Latest News

മൃദുലയുടെ നിറവയറിൽ കെട്ടിപിടിച്ച് ഉമ്മ കൊടുത്ത് യാമിക്കുട്ടി; ക്യൂട്ട് ചിത്രങ്ങൾ വൈറൽ

Malayalilife
മൃദുലയുടെ നിറവയറിൽ കെട്ടിപിടിച്ച് ഉമ്മ  കൊടുത്ത് യാമിക്കുട്ടി; ക്യൂട്ട് ചിത്രങ്ങൾ വൈറൽ

ദ്യ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് നടി മൃദുല വിജയ്. മലയാളത്തിലെ ഹിറ്റ് ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധേയായ മൃദുല നടന്‍ യുവകൃഷ്ണയെ വിവാഹം കഴിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇരുവരും ഒരുമിച്ചുള്ള ജീവിതത്തെ കുറിച്ചുള്ള കഥകള്‍ ഓരോന്നായി പുറത്ത് വരാറുണ്ട്. ഇനി ഒരു മാസത്തിനുള്ളില്‍ മൃദുല ഒരു കുഞ്ഞിന് ജന്മം കൊടുക്കും എന്നുള്ളതാണ് ഏറ്റവും പുതിയ വിശേഷങ്ങളിലൊന്ന്. ഇതിനെ കാത്തിരിക്കുകയാണ് ഇവരുടെ കുടുംബവും ആരാധകരും. 

മൃദുലയും സഹോദരി പാർവതി സീരിയൽ രംഗത്ത് സജീവം തന്നെ. മാസങ്ങൾക്ക് മുമ്പായിരുന്നു മൃദുലയുടെ സഹോദരി പാർവ്വതി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. യാമി എന്നാണ് പാർവതി അരുൺ ദമ്പതികളുടെ മകളുടെ പേര്. ഇപ്പോൾ യാമി കുട്ടി വല്യമ്മയുടെ യുടെ നിറ വയറിന് ഉമ്മ കൊടുക്കുന്ന ചിത്രമാണ് മൃദുല പങ്കുവച്ചിരിക്കുന്നത്. ഇത് എൻ്റെ വാവയാണ് എന്നാണ് യാമി കുട്ടി പറയുന്നത്. വാവ പുറത്തു വരുമ്പോൾ കാണാം അങ്കം എന്നാണ് മൃദുലയുടെ മറുപടിയും. ഇങ്ങനത്തെ രസകരമായ ക്യാപ്ഷനോട് കൂടിയുള്ള ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. 

മൃദുലയും യുവയുടെയും ഫാൻസ് എല്ലാവരും തന്നെ ഈ ചിത്രം വൈറലാക്കി. ഇവരുടെ ഫാൻസിനെ മൃദുവാ എന്നാണ് അഭിസംബോധന ചെയ്യുന്നതും. മൃദുലയും യുവയും സീരിയൽ രംഗത്ത് നിന്ന് തന്നെയാണെങ്കിലും ഇവരുടേത് ഒരു പക്കാ അറേഞ്ച്ഡ് മാരേജ് ആയിരുന്നു. ഇവരുടേത് പ്രണയവിവാഹം എന്ന് തോന്നിക്കുന്ന തരത്തിലുള്ള ഒരു വിവാഹം കൂടി ആയിരുന്നു. 

Actress mridula vijay and yami cute photos

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക