ബാലതാരമായി സിനിമയിലേക്ക് എത്തി പിന്നീട് ഒരു ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമായവരും പഠനം മുന്നോട്ടു കൊണ്ടു പോയവരുമാണ് ഇന്നത്തെ സൂപ്പര്‍ നായികമാരില്‍ പലരും. സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ബാലതാരങ്ങളെ എന്നാല്‍ പിന്നീട് സ്‌ക്രീനില്‍ കണ്ടിട്ടില്ല. പഠനമൊക്കെ പൂര്‍ത്തിയാക്കിയ സിനിമയിലേക്ക് മടങ്ങിയെത്തുന്ന താരങ്ങളെ വലിയ കയ്യടിയോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നതും. ഇപ്പോള്‍ തലയണമന്ത്രം എന്ന കുടുംബചിത്രത്തില്‍ ബാലതാരമായി എത്തി കയ്യടി നേടിയ കുട്ടിത്താരത്തിന്റെ ഇപ്പോഴത്തെ ലുക്കാണ് ആരാധകരെ അമ്പരപ്പിക്കുന്നത്. എന്നാല്‍ പ്രേക്ഷകരുടെ ഞെട്ടല്‍ മറ്റൊന്നാണ്. അന്ന് ഇംഗ്ലീഷ് പറഞ്ഞ് വിറപ്പിച്ച പെണ്‍കുട്ടി ഇന്ന് ഒരു പാവം അമ്മ കഥാപാത്രമായി മിനിസ്‌ക്രീനില്‍ തിളങ്ങുകയാണ്. ഭാഗ്യജാതകം എന്ന സീരിയലിലെ പാര്‍വ്വതി ഷേണായി എന്ന കഥാപാത്രമായി എത്തുന്നത് ഉര്‍വ്വശിയെ പേടിപ്പിച്ച ഈ പെണ്‍കുട്ടിയാണെന്ന അറിഞ്ഞ് ഞെട്ടലിലാണ് സീരിയല്‍ ആരാധകര്‍.
സീരിയലില്‍ വളരെ പോസിറ്റീവ് ആയ ഒരു പാവം കഥാപാത്രമാണ് സിന്ധുവിന്റേത്. എന്നാലിപ്പോള്‍ ഉര്‍വശിയെ ഇംഗ്ലിഷ് പറഞ്ഞ് പേടിപ്പിച്ച, ഇന്നസന്റിനെ അച്ചടക്കം പഠിപ്പിച്ച കുട്ടിയാണ് ആ ബാലതാരം. ഇന്ന് ആ കുട്ടി മമ്മൂട്ടി ചിത്രത്തിന്റെ ഭാഗമായി എത്തുകയാണ്. ഗാനഗന്ധര്‍വനിലെ താരങ്ങളെ പരിചയപ്പെടുത്തുന്ന കാരക്ടര്‍ പോസ്റ്ററുകള്‍ പങ്കുവച്ച രമേഷ് പിഷാരടിയാണ് ഒരു താരത്തിന്റെ പഴയ സിനിമ ഓര്‍മപ്പെടുത്തിയത്. തലയിണമന്ത്രം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ കരാട്ടെകാരനായ ഇന്നസന്റിന്റെയും മീനയുടെയും മകളായി അഭിനയിച്ച സിന്ധുവാണ് ഇപ്പോള്‍ ഗാനഗന്ധര്‍വനിലും മികച്ച ഒരു വേഷം ചെയ്യുന്നത്. ചിത്രത്തില്‍ ലക്ഷ്മി എന്ന സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ആയിട്ടാണ് സിന്ധു എത്തുന്നത്. അനശ്വര നടന്‍ ജഗന്നാഥ വര്‍മയുടെ മരുമകളും നടന്‍ മനു വര്‍മ്മയുടെ ഭാര്യയും കൂടിയാണ് താരം.
'സിന്ധു മനു വര്‍മ്മ .... ലൊക്കേഷനില്‍ എത്തിയപ്പോള്‍ ആളെ നല്ല പരിചയം...'തലയിണമന്ത്രം' എന്ന ചിത്രത്തില്‍ കരാട്ടെ കാരനായ ഇന്നസെന്റ് ചേട്ടന്റെയും മീന ചേച്ചിയുടെയും മകള്‍ ( ജാക്കിചാന്റെ ആരാധിക) ആയി അഭിനയിച്ച അതേ ആള്‍... അന്ന് ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥി ആയിരുന്നു ഇന്ന് പ്രിന്‍സിപ്പാള്‍..... മലയാള സിനിമയ്ക്ക് സുപരിചിതനായ അനശ്വര നടന്‍ ജഗന്നാഥ വര്‍മയുടെ മരുമകള്‍ ആണ് സിന്ധു മനു വര്‍മ്മ. എന്ന് സിന്ധുവിന്റെ പോസ്റ്റര്‍ പങ്കുവച്ച് പിഷാരടി പറഞ്ഞത്.