ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുന്നത് പതിവാണ് എന്നാല്‍ വെറൈറ്റിക്കായി ബീച്ചില്‍ ബിക്കിനിയട്ട് ചിത്രമെടുക്കാനെത്തിയ അമേരിക്കന്‍ മോഡലിന് കിട്ടിയ പണിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തുന്നത്. മൂപ്പത്തി രണ്ടുകാരിയായ ഫിറ്റ്‌നെസ് മോഡല്‍ മിഷല്‍ ലെവിന്‍ എന്ന യുവതിയാണ് ബിക്കിനിയിട്ട് അതീവ സുന്ദരിയായി ബീച്ചില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തത്. പക്ഷേ സംഭവം ചെറുതായൊന്നു പാളി! എവിടെ നിന്നോ വന്ന പന്നിക്കൂട്ടം ഒന്നും നോക്കാതെ ഫിറ്റ്‌നസ് സുന്ദരിയുടെ നിതംബത്തില്‍ കടിക്കുകയായിരുന്നു. കടി കിട്ടിയ താരം അലറിവിൡച്ചു കൊണ്ട് ഓടി മാറുകയും ചെയ്തു.
വെനസ്വലേയില്‍ നിന്നുള്ള ഫിറ്റ്നെസ് മോഡലായ മിഷേല്‍ തന്നെയാണ് സംഭവത്തിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്ക് വെച്ചത്. ബിക്കിനിയുമിട്ട് പന്നിക്കുട്ടികളോടൊപ്പം ചുമ്മാ ഒടിക്കളിക്കാന്‍ ശ്രമിക്കുകയായിരുന്നു മിഷേല്‍. ഇതിന്റെ വീഡിയോയും അവര്‍ തന്നെ പകര്‍ത്തുന്നുണ്ടായിരുന്നു. മിഷേല്‍ മുന്നില്‍ നടന്നുപോകുമ്പോള്‍ അവരുടെ പുറക് വശത്ത് ഒരു പന്നി ഓടി വന്ന് കടിക്കുന്നതാണ് വീഡിയോയില്‍.
മറ്റ് പന്നികളും മിഷേലിനെ ഉപദ്രവിക്കാനായി ശ്രമിച്ചപ്പോള്‍ അവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രിക്കുന്നതും വീഡിയോയില്‍ കാണാ. ചൊവ്വാഴ്ച മിഷേല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം 50 ലക്ഷത്തിലധികം പേര് കണ്ടിട്ടുണ്ട്. 68,000ത്തിലധികം കമന്റുകളാണ് വീഡിയോയ്ക്കുള്ളത്. പന്നികളുടെ കടിയേറ്റ മിഷേലിന് പരിക്കുകളൊന്നുമില്ലെന്നും ചികിത്സയൊന്നും തേടേണ്ടി വന്നിട്ടില്ലെന്നും മിഷേലിന്റെ ഭര്‍ത്താവ് ജിമ്മി മാധ്യമങ്ങളോട് പറഞ്ഞു.