അല്‍ഫോന്‍സാമ്മ എന്ന മിനിസ്ക്രീൻ പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമാണ് അശ്വതി. തുടർന്ന് നിരവധി സീരിയലുകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിലൂടെ അശ്വതി പങ്കുവയ്ക്കുന്ന കുറിപ്പുകൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ ബിഗ് ബോസ് ഹൗസിൽ രമ്യയും ഫിറോസും തമ്മിലുളളത് അനാവശ്യ തര്‍ക്കമായിരുന്നു അശ്വതി കുറിച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്.
രമ്യ തിരിച്ചു വന്നതിൽ ഉള്ളുകൊണ്ട് വല്യ താൽപ്പര്യം ഒന്നുമില്ല ആർക്കും. രമ്യ ഇറങ്ങിപ്പോയ ശേഷം ആരൊക്കെ എന്തൊക്കെ രമ്യയെ കുറിച്ച് പറഞ്ഞിട്ടുണ്ട് എന്ന ടെൻഷനില്ലാണ് ചിലർ. രമ്യ-ഫിറോസ് വഴക്കിൽ ആരുടെ ഭാഗത്തും ന്യായം എന്നൊന്നും പറയാൻ തോന്നുന്നില്ല. വെറുതെ അങ്ങോട്ടും ഇങ്ങോട്ടും അനാവശ്യ തർക്കം ആയിരുന്നു.
ഒരുകാര്യം ഉറപ്പാണ്, രമ്യ മണിക്കുട്ടനോട് സംസാരിക്കുന്ന കണ്ടപ്പോൾ മനസ്സിലായി തിരിച്ചു കയറിയിരിക്കുന്നത് വെറുതെ അല്ലാ. കറക്റ്റ് പ്ലാനിങിലാണ്. അതെന്താ പൊളി ഫിറോസേ താങ്കളുടെ പേഴ്സണൽ കാര്യത്തിൽ ഇടപെട്ടാൽ നോവുന്നുണ്ടോ?. അപ്പോൾ താങ്കൾ വന്നത് മുതൽ ബാക്കിയുള്ളവരുടെ പബ്ലിക് കാര്യങ്ങളായിരുന്നോ കുത്തി സംസാരിച്ചുകൊണ്ടിരുന്നത്. കൊടുത്താൽ എവടെ കിട്ടും? അതാണ്!.
നോമിനേഷൻ: ഫിറോസ് സജ്‌ന ഇല്ലാത്തൊരു നോമിനേഷൻ നമുക്ക് ചിന്തിക്കാൻ പോലുമാകില്ല. സന്ധ്യ ഇപ്പോളാണ് ആ വീട്ടിൽ ഉണ്ടെന്ന് തന്നെ അറിയുന്നത്, എന്നിട്ടും ആക്റ്റീവ് അല്ലെന്നു പറയുന്നു. അപ്പോൾ അനൂപ്, നോബി ചേട്ടൻ ഒക്കെ ഭയങ്കര ആക്റ്റീവ് ആണല്ലേ. എല്ലാരേം പറ്റിച്ചു ബിഗ്‌ബോസ്. ഇനി ടെൻഷൻ അടിച്ചു നടക്കു ആരൊക്കെ നോമിനേഷനിൽ ഉണ്ടെന്നറിയാതെ.
നോമിനേഷനിൽ കയറി എന്നറിയുമ്പോൾ ആണല്ലോ എല്ലാവരും ഓവർ പെർഫോമൻസ്. ഈശ്വരാ ദേ ഒരു വൈൽഡ് കാർഡ്. ആരാ അത്. അതൊരു വല്ലാത്ത സർപ്രൈസ് ആയിലോന്നൊക്കെ കരുതിയപ്പോൾ വീണ്ടും പറ്റിച്ചു. ആരോ വന്നു ബൈക്ക് പാർക്ക് ചെയ്തു താക്കോലും കൊടുത്തു പോയി. സ്പോൺസർ ടാസ്കിനുള്ളത് ആയിരുന്നു. ആ ടാസ്കിലും ട്വിസ്റ്റ് റംസാനും അനൂപും വേണം മത്സരിക്കാൻ.
വെല്‍ഡണ്‍ മിസ്റ്റര്‍ സൈക്കോ ബിഗ്‌ബോസ് പെരേര. അനൂപ് ആർക്കോ വേണ്ടി കളിക്കുന്നത് പോലെയാണ് തോന്നിയത്. ഒരു മത്സര ബുദ്ധിയില്ലാത്ത പോലെ. പക്ഷെ കൊടുത്ത നിർദ്ദേശങ്ങൾ പാലിച്ചു ശരിയായി കളിച്ചത് അനൂപ് ആയിരുന്നു. അനൂപിന്റെ ടീം ജയിച്ചു. ഞാൻ ഞെട്ടി. "സ്ലോ ആന്‍ഡ് സ്‌റ്റെഡി വിന്‍സ് ദ റേസ്" അല്ലെ.
സജ്‌ന ഫിറോസ്, അഡോണി, റിതു, സന്ധ്യ, സായി എന്നിവരാണ് നോമിനേഷനിൽ ഉള്ളവർ. നല്ലപോലെ ചിന്തിച്ചു എല്ലാവരും വോട്ട് ചെയ്യുക. ബി ബി പ്ലസ്സിന്റെ അവസാന ഭാഗത്തു കിടിലു പറഞ്ഞ കാര്യങ്ങൾ വളരെ കിറുകൃത്യം ആയിട്ടാണ് എനിക്ക് തോന്നിയത്. എല്ലാർക്കും ഇപ്പോൾ ടെൻഷൻ ഉണ്ട്. അണ്‍ എക്‌സ്പറ്റഡ് തിംഗ്‌സ് ആര്‍ ഗോയിംഗ് ടു ഹാപ്പെന്‍ ഇന്‍ കമ്മിങ് ഡേയ്‌സ്...യെസ് ഇത് കളിയല്ല... കളി തന്നെ.