Latest News

ആറാട്ട് എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ റിവ്യൂ പറഞ്ഞ് സോഷ്യല്‍മീഡിയയില്‍ താരമായി; പ്രശസ്തരായ പല നടിമാരോടും തോന്നിയ പ്രണയം  തുറന്നു പറഞ്ഞ് തുടങ്ങിയ വിവാദം; ഇപ്പോള്‍ കാന്‍സര്‍ എന്ന പേരിലും തട്ടിപ്പോ? പോസ്റ്റിന് പിന്നാലെ ഡോക്ടറുടെ പിഴവെന്നും തന്റെ രോഗാവസ്ഥ പറഞ്ഞ് പണപ്പിരിവ് നടക്കുന്നെന്നും സന്തോഷ് വര്‍ക്കി

Malayalilife
 ആറാട്ട് എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ റിവ്യൂ പറഞ്ഞ് സോഷ്യല്‍മീഡിയയില്‍ താരമായി; പ്രശസ്തരായ പല നടിമാരോടും തോന്നിയ പ്രണയം  തുറന്നു പറഞ്ഞ് തുടങ്ങിയ വിവാദം; ഇപ്പോള്‍ കാന്‍സര്‍ എന്ന പേരിലും തട്ടിപ്പോ? പോസ്റ്റിന് പിന്നാലെ ഡോക്ടറുടെ പിഴവെന്നും തന്റെ രോഗാവസ്ഥ പറഞ്ഞ് പണപ്പിരിവ് നടക്കുന്നെന്നും സന്തോഷ് വര്‍ക്കി

മോഹന്‍ലാല്‍ നായകനായ ' ആറാട്ട്' എന്ന ചിത്രത്തിന്റെ റിവ്യൂ പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ വൈറലായ വ്യക്തിയാണ് സന്തോഷ് വര്‍ക്കി എന്ന ആറാട്ട് അണ്ണന്‍. ചിത്രത്തില്‍ ലാലേട്ടന്‍ ആറാടുകയാണ്... ആറാടുകയാണ്... എന്ന സന്തോഷിന്റെ വാക്കുകള്‍ ആണ് അദ്ദേഹത്തെ വൈറല്‍ ആക്കി മാറ്റിയത്. മോഹന്‍ലാല്‍ ഫാന്‍സ് അടക്കം ഈ വാക്കുകള്‍ ഏറ്റുപിടിച്ചതോടെ സന്തോഷവര്‍ക്കിയും ഫേമസ് ആയി. പിന്നാലെ അദ്ദേഹത്തിന് ഒരു ഓമനപ്പേരും വന്നു ആറാട്ടണ്ണന്‍. 

സോഷ്യല്‍ മീഡിയയില്‍ വന്ന് യാതൊരു ബന്ധവുമില്ലാത്ത പോസ്റ്റ് ഇടലും. ഇടയ്ക്കിടെ ലൈവില്‍ എത്തി സിനിമയിലെ നടിമാരെ കുറിച്ചും നടന്മാരെ കുറിച്ചും തന്റെ വായില്‍ വരുന്ന കാര്യങ്ങള്‍ വിളിച്ചുപറയും ഇതിന് പിന്നാലെ പോലീസ് കേസെടുക്കുന്നതുമൊക്കെ വാര്‍ത്തകള്‍ ആവാറുണ്ട്. 

ഇപ്പോള്‍ ഒടുവില്‍ തനിക്ക്് കാന്‍സര്‍ ആണെന്ന് അറിയിച്ച് എത്തിയതാണ് പുതിയ വിവാദത്തിന് കാരണം.കഴിഞ്ഞ ദിവസം സന്തോഷ് വര്‍ക്കി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. തന്റെ കാന്‍സര്‍ മള്‍ട്ടിപ്പിള്‍ മെലോമ ആണെന്നും അതിന് മരുന്ന് ഇല്ലെന്നും ഒക്കെയാണ്  സന്തോഷ് വര്‍ക്കി ഫേസ്ബുക്കില്‍ കുറിച്ചത്. തന്റെ അച്ഛനും ഇതേ അസുഖം ആയിരുന്നെന്നും രണ്ട് മാസത്തില്‍ കൂടുതല്‍ താന്‍ ജീവിച്ചിരിക്കില്ലെന്നും സന്തോഷ് വര്‍ക്കി പറഞ്ഞു. 

സന്തോഷ് വര്‍ക്കിയുടെ കുറിപ്പ് നിമിഷങ്ങള്‍ക്കുളളില്‍ വൈറലായി. പിന്നാലെ നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ പ്രതികരണം അറിയിച്ച് എത്തിയത്. സന്തോഷ് വര്‍ക്കി നുണ പറയുകയാണെന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയത്. സന്തോഷ് വര്‍ക്കിയുടെ പോസ്റ്റിനു താഴെയും നിരവധി പേര്‍ പ്രതികരണം അറിയിച്ച് എത്തി. 

ഒടുവില്‍ തനിക്ക് കാന്‍സര്‍ ഇല്ലെന്നും ഡോക്ടര്‍മാര്‍ക്ക് തെറ്റ് പറ്റിയതാണെന്നും പറഞ്ഞ് പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് സന്തോഷ് വര്‍ക്കി. ഒരാള്‍ക്കു അസുഖം ഇല്ല എന്ന് അറിയുമ്പോള്‍ സന്തോഷിക്കുക അല്ലെ വേണ്ടത് എന്നാണ് പുതിയ കുറിപ്പില്‍ സന്തോഷ് വര്‍ക്കി ചോദിക്കുന്നത്. 

പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ സന്തോഷ് വര്‍ക്കിയ്ക്ക് നേരെ ഉയരുന്നത്.'തന്റെ പേരില്‍ പണം പിരിക്കുന്നുണ്ടെന്നും രോഗാവസ്ഥ പറഞ്ഞാണ് പിരിവെന്നും പറഞ്ഞ് സന്തോഷ് വര്‍ക്കി 
വീണ്ടും രംഗത്ത് വന്നിട്ടുണ്ട്. ഇതെല്ലാം റീച്ചിന് വേണ്ടിയുള്ള സ്ഥിരം പരിപാടിയാണെന്നും ഇത്രക്കാരെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്നും കമന്റുകള്‍ നിറയുന്നുണ്ട്. ...
 

santhosh varkey cancer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES