മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് സായ് കിരൺ റാം. വാനമ്പാടി എന്ന പാരമ്പരയിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. സ്വന്തം പേരിനേക്കാൾ മോഹൻ കുമാർ എന്ന കഥാപാത്രത്തിന്റെ പേരിലാണ് സായ് അറിയപ്പെടുന്നത്. എന്നാൽ ഇപ്പോൾ ഹൈദരാബാദിൽ നിന്ന് ലോക്ക് ഡൗണിന് ശേഷം കേരളത്തിലെത്തിയ യാത്രയെ കുറിച്ചും അതോടൊപ്പം ജീവിതത്തിൽ താൻ നേരിട്ട് സംഭവബഹുലമായ കാര്യത്തെ കുറിച്ചും തുറന്ന് പറയുകയാണ്.
വിമാനയാത്രയെ കുറിച്ചാണ് താരം പറയുന്നത്. ഫ്ലൈറ്റിനായ എയർപോർട്ടിലെത്തിയ ഉടൻ തന്നെ വിമാനകമ്പിനി ജീവനക്കാ വേണ്ട എല്ലാ സുരക്ഷ സംവിധാനങ്ങളും തന്നു. മാസ്ക് , അതിനു മുകളിൽ ഒരു ഫേസ് ഷീൽഡ്, ഗ്ലൗസ്, പിന്നെ പിപിഇ കിറ്റിന് തുല്യമായ ഒരു ജാക്കറ്റും. ഇതെല്ലാമിട്ട് ഫ്ലൈറ്റിനായി കാത്തിരുന്നപ്പോൾ, ഞാൻ ഏതോ ബഹിരാകാശ ദൗത്യത്തിന് പോകുന്ന സഞ്ചാരിയാണെന്നു തോന്നിപ്പോയി. മാസങ്ങൾക്ക് മുൻപാണ് ഓരാളെ ഈ രൂപത്തിൽ കണ്ടതെങ്കിൽ ഉറപ്പായും നമ്മൾ കളിയാക്കേനെ. എന്തായാലും 'ന്യൂ നോർമലിനു' നന്ദി.
വിമാനയാത്രയെക്കാൾ കഠിനകരമായിരുന്നു പിന്നീടുള്ള പരിശോധന. വിമാനത്തിൽ നിന്ന് ഇറങ്ങിയതിന് ശേഷം ഏകദേശം മൂന്നു മണിക്കൂർ എയർപോർട്ടിൽ സുരക്ഷാ പരിശോധനകൾക്കായി കാത്തിരിക്കേണ്ടി വന്നു. അത് വല്ലാതെ മടിപ്പിച്ചിരുന്നു. പക്ഷെ, ആ പരിശോധനകളെല്ലാം കഴിഞ്ഞു ഇറങ്ങിയപ്പോൾ കിട്ടിയ ഒരു സമാധാനം പറഞ്ഞറിയിക്കാൻ പറ്റില്ല, എല്ലാവരുടെയും സുരക്ഷക്ക് വേണ്ടി ആയിരുന്നു അത് എന്ന് ആലോചിച്ചപ്പോൾ ആ കാത്തിരുപ്പു വളരെ അത്യാവശ്യമായിരുന്നു എന്ന് പിന്നീട് തോന്നി".
ഹൈദരാബാദിൽ വെച്ച് ഷൂട്ടിങ് ചെയ്ത വാനമ്പാടിയിലെ രംഗത്തെ കുറിച്ചും ഇപ്പോൾ അഭിമുഖത്തിലൂടെ സായ് തുറന്ന് പറയുകയാണ്. മോഹനും ചന്ദ്രനും സഞ്ചരിച്ചിരുന്ന കാർ ആക്സിഡന്റ് ആകുന്ന ഒരു രംഗമുണ്ട് സീരിയലിൽ. ഇത് പ്രൊഡക്ഷൻ ടീമിന്റെ ആവശ്യപ്രകാരം താൻ ഹൈദരാബാദിൽ പ്രത്യേക ക്യാമറ ടീമിനെ വെച്ച് ചിത്രീകരിച്ചതാണ്. പിന്നീട് കേരളത്തിലേയ്ക്ക് അയച്ച് കൊടുക്കുകയായിരുന്നു. ഇത് തനിയ്ക്ക് പുതിയ അനുഭവമായിരുന്നു. എന്നാൽ ഇപ്പോൾ സർക്കാരിന്റെ അന്തർ സംസ്ഥാന യാത്ര നിബന്ധനകൾ പാലിച്ചുകൊണ്ട് 14 ദിവസത്തെ ക്വാറന്റൈനിൽ കഴിഞ്ഞ ശേഷം ഷൂട്ടിങ്ങിൽ പ്രവേശിചിരിക്കുകയാണ് സായ്.
അതേ സമയം സീരിയൽ സെറ്റിൽ മാസങ്ങൾ ശേഷം തിരിച്ചെത്തിയതിന്റെ സന്തോഷവും താരം പങ്കുവെച്ചിട്ടുണ്ട്. താരം സോഷ്യൽ മീഡിയയിൽ സെറ്റിൽ നിന്നുള്ള ചിത്രം പങ്കുവെച്ചിരുന്നു. ദിവസങ്ങൾക്ക് മുൻപ് നാഗപഞ്ചമിയെ കുറിച്ച് പങ്കുവെച്ചുള്ള കുറിപ്പ് സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവച്ചത് വൈറലായിരുന്നു.