ചേട്ടന് നല്‍കാമുള്ള വിലമതിക്കാനാകാത്ത സമ്മാനമിതാണ്; പിറന്നാള്‍ ദിനത്തില്‍ ആദിത്യനെ ചേര്‍ത്ത് നിര്‍ത്തി നല്‍കി അമ്പിളി ദേവി; ആദിത്യന് ആശംസ നേര്‍ന്ന് ആരാധകരും
മിനിസ്‌ക്രീന്‍ സീരിയല്‍ ആരാധകര്‍ക്ക് സുപരിചിതരായ താരങ്ങളാണ് നടന്‍ ആദിത്യന്‍ ജയനും അമ്പിളി ദേവിയും. ഇരുവരുടെയും രണ്ടാം വിവാഹം ആരാധകരെ അമ്പരപ്പിച്ചിരുന്നു. ഗര്‍ഭിണിയായ അമ്പിളി ഇപ്പോള്‍ അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരിക്കയാണ്. ഇന്ന് തന്റെ ഭര്‍ത്താവായ ആദിത്യന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് അമ്പിളി പോസ്റ്റ് പങ്കുവച്ചിരിക്കയാണ്.
മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ ജോഡികളാണ് നടന്‍ ആദിത്യനും അമ്പിളി ദേവിയും. വര്‍ഷങ്ങളായി സീരിയല്‍ ലോകത്ത് നിറഞ്ഞ് നില്‍ക്കുന്ന ഇരുവരും വിവാഹിതരായത് ആരാധകര്‍ക്ക് അപ്രതീക്ഷിതമായിരുന്നു. ഇപ്പോള്‍ ഗര്‍ഭണിയായ അമ്പിളി സീരിയലില്‍ നിന്നും ഇടവേള എടുത്തിരിക്കയാണ്. രണ്ടാം വിവാഹമാണെങ്കിലും സ്വന്തം കുഞ്ഞിനെപോലെയാണ് അമ്പിളിയുടെ മകന്‍ അപ്പുവിനെ ആദിത്യന്‍ നോക്കുന്നത്. സന്തോഷത്തോടെയാണ് ഇപ്പോള്‍ ഇവര്‍ കഴിയുന്നത്. തങ്ങളുടെ സുന്ദരനിമിഷങ്ങളും അമ്പിളിയും ആദിത്യനും ആരാധകരോട് പങ്കുവയ്ക്കാറുമുണ്ട്.
ഇപ്പോള്‍ ആദിത്യന്റെ പിറന്നാളിന് ജന്മ ദിനാശംസകള്‍ നേര്‍ന്നുളള അമ്പിളിയുടെ പോസ്റ്റാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ആദിത്യനെ ചേര്‍ത്ത് പിടിച്ച് ഉമ്മ കൊടുക്കുന്ന ചിത്രമാണ് അമ്പിളി പങ്കുവച്ചത്. ചേട്ടന്റെ ഒപ്പമുള്ള ഒന്നാമത്തെ ജന്മനാള്‍. ഒന്നാം ഓണം ഉത്രാടമാണ് ചേട്ടന്‍ ജനിച്ചത് പക്ഷെ ഡേറ്റ് ഓഫ് ബര്‍ത്ത് ഇന്നാണ്. സമ്മാനമായി കൊടുക്കാന്‍ എന്റെ കയ്യില്‍ ഇതിലും വലുതായി ഒന്നുമില്ല...' എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് അമ്പിളി കുറിച്ചത്.
ദിവസങ്ങള്‍ക്ക് മുന്‍പ് തങ്ങളുടെ മകന്‍ അപ്പുവിന്റെ ഒരു ആഗ്രഹം സാധിച്ചുകൊടുത്തതിന്റെ സന്തോഷം പങ്കുവച്ച് കൊണ്ട് താരം പങ്കുവച്ച കുറിപ്പ് ആരാധകര്‍ ഏറ്റെടുത്തിരുന്നു. മകന്റെ ഡാന്‍സ് പഠിക്കണമെന്ന ആഗ്രഹം സാധിച്ചുകൊടുത്തുവെന്നും ഈശ്വരന്റെ അനുഗ്രഹം കുഞ്ഞിനൊപ്പം ഉണ്ടാകണമെന്നും ആദിത്യന്‍ കുറിച്ചിരുന്നു. ഈ വര്‍ഷം ജനുവരിയിലായിരുന്നു നടന്‍ ആദിത്യന്‍ ജയനുമായുള്ള അമ്പിളി ദേവിയുടെ രണ്ടാം വിവാഹം. വിവാദങ്ങള്‍ എത്തിയെങ്കിലും അവയെല്ലാം അവസാനിപ്പിച്ച് മകന്‍ അപ്പുവിനൊപ്പം സന്തോഷകരമായ ജീവിതമാണ് ഇപ്പോള്‍ ഇവര്‍ നയിക്കുന്നത്. വീണ്ടും ഒരു കുഞ്ഞിനെ പ്രതീക്ഷിക്കുകയാണ് ഇപ്പോഴിവര്‍.