Latest News

നടി മൃദുല മുരളിയുടെ അനിയനും നടനുമായ മിഥുന് നാളെ മാംഗല്യം; മിഥുന് ജീവിത സഖി ആകുന്നത് മോഡലായ കല്യാണി മേനോന്‍

Malayalilife
നടി മൃദുല മുരളിയുടെ അനിയനും നടനുമായ മിഥുന് നാളെ മാംഗല്യം; മിഥുന് ജീവിത സഖി ആകുന്നത് മോഡലായ കല്യാണി മേനോന്‍

ലയാള സിനിമയില്‍ ഇപ്പോള്‍ വിവാഹത്തിന്റെ നാളുകളാണ്. നിരവധി വിവാഹങ്ങളും വിവാഹ നിശ്ചയങ്ങളുമാണ് കഴിഞ്ഞ ദിവസങ്ങളിലായി നടന്നത്. ഇപ്പോഴിതാ, ആഘോഷകരമായ മറ്റൊരു വിവാഹം കൂടി നടക്കാന്‍ പോവുകയാണ്. നടി മൃദുല മുരളിയുടെ സഹോദരനും നടനുമായ മിഥുന്‍ മുരളിയുടെ വിവാഹമാണ് നാളെ നടക്കാന്‍ പോകുന്നത്. നാളെ കൊച്ചിയിലെ ബോള്‍ഗാട്ടി ഇവന്റ് സെന്ററില്‍ വച്ച് രാവിലെ ഒന്‍പതിനും പത്തിനും ഇടയിലാണ് ഈ താരവിവാഹത്തിന് മുഹൂര്‍ത്തം കുറിച്ചിരിക്കുന്നത്. വിവാഹത്തിനു മുന്നോടിയായുള്ള ആഘോഷങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ് ഇപ്പോള്‍.

മോഡലും എന്‍ജിനീയറുമായ കല്യാണി മേനോനെയാണ് മിഥുന്‍ വിവാഹം കഴിക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് മിഥുനും കല്യാണിയും വിവാഹിതരാകാന്‍ തീരുമാനിക്കുന്നത്. സഹോദരന്റെ വിവാഹച്ചടങ്ങുകള്‍ക്ക് ചുക്കാന്‍ പിടിച്ചത് മൃദുലയായിരുന്നു. മൃദുലയുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തില്‍ പ്രത്യേക ഡാന്‍സ് പരിപാടികളും ഉണ്ടായിരുന്നു. നമിത പ്രമോദ്, അപര്‍ണ ബാലമുരളി, അവതാരകന്‍ ജീവ, ഭാര്യ അപര്‍ണ എന്നിവരും ചടങ്ങില്‍ അതിഥികളായി എത്തിയിരുന്നു. വജ്രം എന്ന സിനിമയിലെ മാടാത്തക്കിളി എന്ന പാട്ടിലൂട മമ്മൂട്ടിയുടെ മകനായാണ് മിഥുന്‍ മുരളിയുടെ അഭിനയ ലോകത്തേക്ക് തുടക്കം കുറിച്ചത്. ബഡ്ഡി, ബ്ലാക്ക് ബട്ടര്‍ഫ്ലൈ, ആന മയില്‍ ഒട്ടകം എന്നിവയാണ് മിഥുന്റെ മറ്റ് പ്രധാന സിനിമകള്‍.

വിവാഹത്തിനു മുന്നോടിയായി ഇന്നലെ അതിഗംഭീരമായ വിവാഹ റിസപ്ഷനാണ് ബോള്‍ഗാട്ടിയില്‍ നടത്തിയത്. കറുത്ത തിളങ്ങുന്ന ലെഹങ്കയില്‍ അതിസുന്ദരിയായി എത്തിയ കല്യാണിയും കറുത്ത സ്യൂട്ടില്‍ സൂപ്പര്‍ ഗെറ്റപ്പിലെത്തിയ മിഥുനും തിളങ്ങുകയായിരുന്നു പാര്‍ട്ടിയില്‍. ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നൂറുകണക്കിനു പേരാണ് റിസപ്ഷന്‍ ആഘോഷമാക്കുവാന്‍ എത്തിയത്. നീല സാരിയിലാണ് അനിയന്റെ റിസപ്ഷന് മൃദുല തിളങ്ങിയത്.

രണ്ടു വര്‍ഷം മുമ്പാണ് മിഥുന്റെ സഹോദരി മൃദുല വിവാഹിതയായത്. നിതിന്‍ വിജയനെയാണ് മൃദുല വിവാഹം കഴിച്ചത്. കോവിഡ് കാലത്ത് നടന്ന വിവാഹത്തില്‍ ഭാവനയും രമ്യാ നമ്പീശനും അടക്കം നടിയുടെ അടുത്ത സുഹൃത്തുക്കളെല്ലാം തന്നെ പങ്കെടുത്തിരുന്നു. അതുകൊണ്ടു തന്നെ അനിയന്റെ വിവാഹവും ആഘോഷമാക്കാന്‍ താരങ്ങളെല്ലാം എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ചുരുക്കം ചില ചിത്രങ്ങളിലൂടെ തന്നെ ശ്രദ്ധേയയായ നടിയായി മാറിയ താരമാണ് മൃദുല മുരളി. മോഹന്‍ലാല്‍ ചിത്രം റെഡ് ചില്ലീസിലൂടെയാണ് നടി അഭിനയത്തിലേക്ക് എത്തുന്നത്.

തുടര്‍ന്ന് അയാള്‍ ഞാനല്ല, എല്‍സമ്മ എന്ന ആണ്‍കുട്ടി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ അവതാരകയായി രംഗത്തെത്തിയ മൃദുല പിന്നീട് 2009ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമായ റെഡ് ചില്ലീസ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. തുടര്‍ന്ന് എല്‍സമ്മ എന്ന ആണ്‍കുട്ടി, 10.30 എഎം ലോക്കല്‍ കോള്‍ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

actor midhuN murali got married

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക