Latest News

ഫ്രഷാവാന്‍ വേണ്ടി ബാത്‌റൂമില്‍ പോയി തിരിച്ചു വന്നപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന സംഭവമാണ്; ഒടുവില്‍ ഹോട്ടല്‍ ജീവനക്കാരന്റെ സഹായത്തോടെയാണ് രക്ഷപ്പെട്ടത്: ഏഞ്ചല്‍ തോമസ്

Malayalilife
ഫ്രഷാവാന്‍ വേണ്ടി ബാത്‌റൂമില്‍ പോയി തിരിച്ചു വന്നപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന സംഭവമാണ്; ഒടുവില്‍ ഹോട്ടല്‍ ജീവനക്കാരന്റെ സഹായത്തോടെയാണ് രക്ഷപ്പെട്ടത്: ഏഞ്ചല്‍ തോമസ്

പ്രേക്ഷകരുടെ എല്ലാം ആവേശത്തോടെ പിടിച്ചിരുത്തി ഒരു ഷോ ആണ് ബിഗ് ബോസ്. ബിഗ് ബോസ് മലയാളം സീസണ്‍ മൂന്ന് ജൈത്രയാത്ര തുടർന്നിട്ട് ഇപ്പോൾ ഒരു മാസം പിന്നിടുകയാണ്.  സംഭവബഹുലമായ ടാസ്കുകളും നാടകീയ സംഭവങ്ങളുമാണ് ഹോക്‌സിൽ നടക്കുന്നത്. എന്നാൽ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ഹൗസിലേക്ക് എത്തിയ മത്സരാര്‍ത്ഥിയായിരുന്നു മോഡല്‍ കൂടിയായ ഏഞ്ചല്‍ തോമസ്. എന്നാൽ ഇപ്പോൾ  ഏഞ്ചല്‍ മോഡലിംഗിന്റെ തുടക്ക സമയം തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ്. താന്‍ മോഡലിംഗ് സാമ്പത്തികമായി പ്രതിസന്ധി അനുഭവിക്കുന്ന കാലത്താണ്  തുടങ്ങുന്നതെന്ന് ഏഞ്ചല്‍ വെളിപ്പെടുത്തുകയാണ്.

ഒരു സുഹൃത്ത് വഴിയാണ് മോഡല്‍ ഫോട്ടോ ഷൂട്ടിലേക്ക് ക്ഷണിക്കപ്പെടുന്നത്. ഒരു പരസ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയുമോ എന്നായിരുന്നു ചോദ്യം സമ്മതമാണെങ്കില്‍ നാളെത്തന്നെ കൊച്ചിയിലേക്ക് എത്തണമെന്നും ആവശ്യപ്പെട്ടു. സാമ്പത്തിക പരാധീനത കാരണം സമ്മതിച്ചു. അങ്ങനെ അപ്പോള്‍ തന്നെ പുറപ്പെട്ടു. കൊച്ചിയില്‍ എത്തിയതിനു ശേഷം പിന്നീട് ആ സുഹൃത്തിനെ വിളിച്ചപ്പോള്‍ കൊച്ചിയില്‍ അല്ല പാലക്കാടാണ് ഷൂട്ട് എന്ന് പറയുകയും സുഹൃത്ത് തന്റെ കൂടെ വരില്ല എന്ന് പറയുകയും ചെയ്തു.

അപ്പോഴും അസ്വാഭാവികമായി ഒന്നും തോന്നാത്തതിനാല്‍ പാലക്കാട്ടേക്ക് ആ സമയത്ത് തന്നെ തിരിക്കുകയാണ് ഉണ്ടായത്. മറ്റൊരു സുഹൃത്തിന്റെ കൂടെയാണ് പാലക്കാട് എത്തുന്നത്. ഏകദേശം രണ്ടുമണിയോടെ അവിടെ എത്തുന്നു. പരസ്യചിത്രം എടുക്കുന്നതിന്റെ പേരില്‍ ഒരു നമ്പര്‍ നല്‍കിയിരുന്നു. ആ നമ്പറില്‍ പാലക്കാട് എത്തിയതിനു ശേഷം വിളിച്ചപ്പോള്‍ ഒരു ഹോട്ടലിലേക്ക് എത്താനാണ് ആവശ്യപ്പെട്ടതെന്ന് താരം പറയുന്നു.

റൂമില്‍ എത്തിയപ്പോള്‍ അവിടെ വേറെയും പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നു. ഫ്രഷാവാന്‍ വേണ്ടി ബാത്‌റൂമില്‍ പോയി തിരിച്ചു വന്നപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന സംഭവമാണ്. പെണ്‍കുട്ടികളെ കൂടാതെ വേറെ ചില ആണ്‍കുട്ടികളും അവിടെ ഉണ്ടായിരുന്നു. അതില്‍ ഒരാള്‍ തന്നെ നോക്കി മറ്റൊരു പെണ്‍കുട്ടിയോട് ചോദിച്ചത് അവളോട് കാര്യങ്ങളെല്ലാം പറഞ്ഞിരുന്നോ എന്നായിരുന്നു. പരസ്യ ചിത്രത്തില്‍ അല്ലേ അഭിനയിക്കേണ്ടത് എന്ന് അവരോടു ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞ മറുപടി ഞെട്ടിക്കുന്നതായിരുന്നു. ഇവിടെ ഷൂട്ടിംഗ് ഒന്നും അല്ല നടക്കുന്നത്. ഞങ്ങളുടെ പക്കല്‍ സ്വല്പം സ്വര്‍ണം ഉണ്ട്. അത് വാഹനങ്ങളില്‍ കടത്തണമെന്നായിരുന്നു. അവരുടെ മറുപടി. അത് കേട്ട് ആ യുവാവിനോട് അപ്പോള്‍ തന്നെ നോ എന്നു പറഞ്ഞു. എന്നാല്‍ സ്വര്‍ണക്കടത്തിനു സമ്മതിക്കാത്ത താന്‍ ഉള്‍പ്പെടെയുള്ള കുറച്ചു പെണ്‍കുട്ടികളെ ആ റൂമില്‍ പൂട്ടിയിടുകയാണ് അയാള്‍ ചെയ്തത്. ഒടുവില്‍ ഹോട്ടല്‍ ജീവനക്കാരന്റെ സഹായത്തോടെയാണ് രക്ഷപ്പെട്ടത്.

Bigg boss fame Angel thomas words about Misfortune in her life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക