അമ്മയും ചേട്ടനും എന്നോട് ക്ഷമിക്കണം; ഞാന്‍ അപ്പന്റെ അടുത്തേക്ക് പോകുവാ; ഇങ്ങനെ ചതിക്കപ്പെട്ട് ജീവിക്കാന്‍ സാധിക്കുന്നില്ല; ഹൃദയം തകര്‍ന്ന് സോന അവസാനമായികുറിച്ചത്; അനിയത്തിന്റെ മരണം സഹിക്കാനാകാതെ സഹോദരന്‍; നെഞ്ചുപൊട്ടി അമ്മ

Malayalilife
അമ്മയും ചേട്ടനും എന്നോട് ക്ഷമിക്കണം; ഞാന്‍ അപ്പന്റെ അടുത്തേക്ക് പോകുവാ; ഇങ്ങനെ ചതിക്കപ്പെട്ട് ജീവിക്കാന്‍ സാധിക്കുന്നില്ല; ഹൃദയം തകര്‍ന്ന് സോന അവസാനമായികുറിച്ചത്; അനിയത്തിന്റെ മരണം സഹിക്കാനാകാതെ സഹോദരന്‍; നെഞ്ചുപൊട്ടി അമ്മ

ഏറ്റവും കൂടുതല്‍ സ്നേഹിച്ച ഒരാളില്‍ നിന്നും പ്രതീക്ഷിച്ചത് സ്നേഹമായിരിക്കെ, അതിന് പകരം ലഭിച്ചത് അവഗണനയോ വേദനയോ ആണെങ്കില്‍, ആരായാലും മനസ്സ് തകരും. അത് സൗഹൃദമായാലും, പ്രണയമായാലും, ഒരാളുടെ ഹൃദയത്തെ ഏറ്റവും ആഴത്തില്‍ മുറിപ്പെടുത്തുന്ന അനുഭവമാണ് അത്. സ്നേഹത്തോട് കൂടി വിശ്വാസവും പ്രതീക്ഷകളും ചേര്‍ന്നിരിക്കും, പക്ഷേ അത് തകര്‍ന്നുപോയാല്‍ ജീവിതം തന്നെ ശൂന്യമാവും.

സോനയും അത്തരമൊരു വേദന അനുഭവിച്ച പെണ്‍കുട്ടിയായിരുന്നു. അവളുടെ മനസില്‍ നിറഞ്ഞിരുന്നത് നിരാശയും വിഷാദവുമായിരുന്നു. അവള്‍ സ്നേഹിച്ചും വിശ്വസിച്ചും കൂടെ നിന്ന ഒരാളില്‍ നിന്നാണ് ഏറ്റവും വലിയ മാനസികാഘാതം ലഭിച്ചത്. ജീവിതത്തിലെ നിരന്തരമായ വേദനകളും അനീതികളും സഹിക്കാനാകാതെ, തന്റെ അവസാന വാക്കുകള്‍ എഴുതി വെച്ചാണ് അവള്‍ ഈ ലോകത്തോട് വിട പറഞ്ഞത്. മനസ്സിലെ ആഴത്തിലുള്ള മുറിവുകളും അനുഭവിച്ച മാനസിക പീഡനവും തുറന്നു പറഞ്ഞ ആ കുറിപ്പ്, വായിക്കുന്നവരുടെ ഹൃദയം വേദനിപ്പിക്കുന്നതും കണ്ണുനീര്‍ നിറയ്ക്കുന്നതുമാണ്.

ഇങ്ങനെ ചതിക്കപ്പെട്ട് ജീവിക്കാന്‍ സാധിക്കുന്നില്ല. ഇമ്മോറല്‍ ട്രാഫിക്കിന് പിടിച്ച റമീസിനോട് ക്ഷമിച്ചു. പക്ഷേ അവന്‍ വീണ്ടും സ്‌നേഹമില്ലെന്ന് തെളിയിച്ചു. എല്ലാം മറന്ന് ഇറങ്ങി ചെന്ന എന്നോട് മതം മാറാന്‍ നിര്‍ബന്ധിച്ചു. രജിസ്റ്റര്‍ മാരേജ് നടത്തിത്തരാമെന്ന വ്യാജേന അവന്റെ വീട്ടിലെത്തിച്ചു. കുടുംബക്കാരെ കൊണ്ട് മതം മാറിയാല്‍ കല്യാണം നടത്താമെന്ന് പറയിപ്പിച്ചു. റമീസ് ചെയ്ത തെറ്റുകള്‍ അവന്റെ വീട്ടില്‍ ഉമ്മയും ഉപ്പയും അറിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തത് എനിക്ക് അവരോട് അകല്‍ച്ച ഉണ്ടാക്കി. സഹദ് എന്ന കൂട്ടകാരന്‍ എന്റെ കൂടെ വരാമെന്ന് പറഞ്ഞ റമീസിനെ പിന്തിരിപ്പിച്ചു. വീണ്ടും എന്നെ തിരിച്ച് വീട്ടിലേക്കെത്തിച്ചു. മതം മാറാന്‍ സമ്മതിച്ച എന്നോട് പിന്നീടും റമീസും കൂട്ടുകാരും കുടുംബക്കാരും ക്രുരത തുടര്‍ന്നു. 

മതം മാറിയാല്‍ മാത്രം പോരാ, തന്റെ വീട്ടില്‍ നില്‍ക്കണമെന്നും കര്‍ശനമായി പറഞ്ഞു. ചെയ്ത തെറ്റിന് ഒട്ടും തന്നെ കുറ്റബോധമോ എന്നോട് സ്നേഹമോ റമീസില്‍ ഞാന്‍ കണ്ടില്ല. എന്നോട് മരിച്ചോളാന്‍ റമീസ് സമ്മതം നല്‍കി. വീട്ടില്‍ ഇനിയും ഒരു ബാധ്യതയയി നില്‍ക്കാന്‍ സാധിക്കുന്നില്ല. അപ്പന്റെ മരണം തളര്‍ത്തിയ എന്നെ മുകളില്‍ പരാമര്‍ശിച്ച വ്യക്തികള്‍ചേര്‍ന്ന് ഇന്ന് മരണത്തിലേക്ക് എത്തിച്ചിരിക്കുന്നു. ഞാന്‍, പോകുന്നു.. അമ്മയും ചേട്ടനും എന്നോട് ക്ഷമിക്കണം. ഞാന്‍ അപ്പന്റെ അടുത്തേക്ക് പോകുവാ... എന്ന് സോന എല്‍ദോസ്. '' ഇതായിരുന്നു സോനയുടെ അവസാന വാക്കുകള്‍. എത്രയേറെ ബുദ്ധിമുട്ടകള്‍ സോന എന്ന പെണ്‍കുട്ടി താന്‍ സ്‌നേഹിച്ച വ്യക്തിയില്‍ നിന്നും അനുഭവിച്ചിരുന്ന എന്ന് ഈ കുറിപ്പിലൂടെ എല്ലാവര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കും. 

പ്രണയിച്ച് വിവാഹത്തിലേക്ക് കടന്ന് നല്ലൊരു കുടുംബ ജീവിതം തന്റെ പ്രീയപ്പെട്ടവനുമായി നടത്തണം എന്ന് ആഗ്രഹിച്ചയാളാണ് സോന. പക്ഷേ വിധി മറ്റൊന്നായിരുന്നു. കോളജ് കാലത്തായിരുന്നു രണ്ട് പേരും പ്രണയിച്ചത്. കല്യാണം കഴിക്കണമെങ്കില്‍ മതം മാറണമെന്നും ഇല്ലെങ്കില്‍ പള്ളിയില്‍ നിന്ന് പുറത്താക്കുമെന്നും പറഞ്ഞു. മതംമാറാമെന്ന് സോന അവരോട് പറഞ്ഞു. ഈ സമയം അച്ഛന്‍ മരിച്ച് 40 ദിവസം കഴിഞ്ഞതേയുള്ളൂ. ഒരു വര്‍ഷം കഴിഞ്ഞ് വിവാഹം നടത്താമെന്ന് സോനയുടെ മാതാവു, സഹോദരനും വാക്ക് നല്‍കിയിരുന്നതുമാണ്. 

ഇതിനിടെ റമീസിനെ ഇമ്മോറല്‍ ട്രാഫിക്കിന് ലോഡ്ജില്‍ നിന്നുപിടിച്ചു. എന്നിട്ടും അവള്‍ ക്ഷമിച്ചു. ഇനി രജിസ്റ്റര്‍ മാര്യേജ് ചെയ്യാമെന്ന് അവള്‍ റമീസിനോട് പറഞ്ഞു. കൂട്ടുകാരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞു വീട്ടില്‍ പോയി. അവിടെ നിന്ന് റമീസ് സോനയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. വീട്ടില്‍ കുടുംബക്കാരും കൂട്ടുകാരും ഉണ്ടായിരുന്നു. സോനയെ റൂമില്‍ പൂട്ടിയിട്ട് മര്‍ദിച്ചു. മാനസികമായും പീഡിപ്പിച്ചു. മതംമാറാന്‍ പൊന്നാനിയിലേക്ക് പോകാന്‍ വണ്ടി റെഡിയാക്കി നിര്‍ത്തിയേക്കുന്നുവെന്ന് പറഞ്ഞായിരുന്നു മര്‍ദിച്ചത്. എന്നാല്‍ അപ്പോള്‍ മതം മാറാന്‍ പറ്റില്ലെന്ന് അവള്‍ പറഞ്ഞു. നീ മരിക്കെന്ന് റമീസ് അവളോട് പറഞ്ഞു. മതം മാറാന്‍ നിര്‍ബന്ധിച്ചുവെന്ന് എഴുതി വച്ചാണ് അവള്‍ ജീവനൊടുക്കിയത. സോനയുടെ മരണത്തില്‍ വളരെ ദുഃഖത്തിലാണ് സഹോദരും അമ്മയും. 

അതേസമയം റമീസിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പിലെ വിവരങ്ങള്‍ റമീസിനും കുടുംബത്തിനുമെതിലെ പ്രത്യക്ഷ തെളിവുകളാണ്. മതം മാറാന്‍ പ്രേരിപ്പിച്ചെന്ന ആരോപണം പെണ്‍കുട്ടി കത്തിലൂടെ വ്യക്തമാക്കുന്നു. ഇഷ്ടപ്പെട്ട പുരുഷന്‍ ചതിച്ചുവെന്ന വികാരതിതലാണ് സോന ആത്മഹത്യ ചെയ്തിരിക്കുന്നത്. താന്‍ ഇഷ്ടപ്പെട്ട ആണ്‍സുഹൃത്ത് ഇമ്മോറല്‍ ട്രാഫിക്കിന്റെ വഴിയേ പോയത് അടക്കം പെണ്‍കുട്ടിക്ക് വലിയ ആഘാതം സൃഷ്ടിച്ചിട്ടുണ്ട്. ടിടിസി വിദ്യാര്‍ഥിനിയായിരുന്നു സോന.

sona eldhose suicide letter

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES