Latest News

കസ്തൂരിമാന്‍ സീരിയലിന് ഇടവേള; പകരം എത്തുക സഞ്ജീവനിയെന്ന് റിപ്പോര്‍ട്ട്

Malayalilife
കസ്തൂരിമാന്‍ സീരിയലിന് ഇടവേള; പകരം എത്തുക സഞ്ജീവനിയെന്ന് റിപ്പോര്‍ട്ട്

നിരവധി ഹിറ്റ് സീരിയലുകളാണ് ഏഷ്യാനെറ്റ് മിനിസ്‌ക്രീന്‍ ആരാധകര്‍ക്കായ് സമ്മാനിച്ചിട്ടുളളത്. പ്രേക്ഷകര്‍ ഏറ്റെടുത്ത പരമ്പരയാണ് കസ്തൂരിമാന്‍. മൂന്ന് പെണ്‍കുട്ടികളുടെ കഥ പറഞ്ഞ് തുടങ്ങിയ സീരിയല്‍ ഇപ്പോള്‍ കാവ്യയുടെയും ജീവയുടേയും ഇരട്ടക്കുട്ടികളുടെ കഥയിലാണ് എത്തി നില്‍ക്കുന്നത്.  ഇടയ്ക്ക് വച്ച് സീരിയല്‍ കുറച്ച് പിന്നോട്ട് പോയി എങ്കിലും പിന്നീട് ട്വിസ്റ്റുകള്‍ നിറച്ച് സീരിയല്‍ മുന്നേറുകയായിരുന്നു. കൊറോണ ലോക്ഡൗണിനു ശേഷം സീരിയല്‍ വീണ്ടും ആരംഭിച്ചിരുന്നു. എന്നാലിപ്പോള്‍ ആരാധകര്‍ക്ക് വിഷമം ഉണ്ടാക്കുന്ന ഒരു വാര്‍ത്തയാണ് എത്തുന്നത്. കസ്തൂരിമാന് താത്കാലികമായി വിരാമമിടുകയാണ് എന്ന വാര്‍ത്തയാണ് അത്. പുതിയ കഥാസന്ദര്‍ഭത്തിലൂടെ പരമ്പര മുന്‍പോട്ട് പോകുന്നതിനടിയിലാണ് പരമ്പരയ്ക്ക് താത്കാലികമായി ബ്രേക്കിട്ടിരിക്കുന്നത്.

്സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് വിവിധ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരകള്‍ ചിത്രീകരണം ആരംഭിച്ചതും.
എന്നാലിടയ്ക്ക് പ്രേക്ഷകരെ ആശങ്കയിലാഴ്ത്തുന്ന തരത്തിലെ വാര്‍ത്തകളും എത്തിയിരുന്നു. കൊവിഡ് ബാധിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍ ഷൂട്ടിംഗ് സെറ്റില്‍ എത്തിയതുമായി ബന്ധപെട്ടു ചില അനിശ്ചിതത്വങ്ങള്‍ നിലനിന്നിരുന്നു. കുറച്ചു ദിവസത്തേക്ക് ചില താരങ്ങള്‍ നിരീക്ഷണത്തില്‍ പോവുകയും, പിന്നീട് നടത്തിയ പരിശോധനയില്‍ അവരുടെ ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആണെന്ന് തെളിയുകയും ചെയ്തു. എന്നാല്‍ കസ്തൂരിമാന്‍ സീരിയലിലെ കഥാസന്ദര്‍ഭം എത്തിയതോടെ പ്രേക്ഷകര്‍ സംശയത്തിലായിരുന്നു.  രണ്ടാം ഭാഗം ആരംഭിച്ചപ്പോള്‍ മുതല്‍ കാവ്യയെ കാണിക്കാഞ്ഞത് പ്രേക്ഷകരില്‍ നിരാശയും ഉണ്ടാക്കിയിരുന്നു. കസ്തൂരിമാനില്‍ പുതിയ കഥാസന്ദര്‍ഭം പുരോഗമിക്കുന്നതിനിടെ കാവ്യ എവിടെ എന്ന ചോദ്യങ്ങള്‍ ആരാധകര്‍ ഉയര്‍ത്തിയിരുന്നു.ഇതിനു പിന്നാലെയാണ്, ഇപ്പോള്‍ പുതിയ വാര്‍ത്ത പുറത്തുവരുന്നത്.പരമ്പരയുടെ പുതിയ എപ്പിസോഡുകള്‍ ജൂലൈ 15 നു ശേഷമാകും സംപ്രേക്ഷണം ചെയ്തുതുടങ്ങുക എന്നും കസ്തൂരിമാനിന്റെ സമയത്തില്‍ ഇനിമുതല്‍ സഞ്ജീവനി പരമ്പര ആകുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം കാവ്യയുടെയും ജീവയുടെയും ഇരട്ടക്കുട്ടികളെ കാട്ടിയുള്ള പ്രമോ ഏഷ്യാനെറ്റ് പുറത്തുവിടുന്നുണ്ട്. ഇനി മക്കളുടെ കഥയിലൂടെയാകും സീരിയല്‍ പുരോഗമിക്കുകയെന്നാണ് സൂചന. ഇതും ആരാധകരെ നിരാശപ്പെടുത്തുന്നുണ്ട്. ജീവ്യയുടെ കഥയും പ്രണയവുമാണ് തങ്ങള്‍ക്ക് കാണേണ്ടതെന്നും കൊച്ചുവായില്‍ വലിയ വര്‍ത്തമാനം പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കുട്ടികളുടെ കഥ തങ്ങള്‍ക്ക് വേണ്ടെന്നുമാണ് ആരാധകര്‍ പറയുന്നത്.

Read more topics: # kasthooriman seria,# takes a break,# asianet,# kavya,# jeeva
kasthooriman serial takes a break

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES