സ് കുടുംബവും. എനിക്ക് ബിസിനസ്സിനെ പറ്റി ഒന്നും അറിയില്ല, ഞാന്‍ എന്റെ ഭര്‍ത്താവിനെ സഹായിക്കാന്‍ ശ്രമിച്ചു, ആരെയും കണ്ണുമടച്ചു വിശ്വസിക്കരുത് എന്ന് പഠിച്ചു. എന്നെപ്പോലെ എന്റെ ഭര്‍ത്താവും പഠിച്ചു.'ധന്യ പറയുന്നു.

ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു അത്. എന്നെ കേസിലേക്ക് വലിച്ചിഴക്കാനായി ആരോ കളിക്കുന്നത് പോലെ തോന്നി. ജോണിന്റെ കുടുംബത്തില്‍ നിന്നു തന്നെ ഞങ്ങള്‍ക്കെതിരെ നീക്കമുണ്ടായിരുന്നു. ഞാനും ഭര്‍ത്താവും ചേര്‍ന്നാണ് പണം മാറ്റിയിരിക്കുന്നതെന്നു വരുത്തിതീര്‍ക്കാന്‍. ബാക്കിയാളുകളെ കേസില്‍ നിന്ന് പൂര്‍ണമായി രക്ഷിക്കാന്‍. ഇപ്പോഴും കേസ് നടക്കുകയാണ്. പക്ഷേ, എനിക്കുള്ള ശിക്ഷ എപ്പോഴേ കഴിഞ്ഞു. നാളുകള്‍ കൊണ്ട് ഞാന്‍ നേടിയ പേരും ആളുകളുടെ ഇഷ്ടവുമൊക്കെ തീര്‍ന്നില്ലേ. മറ്റുള്ളവരുടെ കണ്ണില്‍ ഒരു കള്ളിയായില്ലേ...എന്നും ധന്യ വിഷമത്തോടെ ചോദിക്കുന്നു.

ധന്യയുടെ മകന്‍ ജൊഹാന് മൂന്നര വയസ്സുണ്ടായിരുന്ന സമയത്തായിരുന്നു ഈ പ്രശ്‌നങ്ങളൊക്കെ ഉണ്ടായത്. മകനെ തിരുവനന്തപുരത്ത് നിന്നു മൂവാറ്റുപുഴയിലുള്ള ധന്യയുടെ വീട്ടിലേക്ക് വിട്ടു. ആ സമയത്ത് മകനില്‍ നിന്ന് മാറിനില്‍ക്കാന്‍ തീരെ മനസ്സില്ലായിരുന്നു എന്നും പക്ഷേ, ഭര്‍ത്താവ് ഇത്രയും വലിയ പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ ഞാന്‍ കൂടെ നിന്നില്ലെങ്കില്‍ പിന്നെ, എപ്പോള്‍ നിന്നിട്ടും കാര്യമില്ലല്ലൊ എന്നും ധന്യ ചോദിക്കുന്നു. പക്ഷേ തന്നെയും ജോണിനെയും ഈ പ്രശ്‌നങ്ങള്‍ മാനസികമായി കൂടുതല്‍ ചേര്‍ത്തു നിര്‍ത്തിയിട്ടുണ്ട്. ഇപ്പോള്‍ ജോണിന്റെ വീട്ടില്‍ നിന്നു മാറിയാണ് താമസിക്കുന്നത്. അദ്ദേഹം ഇപ്പോഴും കുടുംബവുമായി സഹകരിക്കുന്നുണ്ട്. വലിയൊരു സാമ്പത്തിക ബുദ്ധിമുട്ടിലാണ് ഞങ്ങള്‍ വീണത്. ഇപ്പോഴും ഭാവിയിലും എന്റെ മകന്‍ ബുദ്ധിമുട്ടാന്‍ പാടില്ല. അവന് നല്ല വിദ്യാഭ്യാസം നല്‍കണം. അവന് വേണ്ടിയാണ് ഞാന്‍ അഭിനയത്തിലേക്ക് സീരിയലിലൂടെ തിരിച്ചുവന്നത് എന്നും ധന്യ പറയുന്നു. ധന്യയുടെയും ജോണിന്റെയും മകന്‍ ജോഹാന് ഇപ്പോള്‍ അഞ്ചുവയസാണുള്ളത്. എന്തായാലും സീതയിലൂടെ വീണ്ടും പ്രേക്ഷകരുടെ ഇഷ്ടം ധന്യ നേടിക്കഴിഞ്ഞു.

Actress Dhanya Mary Varghese about family and career

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES