Latest News

സ്ത്രീധനം സീരിയല്‍ നടി ആര്യ ശ്രീറാം വിവാഹിതയായി; വരനും സീരിയല്‍ താരം; തിരക്കഥാകൃത്തായ സെന്തില്‍ വിശ്വാനാഥുമായുള്ള വിവാഹം നടന്നത് ചോറ്റാനിക്കര ക്ഷേത്രത്തില്‍

Malayalilife
 സ്ത്രീധനം സീരിയല്‍ നടി ആര്യ ശ്രീറാം വിവാഹിതയായി; വരനും സീരിയല്‍ താരം; തിരക്കഥാകൃത്തായ സെന്തില്‍ വിശ്വാനാഥുമായുള്ള വിവാഹം നടന്നത് ചോറ്റാനിക്കര ക്ഷേത്രത്തില്‍

ഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സ്ത്രീധനം എന്ന സീരിയലിലൂടെ ശ്രദ്ധേയായ നടിയാണ് ആര്യാ ശ്രീറാം. പിന്നീടങ്ങോട്ട് നിരവധി സീരിയലുകല്‍ലൂടെ തിളങ്ങിയ ആര്യ കഴിഞ്ഞ വര്‍ഷമായി മലയാളികളുടെ സ്വീകരണമുറിയിലേക്ക് എത്തിയിട്ട്. ഇപ്പോഴിതാ, നടി വിവാഹിതയായിരിക്കുകയാണ്. അല്‍പം വൈകിയുള്ള വിവാഹമാണെങ്കിലും സീരിയലില്‍ ഒപ്പം പ്രവര്‍ത്തിച്ചിരുന്ന താരത്തെ തന്നെയാണ് ആര്യ ജീവിത പങ്കാളി കണ്ടെത്തിയതും വിവാഹം കഴിച്ചതും. എന്നും സമ്മതം സീരിയലിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ സെന്തില്‍ വിശ്വനാഥിനെയാണ് ആര്യ വിവാഹം കഴിച്ചത്.

ജനുവരിയിലായിരുന്നു താരത്തിന്റെ വിവാഹനിശ്ചയം. ഇപ്പോഴിതാ ചോറ്റാനിക്കര അമ്പലനടയില്‍ വച്ച് നടന്ന ചടങ്ങില്‍ ഇരുവരും വിവാഹിതരായിരിക്കുകയാണ്. ക്ഷേത്രത്തില്‍ ആഡംബരങ്ങളൊന്നുമില്ലാതെയാണ് ഇരുവരും വിവാഹിതരായത്. ചുവന്ന സാരിയില്‍ വളരെ സുന്ദരിയായാണ് ആര്യ വിവാഹ വേദിയിലെത്തിയത്, സെന്തില്‍ വെള്ള ഷര്‍ട്ടും കസവു മുണ്ടുമാണ് ധരിച്ചിരുന്നത്. നല്ല സുഹൃത്തുക്കള്‍ ആയിരുന്നു തങ്ങളെന്നും, ഇനിയും ആ സൗഹൃദം തുടരാന്‍ വേണ്ടിയാണ് വിവാഹം കഴിച്ചതെന്നും ഇരുവരും പറയുന്നു. ഇരുവരും തിരുവനന്തപുരം സ്വദേശികളാണ്.

നടി എന്നതിലുപരി നല്ലൊരു നര്‍ത്തകിയും മോഡലും പാട്ടുകാരിയുമെല്ലാമാണ് ആര്യ. 'സ്ത്രീധനം' എന്ന സീരിയലിലൂടെയാണ് ആര്യ അഭിനയ രംഗത്തേക്ക് എത്തിയതത്. ഏഷ്യാനെറ്റില്‍ 2012 മുതല്‍ 2016 വരെ 4 വര്‍ഷം വിജയകരമായി സംപ്രേഷണം ചെയ്ത 'സ്ത്രീധനം' എന്ന സീരിയല്‍ കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ വലിയ ജനപ്രീതി നേടിയിരുന്നു. ശാസ്ത്രീയ നൃത്തം പഠിക്കാന്‍ ആഗ്രഹിച്ച ആര്യ പിന്നീട് തന്റെ അഭിരുചിക്കനുസരിച്ച് പാശ്ചാത്യ നൃത്തത്തിലേക്ക് തിരിയുകയും നിരവധി സ്റ്റേജ് ഷോകളിലും ഇവന്റുകളിലും നൃത്ത പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു. അതിനിടെയാണ് സീരിയലിലേക്ക് എത്തിയത്.

ആര്യ വിവാഹം കഴിക്കാന്‍ വൈകിയോ, പ്രണയവിവാഹം ആയിരുന്നോ, സെന്തില്‍ മലയാളി അല്ലെ എന്ന് തുടങ്ങി നിരവധി സംശയങ്ങളായിരുന്നു ആരാധകര്‍ക്ക് ഉണ്ടായിരുന്നത്. ഇരുവരും ഒരേ ഫീല്‍ഡില്‍ എത്തിയുള്ള പരിചയമാണ് സൗഹൃദത്തിലേക്ക് എത്തിയത്. പ്രണയം ഒന്നുമായിരുന്നില്ല, എല്ലാം തുറന്നുപറയുന്ന ഒരേ വൈബ് ഫീല്‍ ചെയ്യുന്ന ആത്മാര്‍ത്ഥ സുഹൃത്തുക്കളായിരുന്നു തങ്ങളെന്നാണ് ആര്യയും സെന്തിലും വിവാഹശേഷം പ്രതികരിച്ചത്. ആര്യയുടെ ഒരു വെല്‍വിഷര്‍ ആയിരുന്നു സെന്തില്‍. പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള നിരവധി സീരിയലുകളുടെ സ്‌ക്രിപ്റ്റ് എഴുതിയത് സെന്തിലാണ്.

എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും ഞങ്ങള്‍ക്ക് ഒപ്പമുണ്ടാകണം. ഞങ്ങളുടെ പ്രണയം ഒന്നും ആയിരുന്നില്ല, നമ്മള്‍ നല്ല സുഹൃത്തുക്കള്‍ ആയിരുന്നു. ഇതൊന്നും നമ്മള്‍ വെറും വാക്ക് പറയുന്നതല്ല. ഞങ്ങള്‍ നല്ല കൂട്ടുകാരായിരുന്നു. ഇപ്പോഴും നല്ല കൂട്ടുകാരാണ്. പ്രണയം ഒക്കെ വരും, ഇനി അത് കൂടിക്കൂടി വരട്ടെ. വിവാഹത്തിന് ശേഷവും അഭിനയം തുടരും. നല്ല ഏതെങ്കിലും പ്രോജക്ട് വരട്ടെ, സിനിമ ചെയ്യണം എന്നും ആഗ്രഹം ഉണ്ട്. എന്നാണ് വിവാഹശേഷം ഇരുവരും പ്രതികരിച്ചത്.

ഹണിമൂണ്‍ യാത്രയെ കുറിച്ചും ഇരുവരും തുറന്നു പറഞ്ഞിരുന്നു. ഒന്നു രണ്ടു സ്ഥലങ്ങള്‍ പ്ലാന്‍ ചെയ്തിട്ടുണ്ടെന്നും ഒന്നും തീരുമാനിച്ചിട്ടില്ലെന്നുമാണ് ഇരുവരും പറഞ്ഞത്. അതേസമയം, സെന്തിലിന്റെ സ്വഭാവത്തെ കുറിച്ചും ആര്യ പറഞ്ഞു. ചേട്ടന്‍ നല്ല ഷോര്‍ട്ട് ടെംപെര്‍ഡ് ആണ്. ഞാനും അങ്ങനെ തന്നെയാണ്. ഞങ്ങള്‍ക്കിടയില്‍ സ്നേഹം നല്ല രീതിയില്‍ ഉണ്ട്. അത് ഇടക്കിടെ വന്നാല്‍ എക്സ്ട്രീം ലെവലാണ്. അത് എനിക്ക് ഇഷ്ടമാണ്. എന്നാല്‍ ഇടയ്ക്കിടെ ദേഷ്യപ്പെടുന്നത് കാണുമ്പൊള്‍ എന്റെയും കൈവിട്ടുപോകും. ദേഷ്യം ഒഴിച്ചാല്‍ നല്ല സ്വഭാവം ആണ് എന്നാണ് ആര്യ പറഞ്ഞത്.

വിവാഹത്തിന് പിന്നാലെയാണ് ഓണം എത്തിയത്. ആര്യയുടെയും സെന്തിലിന്റെയും വിവാഹശേഷമുള്ള ആദ്യ ഓണം. വിവാഹത്തിന് പിന്നാലെ എത്തിയ ഓണം അതി ഗംഭീരമായി തന്നെ ആര്യയും സെന്തിലും ആഘോഷിച്ചു. ഓണാഘോഷത്തിന്റെ ചിത്രങ്ങളും മറ്റും ആര്യ തന്റെ ഇന്‍സ്റ്റയിലൂടെ പങ്കിട്ടിട്ടുണ്ട്.

Arya Sreeram marriage

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES