Latest News

ചിത്രയ്ക്ക് പകരം ഇനി എത്തുന്നത് ഭാരതിക്കണ്ണമ്മയിലെ അറിവ്; മുല്ലയായി ഇനി മുതല്‍ കാവ്യ

Malayalilife
 ചിത്രയ്ക്ക് പകരം ഇനി എത്തുന്നത് ഭാരതിക്കണ്ണമ്മയിലെ അറിവ്; മുല്ലയായി ഇനി മുതല്‍ കാവ്യ

മിഴകത്ത് മാത്രമല്ല മലയാളിപ്രേക്ഷകരും ഏറ്റെടുത്ത സീരിയലാണ് പാണ്ഡ്യന്‍ സ്റ്റോഴ്സ്. തമിഴില്‍ ഹിറ്റായ സീരിയല്‍ പിന്നീട് തെലുങ്കിലും ഇപ്പോള്‍ മലയാളത്തിലും എത്തി. തമിഴിലെ സീരിയലിലെ ഹിറ്റ് ജോഡകളായിരുന്നു മുല്ലൈയും കതിരനും. കതിര്‍മുല്ലൈ എന്നാണ് ഈ ജോഡികളെ ആരാധകര്‍ വിളിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം തമിഴകത്തെ ഞെട്ടിച്ച് വിജെ ചിത്ര ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത എത്തി. ഷൂട്ടിങ് കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം ഹോട്ടലിലെത്തിയ താരത്തെ പിന്നീട് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ആയിരങ്ങളാണ് താരത്തെ അവസാനമായി ഒരുനോക്കു കാണാനായി ഓടിയെത്തിയത്. സഹതാരങ്ങളുടെയും സുഹൃത്തുക്കളുടെയും പൊട്ടിക്കരഞ്ഞുകൊണ്ടുളള വീഡിയോകളും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയ നിറഞ്ഞത്.

ഇപ്പോള്‍ ചിത്രയില്ലാതെ സീരിയലിന്റെ ഷൂട്ടിങ് ആരംഭിച്ചതിന്റെ ചിത്രങ്ങളൊക്കെ പുറത്ത് വന്നിരുന്നു.  കുമാരന്‍, സ്റ്റാലിന്‍, സുജിത, ശാന്തി വില്യംസ് എന്നിവരുള്‍പ്പെടെ ഷോയില്‍ നിന്നുള്ള എല്ലാ താരങ്ങളും താരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷമാണ് സീരിയലിന്റെ ഷൂട്ടിംഗ്  പുനരാരംഭിച്ചത്.ചിത്രയുടെ ഒരു ഫ്രെയിം ചെയ്ത ഫോട്ടോയില്‍ മാലയിട്ട് അവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് ഇന്ന് ചിത്രീകരണം ആരംഭിച്ചത്.

സീരിയലില്‍ ഇനി ചിത്രയില്ല എന്നത് ആരാധകര്‍ക്ക് വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല. മുല്ലയായി ഇനി മറ്റാരും വരണ്ട എന്നും മുല്ല എന്ന കഥാ പാത്രത്തെ സീരിയലില്‍ നിന്നും തന്നെ മാറ്റാനും സീരിയലിലെ മുല്ലയ്ക്ക് മരണം സംഭവിച്ചതായി കഥ മുന്നോട്ടു പോകാനുമാണ് ആരാധകര്‍ പറയുന്നത്.എന്നൊക്കെയാണ് ആരാധകര്‍ പറയുന്നത്. ഇതിനിടെ മുല്ലയായി എത്തുന്ന നായികമാരെക്കുറിച്ച് വാര്‍ത്തകള്‍ എത്തിയിരുന്നു.

എന്നാലിപ്പോള്‍ മുല്ലയായി എത്തുന്നത് ആരാണെന്ന കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിരിക്കുകയാണ്. സീരിയലിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശ്രീദേവി ശങ്കറാണ് ഈ വിവരം സ്ഥിരീകരിച്ചത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.ഭാരതി കണ്ണമ്മ എന്ന സീരിയലില്‍ അറിവ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കാവ്യയാണ് ഇനി മുല്ലായയി എത്തുന്നത്. ചിത്തുവിന് പകരം വയ്ക്കാന്‍ മറ്റാര്‍ക്കും കഴിയില്ല എന്നാല്‍ മുല്ല എന്ന കഥാപാത്രത്തെ മറ്റൊരാള്‍ക്ക് പകരം വയ്ക്കാന്‍ സാധിക്കും എന്നാണ് താരം കുറിച്ചത്.


 

Read more topics: # KAVYA AS MULLAI,# FROM COMING,# WEDESDY EPISODE
KAVYA AS MULLAI FROM COMING WEDESDY EPISODE

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക