Latest News

അമ്പാടിയായി നിഖിൽ തിരിച്ചെത്തുന്നു; അമ്മ അറിയാതെ പരമ്പരയിലെ പുതിയ സന്തോഷം ഏറ്റെടുത്ത് ആരാധകർ

Malayalilife
അമ്പാടിയായി നിഖിൽ തിരിച്ചെത്തുന്നു;  അമ്മ അറിയാതെ പരമ്പരയിലെ പുതിയ സന്തോഷം ഏറ്റെടുത്ത് ആരാധകർ

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് അമ്മ അറിയാതെ. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന പരമ്പരയില്‍ നിന്നും നായകന്‍ മാറിയത് വലിയ ചര്‍ച്ചയായിരുന്നു. ഞങ്ങളുടെ അമ്പാടിയെ തിരിച്ച് തരൂയെന്നായിരുന്നു ആരാധകര്‍ അഭ്യര്‍ത്ഥിച്ചത്.

ഏഷ്യാനെറ്റിലെ പ്രധാന പരമ്പരകളിലൊന്നാണ് അമ്മ അറിയാതെ. പ്രവീണ്‍ കടക്കാവൂര്‍ സംവിധാനം ചെയ്യുന്ന പരമ്പരയ്ക്ക് തിരക്കഥയൊരുക്കുന്നത് പ്രദീപ് പണിക്കരാണ്. അമ്മയെ കണ്ടെത്താനായി അലീന നടത്തുന്ന ശ്രമങ്ങളും അമ്മയെക്കുറിച്ച് അറിഞ്ഞതിന് ശേഷം മകളുടെ ജീവിതത്തില്‍ വരുന്ന മാറ്റങ്ങളെക്കുറിച്ചുമൊക്കെയാണ് പരമ്പര പറയുന്നത്. മകള്‍ക്ക് അമ്മയെ അറിയാമെങ്കിലും അമ്മ ഇതുവരെ മകളെ തിരിച്ചറിഞ്ഞിട്ടില്ല. അലീനയുടെ സുഹൃത്തും കാമുകനുമായ അമ്പാടിയെ അവതരിപ്പിച്ചത് നിഖില്‍ നായരായിരുന്നു. ഇടയ്ക്ക് സീരിയലില്‍ നിന്നും മാറിനിന്നുവെങ്കിലും താരം തിരിച്ചെത്തുകയാണെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

അമ്മ അറിയാതെയെന്ന പരമ്പര കാണുന്നവരെല്ലാം അമ്പാടി അര്‍ജുന്റെ ആരാധകരാണ്. സിനിമയിലെ നായകന്‍മാരെ വെല്ലുന്ന തരത്തിലുള്ള പ്രകടനമാണ് അമ്പാടിയുടേത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ആരാധകരുടെ സ്വന്തം താരമായി മാറുകയായിരുന്നു നിഖില്‍ നായര്‍. അലീനയുടെ സംരക്ഷകനായി അമ്പാടി എത്തിയതോടെയാണ് പരമ്പരയും ആകര്‍ഷകമായി മാറിയത്. അമ്പാടി-അലീന കെമിസ്ട്രിക്ക് ഗംഭീര പിന്തുണയാണ് ലഭിച്ചത്.

അമ്പാടിയായി മികച്ച അഭിനയം കാഴ്ചവെച്ച നിഖില്‍ നായര്‍ ഇടയ്ക്ക് വെച്ച് പരമ്പരയില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. നിഖില്‍ പോയതിന് പിന്നാലെയായാണ് വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ എത്തിയത്. 235ാമത്തെ എപ്പിസോഡിലായിരുന്നു വിഷ്ണു എത്തിയത്. അമ്പാടിയുടെ മുഖം മാറിയതില്‍ നിരാശ അറിയിച്ച് ആരാധകരെത്തിയിരുന്നു. ഈ മാറ്റം ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നായിരുന്നു കമന്റുകള്‍. ഇതിലും ഭേദം പരമ്പര അവസാനിപ്പിക്കുന്നതെന്നായിരുന്നു ഒരുവിഭാഗത്തിന്റെ കമന്റുകള്‍.

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് അമ്പാടിയായി നിഖില്‍ തിരിച്ചെത്തുമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ജൂണ്‍ മാസത്തില്‍ ചിത്രീകരണം പുനരാരംഭിക്കുമ്പോള്‍ നിഖില്‍ മടങ്ങിയെത്തിയേക്കുമെന്നാണ് ഏറ്റവും ഒടുവിലായി ലഭിച്ച വിവരം. കാണാന്‍ കൊതിച്ച മുഖം തന്നെയായി അമ്പാടി തിരികെയെത്തുമ്പോള്‍ ആരാധകരും ആവേശത്തിലാണ്. ഉദ്വേഗഭരിതമായ രംഗങ്ങളുമായി പരമ്പര മുന്നേറുമ്പോള്‍ പ്രിയനായകനെ മിസ്സ് ചെയ്യുന്നതിന്റെ വിഷമത്തിലായിരുന്നു ആരാധകര്‍.

പാടാത്ത പൈങ്കിളിയിലെ ദേവയെ അവതരിപ്പിച്ചിരുന്ന സൂരജ് പിന്‍വാങ്ങിയത് അടുത്തിടെയായിരുന്നു. ശാരീരികമായി വയ്യാത്ത അവസ്ഥയിലാണെന്നും ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണെന്നും താരം പറഞ്ഞിരുന്നു. ചികിത്സ പൂര്‍ത്തിയാക്കി സൂരജ് തിരിച്ചുവരുന്നതിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. തിരിച്ചെത്തുമെന്ന് സൂരജ് പറഞ്ഞില്ലെങ്കിലും ആ വരവിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

Ammayariyathae serial fame nikhil come back

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക