Latest News

ഈ ഒരു ശരീരം എനിക്ക് ബാധ്യത ആയിട്ടൊന്നും തോന്നീട്ടില്ല; എന്റെ ശരീരം ഫ്ലെക്സിബിൾ ആണ്; ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി സ്നേഹ ശ്രീകുമാർ

Malayalilife
ഈ ഒരു ശരീരം എനിക്ക് ബാധ്യത ആയിട്ടൊന്നും തോന്നീട്ടില്ല; എന്റെ ശരീരം ഫ്ലെക്സിബിൾ ആണ്; ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി സ്നേഹ ശ്രീകുമാർ

ഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന മറിമായം ഓരോ പ്രേക്ഷകര്‍ക്കും പ്രിയപ്പെട്ടതാണ്. സീരിയലിന് പുറമേ മറിമായത്തിലെ ഓരോ താരങ്ങളും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. സീരിയലില്‍ ശ്രദ്ധേയരാണ് മണ്ഡോദരിയും ലോലിതനും. മിനി സ്‌ക്രീനില്‍ ഈ കഥാപാത്രങ്ങളായി തിളങ്ങുന്നത് സ്നേഹയും ശ്രീകുമാറുമാണ്. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ച് മുന്നേറുകയാണ് ഇരുവരും. വിവാഹ ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ചും ഇവരെത്തുന്നുണ്ട്. എന്നാൽ ഇപ്പോൾ  താരങ്ങളുടെ പുത്തൻ വിശേഷമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.  സ്നേഹ അടുത്തിടെ പങ്കിട്ട ഒരു ക്യൂ എ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.  തടി കുറയ്ക്കണം എന്ന് ജീവിതത്തിൽ എപ്പോഴെങ്കിലും തോന്നിയിട്ടില്ലേ, ശ്രമിച്ചിട്ടുണ്ടോ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. എന്നാൽ ഇതിന് സ്നേഹ കൃത്യമായിട്ടുള്ള മറുപടിയാണ് നൽകുന്നത്.

ജീവിതത്തിൽ എപ്പോഴെങ്കിലും തടി കുറയ്ക്കണം എന്ന് തോന്നിയിട്ടില്ലേ, ശ്രമിച്ചിട്ടുണ്ടോ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ഇതൊരു വല്ലാത്ത ചോദ്യമായി പോയി എന്നായിരുന്നു നടിയുടെ മറുപടി. ജീവതത്തിൽ എനിക്ക് വണ്ണം കുറയ്ക്കണം, അതായത് എന്റെ ഈ ഒരു ശരീരം എനിക്ക് ബാധ്യത ആയിട്ടൊന്നും തോന്നീട്ടില്ല. കാരണം ഞാൻ ചെറുപ്പം മുതൽ തന്നെ തടിച്ച ഒരു പ്രകൃതം ആണ്. ആ ശരീരം വച്ചിട്ടാണ് ഡാൻസ് ചെയ്തതും, കഥകളി ചെയ്തതും, ഓട്ടൻതുള്ളൽ ചെയ്തതും എല്ലാം.

എന്റെ ശരീരം ഫ്ലെക്സിബിൾ ആണ്. ഇനിയിപ്പോൾ അൽപ്പം കുറഞ്ഞാൽ തന്നെ ചിലർ പറയും പഴയതായിരുന്നു നല്ലത് എന്ന്. എന്തിനാ ഇപ്പൊൾ അതിന് നിക്കുന്നത്. എനിക്ക് ഇഷ്ടം ഉള്ളതൊക്കെ ഞാൻ കഴിക്കും', സ്നേഹ ചോദ്യത്തിന് ഉത്തരമായി പറയുന്നു. കൂടാതെ അമ്മയാകുന്നതിനെ കുറിച്ചുമുള്ള ചോദ്യങ്ങൾ നടിയോട് പ്രേക്ഷകർ ചോദിച്ചിരുന്നു. അതിനുളള മറുപടിയും നടി നൽകിയിട്ടുണ്ട്. ചില ഓൺലൈൻ മാധ്യമങ്ങളിലെ വാർത്തകൾ കണ്ടിട്ട് വിശേഷം ആയോ എന്നുള്ള ചോദ്യങ്ങളുമായി ഒരുപാട് കോളും മെസെജുകളും വന്നിരുന്നു. എന്നാൽ അതിലൊന്നും സത്യമില്ലെന്നാണ് സ്നേഹ പറയുന്നത്. വിശേഷം ആകുമ്പോൾ അറിയിക്കാം എന്നും നടി പറയുന്നു.

Actress Snehasreekumar words about weightloss

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക