ഏഷ്യാനെറ്റില്‍ റേറ്റിങ്ങില്‍ മുന്നില്‍ നില്‍ക്കുന്ന സീരിയലാണ് നീലക്കുയില്‍. ആദിയുടെയും ഭാര്യ റാണിയുടെയും ആദി അബദ്ധത്തില്‍ വിവാഹം കഴിച്ച കസ്തൂരിയുടെയും തൃകോണ പ്രണയത്തിന്റെ കഥ പറയുന്ന നീലക്കുയില്‍ എപ്പോഴും പ്രേക്ഷകര്‍ക്ക് ആകാംഷ നല്‍കാറുള്ള സീരിയലാണ്. നടന്‍ നിതിന്‍ ജെയ്ക്ക് ജോസഫാണ് സീരിയലില്‍ ആദിത്യന്‍ എന്ന ആദിയെ അവതരിപ്പിക്കുന്നത്. ഇന്നായിരുന്നു നിതിന്റെ പിറന്നാള്‍. നീലക്കുയില്‍ ലോക്കേഷനില്‍ നടന്ന നിതിന്റെ പിറന്നാള്‍ ആഘോഷചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.
നീലക്കുയില്‍ ലൊക്കേഷനിലാണ് ഇന്ന് നിതിന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ നടന്നത്. സീരിയലില്‍ ആദിയുടെ ഭാര്യമാരായി വേഷമിടുന്ന ലത സംഗരാജുവും സ്നിഷയും ആദിക്ക് ആശംസയറിയിച്ചിരുന്നു. എല്ലാവരും ചേര്‍ന്ന് പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നിതിന്റെ ഭാര്യയുടെ പിറന്നാളും. അന്നേദിവസം ഭാര്യക്ക് പിറന്നാള്‍ ആശംസ നിതിന്‍ അറിയിച്ചിരുന്നു.
ഈ ചിത്രവും ആരാധകരെ അമ്പരപ്പിക്കുകയാണ് നിതിന്‍ അവിവാഹിതനാണെന്നായിരുന്നു പ്രേക്ഷകരില്‍ ഭൂരിപക്ഷവും കരുതിയത്. എന്താലായും ആദിയുടെ പിറന്നാള്‍ ആഘോഷചിത്രങ്ങള്‍ക്കൊപ്പം ആദിയുടെ യഥാര്‍ഥ ഭാര്യയുടെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കുന്നു. സീരിയലില്‍ ആദിയുടെ ഭാര്യ റാണിയായി വേഷമിടുന്ന ലത സംഗരാജുവും നിതിന് ആശംയറിയിച്ചിട്ടുണ്ട്. പിറന്നാള്‍ ആശംസകള്‍ മച്ചാ.. എന്റെ നല്ല കൂട്ടുകാരില്‍ ഒരാളാണ് നീ. നിന്റെ എല്ലാ ആഗ്രഹവും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു എന്നാണ് നിതിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ലത കുറിച്ചത്.