കഴിഞ്ഞ ആഴ്ചയായിരുന്നു പ്രശസ്ത സീരിയല്‍ താരം ശബരിനാഥിന്റെ വിയോഗം ഉണ്ടായത്. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയാണ് നാല്‍പ്പത്തിമൂന്നുകാരനായ ശബരീനാഥ് അന്തരിച്ചത്. വ്യാഴാഴ്ച രാത്രിയില്‍ ഷട്ടില്‍ കളിക്കവെ കുഴഞ്ഞുവീണ ശബരിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ശബരിയുടെ മരണത്തില്‍ സഹപ്രവര്‍ത്തകരും ഞെട്ടലിലായിരുന്നു. ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുന്ന ഒരു ദുശ്ശീലവും ഇല്ലാതിരുന്ന ശബരിയുടെ മരണം കൂട്ടുകാര്‍ക്ക് തികച്ചും അപ്രതീക്ഷിതമായിരുന്നു. ശബരിയുടെ അടുത്ത സുഹൃത്ത് കൂടിയായ സാജന്‍ സൂര്യ ഇനിയും ശബരിയുടെ മരണം ഏല്‍പ്പിച്ച മുറിവില്‍ നിന്നും മുക്തനായിട്ടില്ല. അതേസമയം ഇന്നാണ് ശബരിയുടെ സഞ്ചയനം നടക്കുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് ചടങ്ങില്‍ പങ്കെടുക്കുക.
ശബരിയുടെ സഞ്ചയനവാര്‍ത്ത അറിയിച്ച് ഇന്നലെ പത്രങ്ങളില്‍ പരസ്യമെത്തിയിരുന്നു. ഞങ്ങളുടെ എല്ലാമായിരുന്ന എന്റെ പ്രിയ ഭര്‍ത്താവ് ശബരിനാഥ് മാനേജിങ്ങ് ഡയറക്ടര്‍ ഷിന്‍ഷിവ ആയുര്‍വ്വേദ റിസോര്‍ട്ട് ചൊവ്വര സഹിക്കാനാകാത്ത ദുഖം സമ്മാനിച്ച് അകാലത്തില്‍ ഈ ലോകം വിട്ട് പോയിരിക്കുന്നു. കാലം നല്‍കിയ ഈ വേദന എങ്ങനെ മറിക്കടക്കണമെന്ന് അറിയില്ല. ആശ്വാസമുതിര്‍ത്ത ഓരോരുത്തര്‍ക്കും നന്ദി പറയുവാന്‍ മാത്രമേ കഴിയുന്നുള്ളൂ. ഈ ദുഖം തങ്ങളുടേതെന്ന് കരുതി ആശ്വാസം പകര്‍ന്നു തന്നെ എല്ലാവര്‍ക്കും നന്ദി എന്നാണ് വേദനയോടെ സഞ്ചയന അറിയിപ്പില്‍ ഭാര്യ ശാന്തി രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ 8.30ക്കായിരുന്നു ശബരിയുടെ സഞ്ചയനം നടന്നത്.
ശാന്തിയും ശബരിയും പ്രണയിച്ച് വിവാഹിതനായവരാണ്. ഭാഗ്യ ഭൂമിക എന്നിവരാണ് ഇവരുടെ മക്കള്‍. മക്കള്‍ക്കും അച്ഛന്റെ വിയോഗ വാര്‍ത്ത ഇനിയും ഉള്‍കൊള്ളആന്‍ സാധിച്ചിട്ടില്ല. സീരിയല്‍ ലോകം ഒന്നടങ്കം ശബരിക്ക് അശ്രുപുഷ്പങ്ങളുമായി എത്തിയിരുന്നു. പാടാത്ത പൈങ്കിളി എന്ന സീരിയലില്‍ മികച്ച കഥാപാത്രമായി തിളങ്ങവേയായിരുന്നു ശബരിയുടെ ആകസ്മിക മരണം.