മീഡിയ വണ്‍ ചാനലിലെ പ്രശസ്ത ഹാസ്യപരമ്പരയാണ് എം 80 മൂസ. സീരിയലില്‍ മൂസയായി വേഷമിടുന്ന വിനോദ് കോവൂരിന്റെ മകളായി വേഷമിടുന്നത് നടി അഞ്ജു ശശിയാണ്. മോഡലിങ്ങിലും തിളങ്ങിയ നടി അഞ്ജു ഇപ്പോള്‍ തന്റേതെന്ന പേരില്‍ പ്രചരിക്കുന്ന അശ്ലീലവീഡിയോയുടെ സത്യാവസ്ഥ വെളിപെടുത്തി ലൈവിലെത്തിയിരിക്കയാണ്.
എം80 മൂസയില്‍ റസിയ എന്ന കഥാപാത്രമായി എത്തുന്നത് നര്‍ത്തകി കൂടിയായ നടി അഞ്ജു ശശിയാണ്. രണ്ടരവര്‍ഷങ്ങള്‍ക്ക് മുമ്പാണ് താരത്തിന്റെ മുഖച്ഛായയുള്ള ഒരു കുട്ടിയുടെ അശ്ലീല വീഡിയോ പ്രചരിച്ച് തുടങ്ങിയത്. ഇത് താനല്ലെന്ന് വ്യക്തമാക്കിയാണ് ഇപ്പോള്‍ നടി സുരഭിലക്ഷ്മിയുമൊത്ത് അഞ്ജു ലൈവിലെത്തിയത്. വിഡിയോയില്‍ കാണുന്ന പെണ്‍കുട്ടി ഞാനല്ല.. ദയവു ചെയ്ത് എന്നെ ഇനിയും ഉപദ്രവിക്കരുത്.. ആത്മഹത്യയ്ക്ക് വരെ ഒരുങ്ങിയതാണ് ഞാന്‍ എന്നാണ് ലൈവില്‍ അഞ്ജു വ്യക്തമാക്കുന്നത്.
പ്രമുഖ സീരിയലില്‍ അഭിനയിക്കുന്ന യുവതാരത്തിന്റേത് എന്ന പേരിലാണ് അശ്ലീല വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. അഞ്ജുവിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ പങ്കുവച്ചാണ് ഈ വിഡിയോ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചത്. ഇതിനു പിന്നിലെ സത്യമാണ് അഞ്ജു തുറന്നു പറഞ്ഞത്.
തന്റെ മുഖത്തോടു സാമ്യമുള്ള ഒരു കുട്ടിയുടെ അശ്ലീല വിഡിയോ രണ്ടുവര്‍ഷം മുന്‍പാണു പ്രചരിക്കുന്നതായി അറിയുന്നത്. മുഖസാദൃശ്യം കാരണം അതു തന്റെ വിഡിയോ ആണെന്ന് പലരും വിശ്വസിക്കുന്നു. ഇത്തരത്തില്‍ പല ഭാഗത്തു നിന്നും ചോദ്യങ്ങള്‍ നേരിട്ടുതുടങ്ങിയതോടെ അഞ്ജു പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ അധികൃതര്‍ ഇതുവരെ വേണ്ട നടപടി സ്വീകരിച്ചില്ലെന്നും താരം പറയുന്നു. തന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ പങ്കുവച്ചാണ് ഈ വിഡിയോയില്‍ ഉള്ളത് താനാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും അഞ്ജു പറയുന്നു.
ആത്മഹത്യയ്ക്ക് വരെ ഒരുങ്ങിയ അഞ്ജുവിനൊപ്പം വീട്ടുകാരും സീരിയലിലെ അണിയറപ്രവര്‍ത്തകരും ഒരുമിച്ചുണ്ട്. ചില പരിപാടികളില്‍ പോകുമ്പോള്‍ വീഡിയോ കണ്ട് താനാണെന്ന് തെറ്റിധരിച്ച് മോശം കമന്റുകളും തട്ടുമുട്ടുമൊക്കെ ഇതിന്റെ പേരില്‍ കിട്ടാറുണ്ടെന്നും വേദനയോടെ അഞ്ജു പറയുന്നു.