ബിഗ്‌ബോസ് ഷോയില്‍ എത്തിയത് മുതല്‍ വിവാദങ്ങളിലെ കേന്ദ്ര കഥാപാത്രമായിരുന്നു സാബുമോന്‍. ബി.ജെ.പി വനിതാ നേതാവിനെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിച്ചത് കേസില്‍ അറസ്റ്റ് നേരിടവേ മുങ്ങിയ സാബു പിന്നീട് പൊങ്ങിയത് ബിഗ്‌ബോസ് ഹൗസിലാണ്. സാബുവും ഹിമിയുമായും ഒട്ടേറെ പ്രശ്‌നങ്ങള്‍ ബിഗ്‌ബോസില്‍ നടന്നിരുന്നു. ഇപ്പോള്‍ ബിഗ്ബോസിലെ സാബുവിന്റെ പെരുമാറ്റത്തെക്കുറിച്ച് തുറന്ന പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഭാര്യ സ്‌നേഹ ഭാസ്‌കര്‍
പ്രേക്ഷകര്‍ ഷോയില്‍ കാണുന്ന സാബുവാണ് യഥാര്‍ത്ഥ സാബുവെന്നാണ് ഭാര്യയും മുന്‍ സുപ്രീംകോടതി അഭിഭാഷകയുമായ സ്‌നേഹ പറയുന്നത്. ബിഗ്ബോസിലെ ഏറ്റവും ശക്തനായ മത്സരാര്‍ത്ഥിയായ സാബു ജയിക്കണമെന്ന ആവശ്യമാണ് ഷോയുടെ പ്രേക്ഷകരിലേറെയും ആഗ്രഹിക്കുന്നതെന്നും സ്നേഹ കൂട്ടിച്ചേര്‍ക്കുന്നു.
സാബുവിനെ തനിക്ക് പൂര്‍ണ വിശ്വാസം ഉണ്ടെന്നും എന്നാല്‍ ഹിമയുമായി ഇടയ്ക്കുണ്ടായ ചുംബനരംഗവും പിന്നീട് വഴക്കുണ്ടാക്കാന്‍ വേണ്ടി ഹിമയുടെ ഭാഗത്തുനിന്ന് മനപൂര്‍വമുണ്ടായ പ്രകോപനവും മാനസികമായി ഒരുപാട് പ്രയാസമുണ്ടാക്കിയെന്നും സ്നേഹ പറഞ്ഞു ഇത്തരം പ്രവൃത്തികളെ പ്രേമമെന്നോ കണക്ഷന്‍ എന്നോ വിളിക്കാന്‍ സാധിക്കില്ലെന്നും ഒരു കളിയില്‍ നിലനില്‍ക്കാന്‍ വേണ്ടി ഇത്തരത്തിലുള്ള സ്ട്രാറ്റജി ഉപയോഗിക്കുന്നതിനെ ന്യായീകരിക്കാനാവില്ലെന്നും സ്നേഹ പറയുന്നു. കുടുംബത്തിനും ബന്ധങ്ങള്‍ക്കും വലിയ വില കൊടുക്കുന്ന ആളാണ് സാബു. പ്രണയം എന്ന പേരില്‍ ഒരു നാടകമാണ് ഹിമ നടത്തിയതെന്ന് പ്രേക്ഷകര്‍ക്കെല്ലാം മനസ്സിലായതാണെന്ന് സ്‌നേഹ പറയുന്നു.
പ്രണയത്തെക്കുറിച്ച് സാബു ഒരിക്കല്‍ അവിടെ പറഞ്ഞത് എല്ലാവരും കേട്ടതാണ്. 'നഷ്ടപ്പെടുമോ എന്ന പേടിയില്ലാതെ, തിരിച്ചൊന്നും ആഗ്രഹിക്കാതെ, ഒരാള്‍ മറ്റൊരാളെ ആത്മാര്‍ഥമായി സ്‌നേഹിക്കുന്ന അവസ്ഥയാണ് പ്രണയം.' എന്റെ അഭിപ്രായവും അത് തന്നെയാണെന്നു സ്നേഹ പ്രതികരിച്ചു. സാബുവും ഹിമയും തമ്മിലുണ്ടായ സംഭാഷണങ്ങളും തന്നെ ഏറെ വിഷമിപ്പിച്ചെന്ന് സ്‌നേഹ പറയുന്നു.
ഒട്ടേറെ മിഥ്യാധാരണകള്‍ മലയാളിക്ക് സാബുവിന് കുറിച്ച് ഉണ്ടായിരുന്നെന്നും, എന്നാല്‍ അതെല്ലാം ഷോയില്‍ എത്തിയതോടെ മാറിയെന്നും സ്‌നേഹ പറയുന്നു. ഷോയില്‍ ഇത്രത്തോളം സാബുവിനെ എത്തിച്ച പ്രേക്ഷകര്‍ തന്നെ ഇനിയും സാബുവിനെ പിന്തുണയ്ക്കുമെന്നും സ്‌നേഹ പ്രതികരിച്ചു.