പ്രശസ്ത നടിയും നർത്തകിയുമായ താര കല്യാണിന്റെ മകളായ സൗഭാഗ്യവും നല്ലൊരു നർത്തകിയാണ്. നിരവധി ഷോകളിലും നിറ സാന്നിധ്യം ആയിരുന്നു സൗഭാഗ്യ. ടിക്ടോക്കിലൂടെയും എല്ലാവരുടെയും മനസ്‌കീഴടക്കിയ താരമാണ് സൗഭാഗ്യ. നർത്തകി മാത്രമല്ല നല്ലൊരു അഭിനേത്രി കൂടിയാണ്. അതുപോലെ തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്ന താരം കൂടിയാണ് സൗഭാഗ്യ. എന്നാൽ ഇപ്പോഴിതാ, അമ്മയുടെ വിവാഹലുക്ക് റീക്രിയേറ്റ് ചെയ്യുന്ന സൗഭാഗ്യയുടെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. താര കല്യാണ്‍ തന്നെയാണ് തന്റെ വിവാഹലുക്കിന് യോജിക്കുന്ന രീതിയില്‍ സൗഭാഗ്യയെ ഒരുക്കുന്നത്.
ഒരു ആഗ്രഹത്തിന്റെ പുറത്താണ് തന്റെ വിവാഹ ഫോട്ടോയിലേത് പോലെ മകളെ അണിയിച്ചൊരുക്കുന്നതെന്ന് താര കല്യാണ്‍ പറയുന്നു. മേക്കോവര്‍ ഷൂട്ടിനായി താന്‍ വിവാഹനാളില്‍ ധരിച്ചതിനോട് സാദൃശ്യമുള്ള ആഭരണങ്ങളും സാരിയുമെല്ലാം താര കല്യാണ്‍ സംഘടിപ്പിച്ചു."
തൊണ്ടയ്ക്ക് സര്‍ജറി കഴിഞ്ഞ് വിശ്രമത്തിലാണ് താര കല്യാണ്‍ ഇപ്പോള്‍. സര്‍ജറിയ്ക്ക് മുന്‍പ് ഷൂട്ട് ചെയ്ത വീഡിയോ ആണിതെന്ന് സൗഭാഗ്യ പറയുന്നു.
അതേസമയം സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് ഈ കുടുംബം. അതുകൊണ്ട് തന്നെ ഇവരുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ ഏറെയുമാണ്. സൗഭാഗ്യയുടെ അമ്മയും അഭിനെതിരെയുമായ താര കല്യാൺ ഇന്നും അഭിനയ മേഖലയിൽ സജീവമാണ്.