മലയാളത്തിന്റെ പ്രിയ ഗായികയാണ് റിമി ടോമി. ഗായികയായി എത്തി പാട്ടിലൂടെയും തന്റേതായ അവതരണത്തിലൂടെയും നടിയായുമെല്ലാ താരം പേരെടുത്തു. ഈ അടുത്ത കാലത്താണ് റിമി ടോമി വിവാഹമോചിതയായത്. പക്ഷേ അതിന്റെ പേരില്‍ ജീവിതം കരഞ്ഞുതീര്‍ക്കാതെ ജീവിതം ആഘോഷമാക്കി മാറ്റുകയാണ് താരം. ഇപ്പോള്‍ ലണ്ടനിലുള്ള റിമിയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്.
മാസങ്ങള്‍ക്ക് മുമ്പായിരുന്നു റോയ്‌സുമായുള്ള വിവാഹബന്ധം റിമി ടോമി വേര്‍പെടുത്തിയത്. എങ്കിലും സാധാരണയുവതികളെ പോലെ കരഞ്ഞിരിക്കാതെ ജീവിതം ആസ്വദിക്കുന്ന തിരക്കിലാണ് റിമി ടോമി.
സങ്കടക്കടല്‍ ഉള്ളില്‍ ഒതുക്കിയാണ് റിമി ജീവിതം അടിച്ചുപൊളിക്കുന്നതെന്നാണ് അടുപ്പക്കാര്‍ പറയുന്നത് ഇപ്പോള്‍ റിമി ടോമി ലണ്ടനില്‍ ഒരു പരിപാടി അവതരിപ്പിക്കാന്‍ വേണ്ടി പോയിരിക്കുകയാണ്. ലണ്ടനില്‍ നിന്നുള്ള ചിത്രങ്ങളും താരം പങ്കുവച്ചിരിക്കുകയാണ്. മാഡം തുസാഡ്‌സ് മ്യുസിയത്തില്‍ പോയ ചിത്രങ്ങളും പള്ളിയില്‍ ഗാനം ആലപിക്കുന്ന വീഡിയോയും ഇക്കൂട്ടത്തിലുണ്ട്.