Latest News

ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് മൂന്നാമതൊരു വിവാഹം നിങ്ങള്‍ ചെയ്യരുത്; ജീവിതത്തില്‍ അഡ്ജസ്റ്റ്‌മെന്റ് എന്നുള്ളത് അത്യാവശ്യമാണ് ; നടി ജീജയുടെ പോസ്റ്റ് വൈറൽ

Malayalilife
ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് മൂന്നാമതൊരു വിവാഹം നിങ്ങള്‍ ചെയ്യരുത്; ജീവിതത്തില്‍ അഡ്ജസ്റ്റ്‌മെന്റ് എന്നുള്ളത് അത്യാവശ്യമാണ് ; നടി ജീജയുടെ പോസ്റ്റ് വൈറൽ

വിവാഹിതരായത് മുതല്‍  സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് അമ്പിളി ദേവിയും ആദിത്യന്‍ ജയനും. മലയാള സിനിമാ സീരിയൽ രംഗങ്ങളിലെ നിറസാന്നിദ്ധ്യമായ ഒരു തെന്നിന്ത്യൻ അഭിനേത്രിയാണ് അമ്പിളി ദേവി. മലയാളം ടെലിവിഷൻ വ്യവസായത്തിൽ ഒരു നടിയെന്ന നിലയിൽ സ്വന്തമായി ഒരു ഇടം നേടിയ അമ്പിളി ദേവി 2005 ൽ മികച്ച ടെലിവിഷൻ നടിയ്ക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയിരുന്നു. 2019 ജനുവരിയിലായിരുന്നു ഇവരുടെ വിവാഹം. ആരാധകരും സോഷ്യല്‍ മീഡിയയും ഒന്നടങ്കം ആഘോഷിച്ച താരവിവാഹമായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അമ്പിളി ദേവി ഭർത്താവായ ആദിത്യനെതിരെ ഒരു പ്രസ്താവന നടത്തിയിരുന്നു.എന്നാൽ ഇതിനെതിരെ ആരോപണങ്ങള്‍ തീര്‍ത്തും വ്യാജ ആരോപണങ്ങള്‍ മാത്രമാണെന്നും നടി വ്യക്തിപരമായി ആക്രമിക്കുകയാണെന്നും തന്റെ ഭാഗം ‍വ്യക്തമാക്കുമെന്നും ആദിത്യന്‍ തുറന്ന് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ആദിത്യനും അമ്പിളിയും വിവാഹിതരായ സമയത്ത് ജീജ സുരേന്ദ്രന്‍ നല്‍കിയ ആശംസയാണ് ഇപ്പോള്‍ വീണ്ടും വൈറലായി മാറുന്നത്.

ആദിത്യനും അമ്പിളിയും വിവാഹിതരായ സമയത്ത് ജീജ സുരേന്ദ്രന്‍ നല്‍കിയ ആശംസയാണ് ഇപ്പോള്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുന്നത്. അന്നേ അമ്പിളിയുടെയും ആദിത്യന്റെയും ജീവിതത്തെക്കുറിച്ച് ജീജ പ്രവചിച്ചു, കാലത്തിന് മുന്‍പേ സഞ്ചരിച്ചയാള്‍ എന്നൊക്കെയാണ് വീഡിയോയ്ക്ക് കീഴിലുള്ള കമന്റുകള്‍. സ്‌നേഹത്തൂവല്‍ എന്ന സീരിയലില്‍ നിങ്ങള്‍ രണ്ടുപേരുടേയും അമ്മ ഞാനായിരുന്നു. നിങ്ങള്‍ രണ്ടാളുടേയും മാനസികമായ ഐക്യം ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു. 

ഇതിനിടയില്‍ നിങ്ങള്‍ രണ്ടുപേരും വേറെ ആള്‍ക്കാരെ വിവാഹം ചെയ്തു. കാലങ്ങള്‍ക്ക് ശേഷം നിങ്ങള്‍ ഒരുമിച്ചപ്പോള്‍ ഞങ്ങള്‍ക്ക് സന്തോഷമാണ്. സിനിമ സീരിയല്‍ ലോകത്ത് ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് മൂന്നാമതൊരു വിവാഹം നിങ്ങള്‍ ചെയ്യരുത്. ജീവിതത്തില്‍ അഡ്ജസ്റ്റ്‌മെന്റ് എന്നുള്ളത് അത്യാവശ്യമാണെന്നുമായിരുന്നു ജീജ സുരേന്ദ്രന്‍ പറഞ്ഞത്.

Read more topics: # Actress jeeja,# post goes viral
Actress jeeja post goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക