ഇന്നെലെയാണ് പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റെയും വിവാഹം പ്രൗഡഗംഭീരമായി കൊച്ചിയില്‍ അരങ്ങേറിയത്. ചൊവ്വരയിലെ പള്ളിയില്‍ നടന്ന വിവാഹ ചടങ്ങില്‍ വധുവായ പേളിക്കാപ്പം തന്നെ ശ്രദ്ധനേടിയത്. വധുവിന്റെ തൊഴികളാണ്.
പേളിയുടെ ബ്രൈഡ് മെയ്ഡ് ആയി എത്തിയത് സിനിമാരംഗത്തെ സുഹൃത്തുകളും അടുത്ത കൂട്ടുകാരുമാണ്. അഹാന കൃഷ്ണ, ദീപ്തി സതി, ഷോണ്‍ റോമി, പാര്‍വതി തുടങ്ങിയവര്‍ ഇളം പിങ്കില്‍ ഒരേ നിറത്തിലുള്ള വസ്ത്രമണിഞ്ഞെത്തിയതിന്റെ ചിത്രങ്ങളും വീഡിയോയും ആണ് ഇപ്പോള്‍ വൈറലാകുന്നത്.
പേളി വിവാഹം കഴിഞ്ഞ് പോകാന്‍ നേരം ബൊക്കെയെറിഞ്ഞപ്പോള്‍ നടന്ന വീഡിയോയും ആരാധകര്‍ ഏറ്റെടുക്കുന്നുണ്ട്. അഹാനയ്ക്കാണ് ഈ ബൊക്കെ കിട്ടിയത്. ബൊക്കെ കിട്ടുന്നയാളാണ് അടുത്തത് വിവാഹം കഴിക്കുക എന്നാണ് വിശ്വാസം