വസ്ത്രത്തെയോ മേക്കപ്പിനെയോ കുറിച്ച് ഒരിക്കലും കമന്റ് പറയരുത്; മാറേണ്ടത് ഞാന്‍ അല്ല; തുറന്ന് പറഞ്ഞ് സൂര്യ

Malayalilife
വസ്ത്രത്തെയോ മേക്കപ്പിനെയോ കുറിച്ച് ഒരിക്കലും കമന്റ് പറയരുത്; മാറേണ്ടത് ഞാന്‍ അല്ല; തുറന്ന്  പറഞ്ഞ്  സൂര്യ

ബിഗ്‌ബോസ് മലയാളം സീസണ്‍ മൂന്നിലൂടെ ഏറെ ശ്രദ്ധ നേടിയ ഒരു താരമാണ് സൂര്യ.  വന്‍ സൈബര്‍ ആക്രമണമാണ് സൂര്യ  പരിപാടിയില്‍ നിന്നും പുറത്ത് എത്തിയതിന് പിന്നാലെ നേരിടേണ്ടി വന്നത്. എന്നാൽ ഇപ്പോള്‍ ഈ സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് സൂര്യ.  സൂര്യ സോഷ്യല്‍മീഡിയയില്‍ കൂടി നാടന്‍ വസ്ത്രം ധരിച്ച് വന്നപ്പോള്‍ എന്തൊരു പ്രഹസനം ആണെന്ന് പറഞ്ഞ് നിരവധി പേര്‍ പരിഹസിച്ചുവെന്നും മോഡേണ്‍ ആയി ഒരുങ്ങി വന്നപ്പോള്‍ അതിനെയും ചിലര്‍ വിമര്‍ശിച്ചുവെന്നും ഇതോടെ മാറേണ്ടത് താന്‍ അല്ല തന്നെ വിമര്‍ശിക്കുന്നവരുടെ ചിന്താഗതികളാണ് എന്നാണ് താന്‍ മനസിലാക്കിയെന്നാണ് കുറിച്ചത്.

ഒരു ബിഗ്ഗ്‌ബോസ് മത്സരാര്‍ഥി എന്നതിലുപരി എല്ലാവരെയും പോലെ ഇഷ്ടാനിഷ്ടങ്ങള്‍ ഉള്ള ഒരു മനുഷ്യനാണ് ഞാനും. വിവിധ രീതികളില്‍ ഉള്ള മേക്കോവര്‍ ചെയ്യുക എന്നത് ഒരു പാഷന്‍ ആയി കൊണ്ട് നടക്കുന്ന വ്യക്തി കൂടി ആണ് ഞാന്‍. നൃത്തം ചെയ്യുന്ന കൊണ്ട് അതില്‍ മാത്രം ശ്രദ്ധിക്കാം എന്ന് കരുതി മറ്റുള്ള കഴിവുകള്‍ ഞാന്‍ മാറ്റി നിര്‍ത്തിയിരുന്നെങ്കില്‍ എന്റെ എഴുത്ത് ഉള്‍പ്പെടെ നിങ്ങളിലേക്ക് എത്തുകയില്ലായിരുന്നു. മിറര്‍ റൈറ്റിങ് ഉള്‍പ്പെടെ പരീക്ഷിച്ചതും അത്തരം എന്റെ ചില പരീക്ഷണങ്ങള്‍ ആയിരുന്നു. ഒരാളുടെ വസ്ത്രം മേക്കപ്പ് എന്നത് അവരുടെ വ്യക്തി സ്വാതന്ത്ര്യം മാത്രമാണ്. നിങ്ങള്‍ക്ക് ഇഷ്ടപെട്ട വസ്ത്രം ചിലപ്പോ മറ്റുള്ളവരുടെ ഇഷ്ടക്കേടായിരിക്കും. ആരെയും പൂര്‍ണമായി തൃപ്തിപ്പെടുത്തി ജീവിക്കാനും നമുക്ക് ആര്‍ക്കും കഴിയില്ല.

ഒരു സീസണല്‍ ബിഗ് ബോസ് മത്സരാര്‍ഥി എന്നതിലുപരി എന്റെ കരിയറില്‍ ഉള്ള ആഗ്രഹങ്ങള്‍ വലുതാണ്. അത് കൊണ്ട് തന്നെ പുതിയ ആശയങ്ങളും നിങ്ങള്‍ക്ക് എന്നില്‍ കാണാന്‍ സാധിച്ചേക്കാം. വ്യത്യസ്തമായി ചിന്തിക്കുന്നവരെ അന്നും ഇന്നും ജനം പ്രാന്തന്‍ എന്ന് പറഞ്ഞിട്ടേ ഉള്ളൂ. അന്നത്തെ പല പ്രാന്തന്‍ ആശയങ്ങളുമായിരുന്നു പില്‍കാലത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയതും. ഒരേ രീതിയില്‍ വസ്ത്രം ധരിക്കണം പെരുമാറണം എന്ന ചിന്താഗതി മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

നാടന്‍ വസ്ത്രം ധരിച്ച് വന്നപ്പോള്‍ എന്തൊരു പ്രഹസനം ആണെന്ന് പറഞ്ഞ് പരിഹസിച്ചു. മോഡേണ്‍ ആയി ഒരുങ്ങി വന്നപ്പോള്‍ അതിനേയും. അതില്‍ നിന്നും മനസിലാക്കേണ്ടത് ഒന്നാണ്.  മാറേണ്ടത് ഞാന്‍ അല്ല. നമ്മള്‍ ഓരോരുത്തരുടെയും ചിന്തകള്‍ ആണ്. ഡിംപല്‍ പറഞ്ഞത് പോലെ ഒരാളുടെ വസ്ത്രത്തെയോ മേക്കപ്പിനെയോ കുറിച്ച് ഒരിക്കലും കമന്റ് പറയരുത്  എന്നായിരുന്നു സൂര്യയുടെ കുറിപ്പ്.
 

Actress surya words about cyber bullying

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES