ഗായകനായ മോഹന്‍ കുമാറിന് നന്ദിനിയോട് ചെറുപ്രായത്തില്‍ തോന്നിയ പ്രണയം. ആ പ്രണയത്തിനൊടുവില്‍ നന്ദി ഗര്‍ഭിണിയാവുകയും ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്യുന്നു. എന്നാല്‍ അതിനിടെ മലയാളത്തിലെ അറിയപ്പെടുന്ന സൂപ്പര്‍ഹിറ്റ് പിന്നണി ഗായകനായി മോഹന്‍ കുമാര്‍ മാറുന്നു. അദ്ദേഹത്തിന്റെ പ്രശസ്തി വാനോളം ഉയരുമ്പോള്‍ പഴയ പ്രണയിനിക്കരികിലേക്ക് അദ്ദേഹത്തിന് എത്തിപ്പെടാന്‍ കഴിയാതെ വരികയും ഇരുവരും അകലുകയും ചെയ്യുന്നു. മോഹന്‍കുമാര്‍ മറ്റൊരു വിവാഹവും കഴിക്കുന്നു. അതിനിടെയാണ് നന്ദിനി മരണപ്പെടുന്നതും പിന്നാലെ മകള്‍ അച്ഛനെ അന്വേഷിച്ച് പുറപ്പെടുകയും ചെയ്യുന്നത്. ഇതായിരുന്നു വാനമ്പാടി എന്ന സീരിയലിനു പിന്നിലെ കഥ. കഥാപാത്രങ്ങളും പശ്ചാത്തലവുമൊക്കെ വ്യത്യാസമാണ് എന്നതൊഴിച്ചാല്‍, ആദ്യ വേര്‍പിരിയലിനൊടുവില്‍ മകളെ പോലും എത്തിപ്പിടിക്കാന്‍ കഴിയാതെ രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണ് പരമ്പരയില്‍ നായകനായി അഭിനയിച്ച സായ് കിരണും.
തെലുങ്കില്‍ അയ്യായിരത്തില്‍ അധികം പാട്ടുകള്‍ പാടിയ പ്രശസ്ത ഗായകന്‍ വി രാമകൃഷ്ണയുടെ മകനാണ് സായ് കിരണ്‍. അമ്മ ജ്യോതിയും എഴുപതുകള്‍ മുതല്‍ ദൂരദര്‍ശനില്‍ പാട്ടുകള്‍ പാടിയിരുന്ന ഗായികയാണ്. നുവ്വെ കാവല്ലി എന്ന ചിത്രത്തില്‍ സഹതാരമായി അഭിനയിച്ചുകൊണ്ടാണ് സായ് കിരണിന്റെ അഭിനയാരങ്ങേറ്റം. തുടര്‍ന്ന് പ്രേമിച്ചു, സട്ട പോലുള്ള നിരവധി തെലുങ്ക് സിനിമകളുടെ ഭാഗമായി. എന്നാല്‍ ഒരു നടന്‍ എന്ന നിലയില്‍ സായ് കിരണിന് അംഗീകാരങ്ങളും പ്രശംസകളും ലഭിച്ചത് സീരിയല്‍ ലോകത്തേക്ക് കടന്നതിന് ശേഷമാണ്. സായ് കിരണും നല്ലൊരു ഗായകനാണ്. എങ്കിലും തിളങ്ങിയത് അഭിനയമേഖലയില്‍ ആണെന്നു മാത്രം.
2010ലായിരുന്നു സായ് കിരണിന്റെ ആദ്യ വിവാഹം. സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ വൈഷ്ണവി എന്ന പെണ്‍കുട്ടിയെയാണ് സായ് കിരണ്‍ ആദ്യ വിവാഹം കഴിച്ചത്. അതിഗംഭീരമായ വിവാഹ ചടങ്ങിലായിരുന്നു ഇരുവരും ഒന്നായത്. ആന്ധ്രാപ്രദേശിലെ സിനിമാ- സീരിയല്‍ രംഗത്തെ പ്രമുഖരെലല്ലാം പങ്കെടുത്ത ചടങ്ങായിരുന്നു ഇവരുടെ വിവാഹം. പിന്നാലെ വൈഷ്ണവി ഗര്‍ഭിണിയാവുകയും ചെയ്തു. താരകുടുംബം വലിയ ആഘോഷമാക്കിയ കാലമായിരുന്നു അത്. സന്തോഷത്തോടെയായിരുന്നു വൈഷ്ണവിയും സായിയും തങ്ങളുടെ കുഞ്ഞിനെ വരവേറ്റത്. ഫോട്ടോഷൂട്ടും ചിത്രങ്ങളും ഒക്കെയായി വലിയ ആഘോഷത്തോടെയായിരുന്നു ഗര്‍ഭകാലം ആസ്വദിച്ചതും. എന്നാല്‍ മകള്‍ അനുഷ്‌ക ജനിച്ച് വര്‍ഷങ്ങള്‍ക്കകം തന്നെ ഇരുവര്‍ക്കുമിടയില്‍ ദാമ്പത്യ പ്രശ്നങ്ങള്‍ ഉടലെടുക്കുകയും വേര്‍പിരിയല്‍ സംഭവിക്കുകയും ചെയ്തു.
വിവാഹമോചനത്തിനു ശേഷം അമ്മയ്ക്കൊപ്പമാണ് മകള്‍ അനുഷ്‌ക കഴിയുന്നത്. ഇപ്പോഴിതാ, 46-ാം വയസിലാണ് സായ് കിരണ്‍ രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നത്. തെലുങ്ക് സീരിയല്‍ നടിയായ ശ്രാവന്തിയാണ് വധുവായി എത്തുന്നത്. 'നീയും ഞാനും ചേരുമ്പോള്‍, എന്നന്നേക്കുമായി' എന്ന് പറഞ്ഞാണ് ശ്രാവന്തി നിശ്ചയത്തിന്റെ ഫോട്ടോകള്‍ പുറത്തുവിട്ടത്. വിവാഹ നിശ്ചയം കഴിഞ്ഞു എന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. തന്റെ പ്രിയപ്പെട്ട നായകനും ഭാവി വധുവിനും ആശംസകള്‍ അറിയിച്ച് സുചിത്ര ചന്തു സോഷ്യല്‍ മീഡിയയില്‍ എത്തി. ചന്ദ്ര ലക്ഷ്മണ്‍, അമൃത നായര്‍ തുടങ്ങിയ നിരവധി ടെലിവിഷന്‍ താരങ്ങളും കമന്റില്‍ സായ് കിരണിനും ശ്രാവന്തിയ്ക്കും ആശംസകള്‍ അറിയിച്ച് എത്തിയിട്ടുണ്ട്.