മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മുക്ത. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലൂടെ സുപരിചിതയായ താരം തമിഴിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഗായിക റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ട് നിന്ന താരം പിന്നീട് മിനിസ്‌ക്രീനിലൂടെ തിരിച്ചുവരവും നടത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. എന്നാൽ ഇപ്പോൾ ഇൻസ്റ്റാഗ്രാം ലൈവിനിടെ കരയുന്ന വീഡിയോ പങ്കുവച്ച് എത്തിയിരിക്കുകയാണ് മുക്ത.
ഇതു വരെ തന്ന എല്ലാ സ്നേഹത്തിനും,പ്രോത്സാഹനത്തിനും എല്ലാം ഒരുപാട് നന്ദി എന്ന് പറഞ്ഞു കൊണ്ടാണ് വീഡിയോ മുക്ത പങ്കുവച്ചിരിക്കുന്നത്. മുക്തയായിരുന്നു ഫ്ലവേർസ് അവതരിപ്പിക്കുന്ന കൂടത്തായി എന്ന പരമ്പരയിൽ ഡോളിയായി എത്തിയിരുന്നത്. മികച്ച പ്രകടനമായിരുന്നു താരം കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് ഇടയിൽ കാഴ്ച്ച വച്ചത്. എന്നാൽ ഇന്നലെയായിരുന്നു പരമ്പരയുടെ അവ്സന ഭാഗമെന്നായിരുന്നു മുക്ത ലിവിലുടെ തുറന്ന് പറഞ്ഞിരുന്നത്. കഴിഞ്ഞ ഒരു വർഷക്കാലമായി ഡോളിയായി ജീവിക്കുകയായിരുന്നു. തന്നിലെ ശെരിക്കുമുള്ള അഭിനേത്രിയെ പ്രേക്ഷകർക്ക് മുന്നിൽ കാഴ്ച വയ്ക്കാൻ സാധിച്ചതിൽ ഉള്ള സന്തോഷവും താരം പങ്കുവച്ച് എത്തിയിരുന്നു. മികച്ച പ്രേക്ഷക പ്രതികരണമാണ് ഡോളിയായി മാറിയ മുക്തയെ തേടി എത്തിയതും.