സീതാകല്യാണം സീരിയലിലെ നായിക സീതയായി പ്രേക്ഷക മനസുകള്‍ കീഴടക്കികൊണ്ടിരിക്കുന്നത് നടി ധന്യ മേരി വര്‍ഗീസാണ്. സിനിമയില്‍ നിന്നും വിവാഹശേഷം ഇടവേളയെടുത്ത നടി ഇപ്പോള്‍ സീരിയലില്‍ തിളങ്ങുകയാണ്. ഒരു തട്ടിപ്പുകേസിന്റെ പേരില്‍ ജയില്‍വാസവും പോലീസ് കേസും ഉള്‍പെടെ ഒട്ടെറെ വിഷമാവസ്ഥകള്‍ക്ക് ശേഷമാണ് നടി സീരിയല്‍ ലോകത്തേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയത്. വലിയ സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് വീണെന്നും തന്റെ മകന് വേണ്ടിയാണ് സീരിയലിലേക്ക് തിരിച്ചെത്തിയതെന്നും നേരത്തെ ധന്യ തുറന്നുപറഞ്ഞിരുന്നു. നടന്‍ കൂടിയായ ജോണിനെയാണ് ധന്യ വിവാഹം കഴിച്ചിരിക്കുന്നത്. മഴവില്‍ മനോരമയിലെ അനുരാഗം എന്ന സീരിയലില്‍ നായകനായി ജോണും സീരിയല്‍ രംഗത്ത് തിളങ്ങുകയാണ്.
സങ്കടകടലുകള്‍ക്കൊടുവില്‍ ഇപ്പോഴാണ് ധന്യയും ജോണും സന്തോഷകരമായ ജീവിതത്തിലേക്ക് കടന്നിരിക്കുന്നത്. ലോക്ഡൗണ്‍ ദമ്പതികളുടെ ജീവിതത്തിലെ സന്തോഷമേറിയ ദിവസങ്ങളായിരുന്നു. ലോക്ഡൗണിന് മുന്നോടിയായി ധന്യയും ജോണും ധന്യയുടെ കൂത്താട്ടുകുളത്തേ വീട്ടിലേക്ക് പോയിരുന്നു. അച്ഛനെയും അമ്മയെയും ഒന്നിച്ച് വീട്ടില്‍ കിട്ടിയ സന്തോഷം ആറുവയസുള്ള ജോഹാനുമുണ്ട്. ഒരിടവേളയ്ക്ക് ശേഷം സീതാകല്യണം സീരിയല്‍ സംപ്രേക്ഷണം പുനരാരംഭിച്ചിരിക്കയാണ്. ഇപ്പോള്‍ തങ്ങളുടെ മകന്‍ ജോഹാന്റെ പിറന്നാള്‍ ആഘോഷത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കയാണ് ജോണിം ധ്യയും.
മകന്‍ ജോഹാന്റെ പിറന്നാള്‍ ആഘോഷത്തെക്കുറിച്ചുളള കുറിപ്പും വീഡിയോയുമായിട്ടാണ് നടന്‍ എത്തിയിരിക്കുന്നത്. 'ജോഹന്റെ വലിയ ആഗ്രഹമായിരുന്നു അവന്റെ പിറന്നാളിന് ഒരു ഫോട്ടോ കേക്ക് വേണമെന്നുള്ളത്. എല്ലാം സെറ്റ് ചെയ്തു, രാത്രി 12 മണിക്ക് സര്‍പ്രൈസ് കൊടുക്കാന്‍ വിളിച്ചപ്പോള്‍ പണിപാളി. ഒരു കരച്ചിലിന് ശേഷമാണു ബാക്കി ഷൂട്ട് ചെയ്തത്. എന്തായാലും അവന്‍ ഇപ്പോള്‍ ഹാപ്പിയാണ്. കാളിദാസിന്റെ ആ കഴിവ് എന്നോട് പറഞ്ഞത് മാളവിക! മകനെക്കുറിച്ച് ജയറാം ആശംസകള്‍ അറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി, ജോണ്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. സാമ്പത്തികമായി ഏറെ കടബാധ്യതകളില്‍ പൊറുതിമുട്ടി വരുമാന മാര്‍ഗമെല്ലാം അടഞ്ഞിരുന്ന സമയത്താണ് ധന്യക്ക് സീരിയലിലേക്ക് അവസരം ലഭിച്ചത്. ഇപ്പോള്‍ ജീവിതം ഒന്നേയെന്ന് തുടങ്ങിയിരിക്കയാണ് ഇരുവരും. തിരുവനന്തപുരത്തെ ഫല്‍റ്റിലാണ് ഇവരുടെ ജീവിതമെങ്കിലും ഇനി കുറച്ച് സ്ഥലം വാങ്ങി വീടുവയ്ക്കണമെന്ന ആഗ്രഹത്തിലാണ് ദമ്പതികള്‍.