സീതയിലെ തിരിച്ചുവരവിനെപറ്റി ഇന്ദ്രന്‍ പറയുന്ന കേട്ടോ? ഒപ്പം സീരിയല്‍ വിശേഷം, പ്രണയം, ജീവിതം.. ഷാനവാസ് മലയാളി ലൈഫിനോട്

Malayalilife
topbanner
 സീതയിലെ തിരിച്ചുവരവിനെപറ്റി ഇന്ദ്രന്‍ പറയുന്ന കേട്ടോ? ഒപ്പം സീരിയല്‍ വിശേഷം, പ്രണയം, ജീവിതം.. ഷാനവാസ് മലയാളി ലൈഫിനോട്

ഫ്ളവേഴ്സില്‍ സംപ്രേക്ഷണം ചെയ്ത സീത സീരിയലില്‍ നിന്നും നായകന്‍ ഇന്ദ്രനെ അവതരിപ്പിക്കുന്ന ഷാനവാസ് പുറത്തായതോടെ സീരിയല്‍ പ്രേക്ഷകരും ഷാനു ആരാധകരും ഏറെ നിരാശയിലായിരുന്നു. സീരിയലില്‍ ഇന്ദ്രന്‍ ഒരു വാഹന അപകടത്തില്‍ കൊല്ലപ്പെട്ടു എന്നാണ് കാണിച്ചതെങ്കിലും ചില തെറ്റിധാരണകളുടെ പേരില്‍ ഇന്ദ്രനെ സീരിയലില്‍ നിന്നും മാറ്റി നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഇന്ദ്രനില്ലാതെ സീരിയല്‍ തുടര്‍ന്നെങ്കിലും പ്രേക്ഷകരുടെ പ്രതിഷേധം ഉയര്‍ന്നതോടെ സീരിയലിന്റെ അണിയറ പ്രവര്‍ത്തകര്‍ നടനെ തിരികെ സീതയിലേക്ക് കൊണ്ടുവരികയായിരുന്നു. വരുന്ന ആഴ്ച മുതലുള്ള സീനുകളില്‍ ഇന്ദ്രന്റെ മടങ്ങി വരവാണ് സീതയിലെ സസ്പെന്‍സ്. ഇന്ദ്രന്‍ തിരിച്ചെത്തുന്ന എപിസോഡിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ എത്തി ചിത്രങ്ങളും വീഡിയോയും മലയാളി ലൈഫ് പകര്‍ത്തിയിരുന്നു.  തന്റെ രണ്ടാം വരവിനെ കുറിച്ചും മരിച്ചുപോയ കഥാപാത്രത്തെ തിരികെ എത്തിക്കാന്‍ കാരണമായ പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചും മലയാളി ലൈഫിനോട് മനസ് തുറക്കുന്ന ഷാനവാസിന്റെ അഭിമുഖം നമ്മുക്ക് കാണാം.

shanavas shanu interview with malayali life

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES