ഹണിമൂണ്‍ ആഘോഷത്തിന് സമയം ഇല്ല; ഹണിമൂണ്‍ ആഘോഷിക്കാതെ ചന്ദ്രയും ടോഷും ഷൂട്ടിംഗ് തിരക്കിലേക്ക്

Malayalilife
ഹണിമൂണ്‍ ആഘോഷത്തിന് സമയം ഇല്ല; ഹണിമൂണ്‍ ആഘോഷിക്കാതെ ചന്ദ്രയും ടോഷും ഷൂട്ടിംഗ് തിരക്കിലേക്ക്

ടെലിവിഷന്‍ പ്രേക്ഷകരുടെ സ്വന്തം താരങ്ങളാണ് ടോഷും ചന്ദ്രയും. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായാണ് ഇരുവരും വിവാഹിതരായത്. നവംബറിലാണ് വിവാഹമെന്ന് ഇരുവരും നേരത്തെ പറഞ്ഞിരുന്നു. സ്വന്തം സുജാതയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഇരുവരും ഒന്നിക്കാന്‍ തീരുമാനിച്ചത്. വിവാഹം തീരുമാനിച്ചതിന് ശേഷമുള്ള വിശേഷങ്ങള്‍ പങ്കിട്ട് ഇരുവരും എത്തിയിരുന്നു.

കഴിഞ്ഞ ദിവസം കൊച്ചിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ വെച്ചായിരുന്നു വിവാഹം. ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു താരവിവാഹത്തില്‍ പങ്കെടുത്തത്. അതീവ സുന്ദരിയായാണ് ചന്ദ്ര വിവാഹ വേദിയിലേക്ക് എത്തിയത്. ശേഷം വിവാഹ ദിനവും അടുത്ത ദിവസവുമായി രണ്ടു റിസപ്ഷനുകളും നടന്നു കഴിഞ്ഞു. ഇനി ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ചെന്നൈയിലും റിസപ്ഷന്‍ നടക്കുന്നുണ്ട്.

അതേസമയം, വിവാഹം കഴിഞ്ഞ ഉടന്‍ തന്നെ ഇരുവരും ഷൂട്ടിംഗ് തിരക്കുകളിലേക്ക് നീങ്ങുകയാണ്. അത്യാവശ്യമായി സംപ്രേക്ഷണം ചെയ്യേണ്ട സീരിയലിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാന്‍ ഉണ്ട് ടോഷിന്. 14-ാം തീയതി മുതല്‍ ഇരുവരും ഷൂട്ടിംഗിനായി പോകുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. തിരക്കുകളെല്ലാം കഴിഞ്ഞ് ആയിരിക്കും നവദമ്പതികളുടെ ഹണിമൂണ്‍ ആഘോഷം.

സ്വന്തമെന്ന ചിത്രത്തിലൂടെയായിരുന്നു ചന്ദ്രാ ലക്ഷ്മണ്‍ ശ്രദ്ധിക്കപ്പെട്ടത്. സാന്ദ്ര നെല്ലിക്കാടന്‍ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. പതിവില്‍ നിന്നും വ്യത്യസ്തമായി നെഗറ്റീവ് വേഷത്തിലും തിളങ്ങിയിട്ടുണ്ട് ചന്ദ്ര. മിനിസ്‌ക്രീനില്‍ മാത്രമല്ല ബിഗ് സ്‌ക്രീനിലും താരം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നീണ്ട നാളത്തെ ഇടവേള അവസാനിപ്പിച്ചാണ് സ്വന്തം സുജാതയിലൂടെ ചന്ദ്ര തിരിച്ചെത്തിയത്.

 

Actress chandra lekshman and tosh christy come back to shooting location

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES