ബിഗ് ബോസില്‍ പുതിയ വാരത്തില്‍ ക്യാപ്റ്റനായി തെരെഞ്ഞെടുക്കപ്പെട്ടത് ഷിയാസാണ്. അര്‍ച്ചനാ സുശീലന്‍ ക്യാപ്റ്റനായി നല്ല ഭരണം കാഴ്ച വെച്ചപ്പോള്‍ തീറ്റ മത്സരത്തില്‍ വിജയിയായതിന് പിന്നാലെയായാണ് ഈ ആഴ്ച ഷിയാസ് ക്യാപ്റ്റനായി എത്തിയത്. പേളി മാണിക്കായിരിക്കും ഇനി ഷിയാസിന്റെ പണി എന്ന വിലയിരുത്തലുകളായിരുന്നു പുറത്തുവന്നതെങ്കിലും പേളിക്ക് പുറമേ ബിഗ് ബോസ് ഹൗസിലെ അംഗങ്ങളെല്ലാം തനിക്കെതിരെ തിരിഞ്ഞു എന്നതാണ് ഷിയാസിനെ വിഷമത്തിലാക്കുന്നത്.
ഷിയാസ് കരിം ക്യാപ്റ്റന്‍ സ്ഥാനത്തേക്കെത്തിയപ്പോള്‍ നിരവധി അഭിപ്രായപ്രകടനങ്ങളാണ് ബിഗ്ബോസില്‍ നടന്നത്. പേളി ഷിയാസിന്റെ ഇരയായിരിക്കും എന്നായിരുന്നു ഏവരുടേയും ധാരണ. എന്നാല്‍ ക്യാപ്റ്റനായ ശേഷം ഷിയാസ് ആദ്യം വഴക്കിട്ടത് വിവാദ നായിക രഞ്ജിനിയുമായാണ് എന്നതാണ് ഏറെ ശ്രദ്ധേയം. അടുക്കളയില്‍ ചിക്കന്‍ കറി പാചകം ചെയ്യുന്നതുമായി ബന്ധപ്പെട്ട് തുടങ്ങിയ തര്‍ക്കം വഴക്കിലാണ് അവസാനിച്ചത്. രഞ്ജിനിയുടെ വഴക്കിനൊടുവില്‍ ഷിയാസ് കരഞ്ഞുപോയത് കണ്ട് പ്രേക്ഷകരാണ് ഞെട്ടിയത്.
ക്യാപ്റ്റന്‍ പദവി ഏറ്റെടുത്ത ശേഷം മികച്ച ക്യാപ്റ്റനായിരിക്കും താനെന്നാണ് ഷിയാസ് പറഞ്ഞിരുന്നത്. ആദ്യ ദിനം ആരംഭിച്ചപ്പോള്‍ നേരത്തെ നല്‍കിയ ഉറപ്പൊക്കെ വെറും വാക്ക് മാത്രമായി. ചിക്കന്‍ കറിയുണ്ടാക്കാനായി തീരുമാനിച്ചപ്പോള്‍ അത് മണ്ടന്‍ തീരുമാനമാണെന്ന് പറഞ്ഞ് താരത്തെ കളിയാക്കുകയായിരുന്നു രഞ്ജിനി. ഒന്നും രണ്ടും പറഞ്ഞ് തുടങ്ങിയ വാക്ക് തര്‍ക്കം പിന്നീട് വന്‍വഴക്കായി മാറുകയായിരുന്നു. തനിക്കെതിരെയുള്ള പരിഹാസത്തിന് ഷിയാസും മറുപടി പറഞ്ഞതോടെയാണ് കാര്യങ്ങള്‍ കൈവിട്ടുപോയത്. ഷോ ഓഫ് കാണിക്കാതെ നേരിട്ട് നിന്ന് കളിക്കാനായിരുന്നു ഷിയാസിന്റെ മറുപടി. ഭയങ്കര ബുദ്ധിമതിയാണ് താനെന്നാണ് രഞ്ജിനിയുടെ ഭാവമെന്നും ഷിയാസ് പറഞ്ഞു. ഷിയാസിന്റെ വാക്കുകളൊന്നും രഞ്ജിനി ചെവിക്കൊണ്ടില്ല എന്നുമാത്രമല്ല മണ്ടനെന്ന് വിളിച്ച് താരത്തെ വിമര്‍ശിക്കുന്നത് തുടരുകയായിരുന്നു. തന്നെ മണ്ടനെന്ന് രഞ്ജിനി അഭിസംബോധന ചെയ്തതാണ് ഷിയാസിനെ കൂടുതല്‍ പ്രകോപിപ്പിച്ചത്. ഇതിനിടയില്‍ മറ്റുള്ളവരും താരത്തോട് വഴക്കിട്ടിരുന്നു. രഞ്ജിനിയുമായുള്ള വഴക്ക് താരം അനൂപ് ചന്ദ്രനോട് പറഞ്ഞപ്പോള്‍ സ്വഭാവം ശരിയാക്കാനായിരുന്നു മറുപടി. ബഷീറുമായും സാബുവുമായും ഷിയാസ് വഴക്കിട്ടിരുന്നു. ആരും താരത്തെ വെകവയ്ക്കാതെ ഒറ്റപ്പെടുത്തുകയും കൂടി ചെയ്തതോടെ താരം കരഞ്ഞുപോകുകയായിരുന്നു. കരച്ചിലില്‍ താരത്തെ എല്ലാവരും ആശ്വസിപ്പിച്ചെങ്കിലും ഷിയാസിന്റെ ക്യാപ്റ്റന്‍ സ്ഥാനം തകര്‍ക്കാനുള്ള ഗൂഢനീക്കമാണ് ഇപ്പോള്‍ ബിഗ് ബോസില്‍ സജീവമാകുന്നത്.