ബിഗ്ബോസ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. ഇപ്പോള്‍ 8 മത്സരാര്‍ഥികള്‍ മാത്രം അവശേഷിക്കുന്ന ഷോയില്‍ എല്ലാവരും ഇപ്പോള്‍ നല്ല സൗഹൃദത്തിലാണ്. ബിഗ്ബോസില്‍ ഒരു ദിവസം ആരംഭിക്കുന്നത് 8 മണിക്കാണ്. വേക്ക് അപ്പ് സോംഗ് കേള്‍പ്പിച്ചാണ് ഇവരെ ബിഗ്ബോസ് എഴുന്നേല്‍പ്പിക്കുന്നത്. നല്ല അടിപൊളി പാട്ടുകള്‍ കേട്ട് ഡാന്‍സൊക്കെ ചെയ്താണ് അംഗങ്ങള്‍ എണീക്കുന്നത്. ഇന്നലെ രാവിലെ ഇത്തരത്തില്‍ പാട്ടൊക്കെ കേട്ട് ഡാന്‍സ് ചെയ്തതിനൊടുവില്‍ പാട്ടുനിര്‍ത്തിയപ്പോള്‍ ആവേശംമൂത്ത ഷിയാസ് അര്‍ച്ചനയെ പൊക്കിയെടുത്ത് പൂളിലെറിഞ്ഞതാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
അര്‍ച്ചന കൂടി വേഷമിട്ട റെയിന്‍ റെയിന്‍ കം എഗൈന്‍ എന്ന ചിത്രത്തില്‍ ജാസി ഗിഫ്റ്റ് ഈണമിട്ട് അദ്ദേഹം തന്നെ ആലപിച്ച ഗാനമായ നില്ല് നില്ല് എന്റെ നീല കുയിലേ.. എന്ന ഗാനമായിരുന്നു ഇന്നലത്തെ വേക്ക് അപ് സോംഗ്. പാട്ടു കേട്ട് ആര്‍ച്ചന ഉള്‍പെടെ എല്ലാവരും ചുവടുകളുമായി രംഗത്തെത്തി. ഇതേ ഗാനത്തില്‍ അഭിനയിച്ചിട്ടുള്ള അര്‍ച്ചന നല്ല കിടിലന്‍ സ്റ്റെപ്പ് ഒക്കെ ഇട്ടായിരുന്നു ഡാന്‍സ് കളിച്ചത്. അര്‍ച്ചനയ്ക്ക് പിന്നാലെ സാബുവും ഡാന്‍സുമായി എത്തിയതോടെ മറ്റ് അംഗങ്ങളും പാട്ടിനൊത്ത് ചുവടുവച്ചു. അര്‍ച്ചനയും സാബുവും പൂളിനടുത്ത് നിന്നായിരുന്നു ഡാന്‍സ് കളിച്ചിരുന്നത്.
ഷിയാസും മറ്റുള്ളവരും പൂളിന് അല്‍പ്പം മാറിയും. ആവേശം മൂത്ത് ഷിയാസ് ഡാന്സ്് തുടരുന്നതിന് ഇടയിലാണ് പാട്ടുനിന്നത്. തുടര്‍ന്നാണ് അപ്രതീക്ഷിതമായി അര്‍ച്ചനയ്ക്ക് അടുത്തെത്തിയ ഷിയാസ് അര്ച്ചനയെെൈ കകളില്‍ കോരിയെടുത്ത് പൂളിലേക്ക് വലിച്ചെറിഞ്ഞത്. അര്‍ച്ചന നിലവിളിച്ചെങ്കിലും എല്ലാം നൊടിയിടയില്‍ കഴിഞ്ഞത്കൊണ്ട് മറ്റുള്ളവര്‍ക്ക് കണ്ടുനില്ക്കാനേ കഴിഞ്ഞുള്ളു. വെള്ളത്തില്‍ വീണ് തിരിച്ച് കയറുമ്പോഴേക്കും അര്‍ച്ചനയും മുഖത്ത് നിന്നും ഉള്ള സന്തോഷമെല്ലാം പോയി ഷിയാസിനെ കൊല്ലാനുള്ള ദേഷ്യം പ്രകടമായിരുന്നു. മറ്റുള്ളവര്‍ അതത്ര കാര്യമാക്കിയതുമില്ല. അതേസമയം ഷിയാസ് അര്‍ച്ചനയ്ക്ക് അറിഞ്ഞ് കൊണ്ട് പണി കൊടുത്തതാണെന്നാണ് സോഷ്്യല്മീഡിയില് ഷിയാസ് ആര്‍മി പറയുന്നത്.