Latest News

മല്‍സരം മുറുകുന്നു; കാട്ടില്‍മേക്കതില്‍ ക്ഷേത്രത്തില്‍ വീണയ്ക്ക് ശത്രുസംഹാരപുഷ്പാഞ്ജലി; എന്നാല്‍ രജിത്ത്കുമാറിനായി കാടാമ്പുഴയില്‍ വഴിപാട്

Malayalilife
മല്‍സരം മുറുകുന്നു; കാട്ടില്‍മേക്കതില്‍ ക്ഷേത്രത്തില്‍ വീണയ്ക്ക് ശത്രുസംഹാരപുഷ്പാഞ്ജലി; എന്നാല്‍ രജിത്ത്കുമാറിനായി കാടാമ്പുഴയില്‍ വഴിപാട്

ബിഗ്ബോസ് മലയാളം ഒന്നാം സീസണില്‍ നിന്നും വളരെ വ്യത്യസ്തമായിട്ടാണ് രണ്ടാം സീസണ്‍ മുന്നോട്ട് പോകുന്നത്. സമൂഹത്തിലെ വേറിട്ട തലങ്ങളില്‍ നിന്നും പ്രശസ്തി നേടിയവരും മിനി സ്‌ക്രീനിലെ താരങ്ങളും എല്ലാം ഈ സീസണില്‍ മല്‍സരത്തിനായി എത്തിയിരിക്കുകയാണ്. എന്നാല്‍ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരമായിരുന്നവര്‍ വെറുപ്പിന് പാത്രമാവുകയും, അപ്രീയമായിരുന്നവര്‍ ഇഷ്ടം നേടുകയും ചെയ്യുന്ന കാഴ്ച്ചയ്ക്കാണ് ഇപ്പോള്‍ എല്ലാവരും സാക്ഷ്യം വഹിക്കുന്നത്. ബിഗ് ബോസ് അന്‍പത്തി അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോഴേക്കും ഷോ ആവേശഭരിതമായി മാറുകയാണ്. ഒട്ടനവധി രംഗങ്ങളും ടിസ്റ്റുകളും ബിഗ് ബോസില്‍ നടക്കുകയാണ്. പ്രക്ഷകര്‍ക്ക് ഏറെ പ്രിയങ്കരായ രണ്ട് മല്‍സരാര്‍ഥികളാണ് വീണനായരും, രജിത്കുമാറും.

ഇരുവര്‍ക്കുമിടയില്‍ ശക്തമായ മല്‍സരങ്ങള്‍ മുറുകുമ്പോഴും പ്രേക്ഷകരുടെ ആരാധനാപാത്രമായി മാറുന്നത് രജിത് കുമാര്‍ ആണ്. എന്നാല്‍ ഇമോഷണലി വീക്കായ ഒരു താരമാണ് വീണ നായര്‍. നിരവധി ഫാന്‍സ് പേജുകളാണ് ഇരുവര്‍ക്കുമായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. എന്നാല്‍ ഇപ്പോള്‍ ആ പേജുകളില്‍ ഒന്നില്‍ വന്ന രസകരമായ ഒരു പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. വീണയുടെ ആരാധകരില്‍ ഒരാള്‍ കാട്ടില്‍മേക്കതില്‍ ക്ഷേത്രത്തില്‍ പോകുകയും താരത്തിനായി പുഷ്പാഞ്ജലി കഴിപ്പിച്ചതിന്റെയും വിശേഷങ്ങള്‍ പങ്കുവയ്ച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇരുവരുടെയും ഫാന്‍സ് തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരിക്കുകയാണ്.

രാവിലെ അമ്പലത്തില്‍ പോയി വീണച്ചേച്ചിക്കു വേണ്ടി പ്രാര്‍ത്ഥിച്ചു. വീണേച്ചിക്കു എതിരായി പോസ്റ്റ് ഇടുന്നവരും കമന്റ് ഇടുന്നവരും ഒക്കെ ഒന്ന് സൂക്ഷിച്ചോ. അകത്തും പുറത്തും ഒക്കെ അസൂയക്കാരും ശത്രുക്കളും ആയതു കൊണ്ട് ശത്രുസംഹാരപുഷ്പാഞ്ജലിയാണ് വീണയ്ക്കായി നടത്തിയത്. വോട്ട് മാത്രം പോരല്ലോ താന്‍ പാതി ദൈവം പാതി എന്നല്ലേ..നന്നായി മത്സരിച്ചു ഇറങ്ങട്ടെ.അതിനാണ് പുഷ്പാഞ്ജലി നടത്തിയത് എന്നാണ് ഒരു ആരാധകന്‍ നല്‍കിയിരിക്കുന്ന വിശദീകരണം.

അതേസമയം രജിത് കുമാറിന്റെ ഫാന്‍സ്  ഇത് കണ്ട് കൊണ്ട് ഒരു വിട്ട് വീഴ്ച്ചയ്ക്കും തയ്യാറായിട്ടില്ല. ഞങ്ങളുടെ അണ്ണന് ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകാതെ ഇരിക്കാന്‍ കാടാമ്പുഴ ക്ഷേത്രത്തിലാണ് ശത്രുസംഹാരപുഷ്പാഞ്ജലി അര്‍പ്പിച്ചതായും  രജിത്തിന്റെ ആരാധകര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇരുവര്‍ക്കുമായി നടത്തിയിരിക്കുന്ന വഴിപാടുകള്‍ സമൂഹമാധ്യമങ്ങളില്‍ കടുത്ത ചര്‍ച്ചയ്ക്ക് വഴിവയ്ച്ചിരിക്കുകയാണ്.  രജിത് ഫാന്‍സ് വയലന്റായ സാഹചര്യത്തില്‍ വീണയ്ക്കായി ഇട്ടിരുന്ന പോസ്റ്റ് അപ്രത്യക്ഷമാകുകയായിരുന്നു.


 

Pushpanchali for rejith and veena nair

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES