Latest News

ഭര്‍ത്യഗൃഹത്തില്‍ ഉത്തമയായ വീട്ടമ്മയായി പേളി; ശ്രീനിഷിനൊപ്പം ബന്ധുവീട്ടില്‍ ചിലവിടുന്ന ചിത്രങ്ങള്‍ പങ്കുവച്ച് താരം;താരദമ്പതികളെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയും 

Malayalilife
ഭര്‍ത്യഗൃഹത്തില്‍ ഉത്തമയായ വീട്ടമ്മയായി പേളി; ശ്രീനിഷിനൊപ്പം ബന്ധുവീട്ടില്‍ ചിലവിടുന്ന ചിത്രങ്ങള്‍ പങ്കുവച്ച് താരം;താരദമ്പതികളെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയും 

ലയാളികള്‍ ഏറ്റെടുത്ത പ്രണയ ജോഡികളാണ് പേളിയും ശ്രീനിഷും. ബിഗ്ബോസില്‍ മത്സരാര്‍ത്ഥികളായി എത്തിയ ഇരുവരും ഹൗസിനുളളില്‍ വച്ച് പരസ്പരം ഇഷ്ടത്തിലാകുകയായിരുന്നു. ഇപ്പോല്‍ വിവാഹം കഴിഞ്ഞ ഇരുവരും പാലക്കാട്ട് ശ്രീനിയുടെ വീട്ടില്‍ സന്തോഷജീവിതം ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തെത്തുമ്പോള്‍ എക്കാലവും ഇതുപോലെ സ്നേഹിച്ച് ജീവിക്കണം എന്ന് ആശംസിക്കുകയാണ് പ്രേക്ഷകര്‍.

കഴിഞ്ഞ് ഞായറാഴ്ച കൊച്ചിയില്‍ ക്രിസ്ത്യന്‍ ആചാരപ്രകാരവും ബുധനാഴ്ച പാലക്കാട്ട് ഹിന്ദു ആചാരപ്രകാരവുമായിരുന്നു ശ്രീനിയുടെയും പേളിയുടെയും വിവാഹം നടന്നത്. മലയാളികള്‍ക്ക് മുന്നില്‍ പൂവിട്ട പ്രണയമായതിനാല്‍ തന്നെ എല്ലാവരും ഇവരുടെ വിവാഹത്തെ ഉറ്റുനോക്കിയിരുന്നു. അതിനാല്‍ തന്നെയാണ് ഇവരുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് താല്‍പര്യവും. ഇവരുടെ വിവാഹചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് വൈറലായത്. 

ഇപ്പോള്‍ വിവാഹശേഷം പാലക്കാട്ട് ശ്രീനിയുടെ വീട്ടിലാണ് പേളിയും ശ്രീനിയും താമസിക്കുന്നത്. ഇവിടെ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകരുടെ മനസുകവര്‍ന്നിരിക്കുന്നത്. ശ്രീനിക്കൊപ്പം നാടുകാണാന്‍ ഇറങ്ങിയ പേളിയുടെ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. പണ്ടുമുതലെ യാതൊരു താരജാഡകളുമില്ലാത്ത വ്യക്തിയാണ് പേളി ഇത് അടിവരയിട്ടുകൊണ്ട് ശ്രീനിയുടെ വീട്ടില്‍ ഉത്തമ ഭാര്യയായി പേളി മാറിക്കഴിഞ്ഞെന്നാണ് പുതിയ ചിത്രങ്ങള്‍ എത്തിയിരിക്കുന്നത്. 

ബുധനാഴ്ച പാലക്കാട്ടെ കല്യാണം കഴിഞ്ഞ് ദമ്പതികള്‍ ശ്രീനിയുടെ വീട്ടില്‍ എത്തിയ ശേഷം മണ്ണാര്‍ക്കാട്ടെ റിസോര്‍ട്ടിലായിരുന്നു പോയത്. ആദ്യ ദിനം അവിടെ ചിലവഴിച്ച ശേഷം ഇന്നലെ കല്ലൂവഴിയില്‍ ശ്രീനിയുടെ അമ്മാമയുടെ വീട്ടില്‍ ബന്ധുക്കളുടെ ഒത്തുചേരലുണ്ടായിരുന്നു. ഇതിലും ദമ്പതികള്‍ പങ്കുചേര്‍ന്നു. ഇന്ന് ശ്രീനിയുടെ പുലാപെറ്റയിലുള്ള പെങ്ങളുടെ വീട്ടിലാണ് ദമ്പതികള്‍ക്ക് വിരുന്നുള്ളത്.

Read more topics: # pearly maniin sreenish house
pearly maniin sreenish house

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES