ഇപ്പോള്‍ എല്ലാവരും വിളിക്കുന്നത് കിളവി എന്ന്; സൈബർ ആക്രമണത്തെ കുറിച്ച് വെളിപ്പെടുത്തി സൂര്യ

Malayalilife
ഇപ്പോള്‍ എല്ലാവരും വിളിക്കുന്നത് കിളവി എന്ന്; സൈബർ ആക്രമണത്തെ കുറിച്ച് വെളിപ്പെടുത്തി സൂര്യ

ബിഗ് ബോസ് മലയാളം സീസണ്‍ ൩ യിലൂടെ ഏറെ സുപരിചിതയായ താരമാണ് സൂര്യ.  ഷോയിലൂടെ സൂര്യ മണികുട്ടനോട് പ്രണയം പറഞ്ഞതും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. എന്നാൽ അതിന്റെ പേരിൽ കൊടിയ വിമര്ശനങ്ങളാണ് സൂര്യ നേരിട്ടിരുന്നതും. 
. ഇപ്പോഴിതാ ഫ്ളവേഴ്സ് ടിവിയിലെ ഒരുകോടിയെന്ന പരിപാടിയില്‍ പങ്കെടുത്ത് ഇതുള്‍പ്പടേയുള്ള കാര്യങ്ങളെ പറ്റി മനസ്സ് തുറക്കുകയാണ് സൂര്യ എന്ന സൂര്യ ജെ മേനോന്‍.

തനിക്കെതിരായ വിമർശനങ്ങള്‍ ഉണ്ടായപ്പോൾ സൂര്യ ഒത്തിരി വിഷമിക്കുകയു ണ്ടായി. ബിഗ് ബോസ് കഴിഞ്ഞ് പുറത്തിറങ്ങിയ സമയത്ത് ഒരുകൂട്ടം ആളുകള്‍ സൂര്യയെ അക്രമിക്കാന്‍ കാത്തിരിക്കുകയായിരുന്നു. വളരെ സില്ലിയായിട്ടുള്ള കാരണങ്ങളായിരുന്നു സൂര്യയെ അക്രമിക്കുന്നതിന് കാരണമായി അവർ പറഞ്ഞിരുന്നത്.

ഒറ്റക്കിരുന്നും കണ്ണാടി നോക്കിയും സംസാരിച്ചു. പ്രാർത്ഥിച്ചു, എന്നൊക്കെ പറഞ്ഞായിരുന്നു വിമർശനങ്ങൾ.’ സ്ത്രീ പുരുഷ സമത്വം എന്നതിനെക്കുറിച്ച് നമ്മള്‍ എപ്പോഴും പറയും. ഒരു ആണ്‍കുട്ടി ഒരു പെണ്‍കുട്ടിയെ പ്രപ്പോസ് ചെയ്തിട്ടുണ്ടെങ്കില്‍ അവർ മാസാണ്. നേരെ മറിച്ച് ഒരു പെണ്‍കുട്ടി ഒരു ആണ്‍കുട്ടിയെ പ്രപ്പോസ് ചെയ്താല്‍ അവള്‍ കേസ് എന്ന തരത്തിലാണ് നമ്മുടെ സമൂഹം കാണുന്നത്.

കഴിഞ്ഞ സീസണില്‍ സൂര്യ തന്റേതായ ഒരു സോഫ്റ്റ് ഫീലിങ് പ്രകടിപ്പിച്ചു എന്നുള്ളതുകൊണ്ട് മാത്രം മലയാളികള്‍ വളഞ്ഞിട്ട് ആക്രമിച്ചു എന്ന് തന്നെ പറയാം. ‘അയാളുടെ പേര് പറയാന്‍ താല്‍പര്യമില്ല. അയാളിപ്പോള്‍ അയാളുടെ ജീവിതവുമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. അദ്ദേഹം സുഹൃത്ത് എന്ന നിലപാടാണ് എടുത്തത്. ബിഗ് ബോസിലൊന്നും സ്ക്രിപ്റ്റഡ് അല്ല. ഇക്കാര്യവും അങ്ങനെയായിരുന്നില്ല.

‘ഒരുവീടിനുള്ളില്‍ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നു. ഒന്നിച്ച് ഉറങ്ങുകയും ചെയ്യുകയാണ്. നമുക്ക് അവിടെ ഫോണോ മറ്റ് കാര്യങ്ങളോ ഇല്ല. അച്ഛനേയും അമ്മേയേയും കാണാന്‍ സാധിക്കില്ല. രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ കിടന്നുറങ്ങത് വരെ കാണുന്നത് ഇത്രയും പേരെ മാത്രമാണ്. അപ്പോള്‍ സ്വാഭാവികമായും നമുക്ക് ഒരു ഫീലിങ് തോന്നിപ്പോകാം. 

‘പണ്ടൊക്കെ വളരെ ദേഷ്യം വരുന്ന ആളായിരുന്നു ഞാന്‍. എന്നാല്‍ ഇവരുമൊക്കെയായി അടുത്ത ശേഷം പിണങ്ങാനും അടിയുണ്ടാക്കാനുമൊക്കെ എനിക്ക് സാധിക്കുമായിരുന്നില്ല. അപ്പോള്‍ അവർ എന്നോട് അടിയുണ്ടാക്കുമ്പോള്‍ ഞാന്‍ പോയി കിടന്ന് കരയുകയായിരുന്നു. അങ്ങനെയാണ് ക്രൈ ബേബി എന്ന പേര് ലഭിക്കുന്നത്.

പ്രണയമാണെന്ന കാര്യം ഞാന്‍ തുറന്ന് പറഞ്ഞു. അത് ടെലികാസ്റ്റും ചെയ്തു. എന്നാല്‍ ഇതൊരു ഗെയിം ഷോ ആയതിനാല്‍ തന്നെ എന്താണ് സത്യം, എന്താണ് നുണ എന്നുള്ളത് അധികം ആളുകള്‍ക്ക് മനസ്സിലാവില്ല. ഇപ്പോള്‍ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു. എന്റ പ്രണയം ബിഗ് ബോസ് വേദിയില്‍ തന്നെ ഉപേക്ഷിക്കേണ്ടി വന്നു. ഇപ്പോള്‍ എല്ലാവരും വിളിക്കുന്നത് കിളവി എന്ന് ആണ് കടുത്ത സൈബർ ആക്രമണമാണ് നേരിടേണ്ടി വന്നത്. എന്നും താരം പറഞ്ഞു.
 

Actress surya words about cyber attack

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES