Latest News

വിധവയെപ്പോലെ ഷെഹ്നാസ്..!! ഇനി ഞാന്‍ എന്തിന് ജീവിക്കണം..? കരഞ്ഞു തളര്‍ന്ന് ശ്മശാനത്തില്‍..! സിദ്ധാര്‍ത്ഥിന് പ്രിയതമയുടെ യാത്രാമൊഴി..!! നെഞ്ചു തകര്‍ക്കുന്ന കാഴ്ച..!!

Malayalilife
വിധവയെപ്പോലെ ഷെഹ്നാസ്..!! ഇനി ഞാന്‍ എന്തിന് ജീവിക്കണം..? കരഞ്ഞു തളര്‍ന്ന് ശ്മശാനത്തില്‍..! സിദ്ധാര്‍ത്ഥിന് പ്രിയതമയുടെ യാത്രാമൊഴി..!! നെഞ്ചു തകര്‍ക്കുന്ന കാഴ്ച..!!

ടനും ബിഗ് ബോസ് സീസണ്‍ 13 മത്സരാര്‍ത്ഥിയുമായിരുന്ന സിദ്ധാര്‍ത്ഥ് ശുക്ലയുടെ വിയോഗത്തില്‍ ഞെട്ടി നില്‍ക്കുകയാണ് ആരാധകര്‍. സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഈ വിയോഗം വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. ഞെട്ടലോടെയാണ് പല താരങ്ങളും വാര്‍ത്തയോട് പ്രതികരിക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 40 വയസ് ആയിരുന്നു. ബാലിക വധു എന്ന സൂപ്പര്‍ ഹിറ്റ് പരമ്പരയിലൂടെയാണ് സിദ്ധാര്‍ത്ഥ് പ്രേക്ഷകരുടെ പ്രിയങ്കരനാവുന്നത്. ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ എത്തി വിന്നറായതോടെ നടന്റെ താരമൂല്യം വര്‍ധിക്കുകയായിരുന്നു.

സിദ്ധാര്‍ത്ഥിന്റെ പേരിനോടൊപ്പം സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ച ഒരു പേരായിരുന്നു ഷെഹ്നാസ് ഗില്ലിന്റേത്. ബിഗ് ബോസ് സീസണ്‍ 13 ലെ മത്സരാര്‍ഥിയായിരുന്നു ഷെഹ്നാസും. ബിഗ് ബോസ് 13 ലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡിയായിരുന്നു ഇവര്‍. ഷോ അവസാനിച്ചിട്ടും ഇന്നും സിഡ്‌നാസ് പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ച വിഷയമാണ്. ഹൗസിനുളളിലെ ഇവരുടെ രസകരമായ വീഡിയോ ഇന്നും സൂഹമാധ്യമങ്ങളില്‍ ഇടം പിടിക്കുന്നുണ്ട്.

ഷെഹ്നാസ് ഗില്ലും സിദ്ധാര്‍ത്ഥ് ശുക്ലയും സിനിമാ ലോകത്തെ ഏറ്റവും പ്രിയപ്പെട്ട ജോഡിയായിരുന്നു. ബിഗ് ബോസ് കഴിഞ്ഞതും ഇവര്‍ രണ്ട് മ്യൂസിക് വീഡിയോകളില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ടിവി റിയാലിറ്റി ഷോകളില്‍ പ്രത്യക്ഷപ്പെടുകയും അപൂര്‍വ്വമായ ഒരു ബന്ധം പങ്കിടുകയും ചെയ്ത രണ്ടു പേരായിരുന്നു ഇവര്‍. ഇപ്പോഴിതാ,
സിദ്ധാര്‍ഥ് ശുക്ലയുടെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ ഷെഹ്നാസ് ഗില്‍ എത്തിയത് നൊമ്പരക്കാഴ്ചയാകുകയാണ്. കരഞ്ഞുതളര്‍ന്ന ഷെഹ്നാസ്, സഹോദരന്‍ ഷെഹബാസിനൊപ്പമാണ് മുംബൈയിലെ ശ്മശാനത്തിലേക്ക് എത്തിയത്.

സിദ്ധാര്‍ഥിന്റെ മരണ വാര്‍ത്ത ഞെട്ടിച്ചെന്നും സംസാരിക്കാന്‍ സാധിക്കുന്ന അവസ്ഥയിലല്ല താന്‍ എന്നും ഷെഹ്നാസിന്റെ പിതാവ് സന്തോഖ് സിങ് മാധ്യമങ്ങളോട് പ്രതികരിച്ചു. മകളുടെ അവസ്ഥ വളരെ മോശമാണെന്നും അദ്ദേഹം പറഞ്ഞു. ഇനി ഞാന്‍ എന്തിനു വേണ്ടി ജീവിക്കണം എന്ന് മകള്‍ ചോദിച്ചുവെന്നാണ് പിതാവ് വ്യക്തമാക്കിയിരിക്കുന്നത്. ഇന്ന് സെപ്‌ററംബര്‍ മൂന്നിന് ഉച്ചയ്ക്കുശേഷം മുംബൈയിലെ ഒഷിവാര ശ്മശാനത്തിലാണ് അന്ത്യകര്‍മങ്ങള്‍ നടന്നത്. സഹപ്രവര്‍ത്തകരും ആരാധകരുമുള്‍പ്പടെ നിരവധിപ്പേര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

Read more topics: # sidharth shukla,# shehnaaz
sidharth shukla shehnaaz

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക