Latest News

വേടന്റെ സ്ഥാനത്ത് ദിലീപായിരുന്നെങ്കില്‍ സാംസ്‌കാരിക നായകന്മാര്‍ എന്തുമാത്രം ബഹളം വച്ചേനെ? വേടന്റെ സംസ്ഥാന പുരസ്‌കാരത്തില്‍ വിമര്‍ശനവുമായി സംവിധായകന്‍ വ്യാസന്‍; ഇരട്ടത്താപ്പ് മലയാളികളുടെ മുഖമുദ്രയാണെന്നും കുറിപ്പ്; സമൂഹ മാധ്യമങ്ങളില്‍ ട്രോള്‍ മഴ

Malayalilife
വേടന്റെ സ്ഥാനത്ത് ദിലീപായിരുന്നെങ്കില്‍ സാംസ്‌കാരിക നായകന്മാര്‍ എന്തുമാത്രം ബഹളം വച്ചേനെ? വേടന്റെ സംസ്ഥാന പുരസ്‌കാരത്തില്‍ വിമര്‍ശനവുമായി സംവിധായകന്‍ വ്യാസന്‍; ഇരട്ടത്താപ്പ് മലയാളികളുടെ മുഖമുദ്രയാണെന്നും കുറിപ്പ്; സമൂഹ മാധ്യമങ്ങളില്‍ ട്രോള്‍ മഴ

അമ്പത്തിയഞ്ചാമത് സംസ്ഥാന ചലചിത്ര പുരസ്‌കാരത്തില്‍ മികച്ച ഗാനരചയ്താവായി വേടനെ തെരഞ്ഞെടുത്തതില്‍ വിമര്‍ശനമുയരുന്നു.പുരസ്‌കാര പ്രഖ്യാപനത്തില്‍ സമുഹമാധ്യമത്തില്‍ ട്രോള്‍ നിറയുമ്പോഴാണ് കുറിപ്പ് പങ്കുവെച്ച് സംവിധായകന്‍ കെ പി വ്യാസന്‍ രംഗത്തുവന്നത്

വേടന്റെ സ്ഥാനത്ത് ദിലീപിനായിരുന്നു സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചിരുന്നതെങ്കില്‍ കേരളത്തിലെ സാംസ്‌കാരിക നായികാ നായകന്മാര്‍ എന്തുമാത്രം ബഹളം വച്ചേനെയെന്ന് അദ്ദേഹം എഴുതി. ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയാണ് എന്നു മാത്രമേ പറയാനുള്ളൂവെന്ന് അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.ജൂറിയുടെ തീരുമാനം അന്തിമമാണ്. 

അത് അംഗീകരിക്കുന്നവര്‍ മാത്രം അവാര്‍ഡിന് അയച്ചാല്‍ മതി എന്ന് നിബന്ധനയും ഉണ്ട്. പ്രകാശ് രാജ് ആണ് ജൂറി ചെയര്‍മാനെങ്കിലും താന്‍ ഈ അവാര്‍ഡിനെ അംഗീകരിക്കുന്നുവെന്നും വ്യാസന്‍ പറയുന്നു.പ്രകാശ് രാജിനെയും വ്യാസന്‍ അതിരൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. 

കുറിപ്പിന്റെ പൂര്‍ണ്ണരൂപം: വേടന്റെ സ്ഥാനത്ത് ദിലീപിനായിരുന്നു സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചിരുന്നതെങ്കില്‍ കേരളത്തിലെ സാംസ്‌കാരിക നായികാ നായകന്മാര്‍ എന്തുമാത്രം ബഹളം വച്ചേനെ? മാധ്യമ പൂങ്കവന്മാര്‍ ചര്‍ച്ചിച്ചു ചര്‍ച്ചിച്ചു നേരം വെളുപ്പിക്കുമായിരുന്നില്ലേ? ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയാണ് എന്നു മാത്രമേ പറയാനുള്ളൂ......ജൂറിയുടെ തീരുമാനം അന്തിമമാണ്. അത് അംഗീകരിക്കുന്നവര്‍ മാത്രം അവാര്‍ഡിന് അയച്ചാല്‍ മതി എന്ന് നിബന്ധനയും ഉണ്ട്.ആയതിനാല്‍ ഞാന്‍ ഈ അവാര്‍ഡിനെ അംഗീകരിക്കുന്നു. 

അറിയപ്പെടുന്ന നല്ല ഒന്നാന്തരം കമ്മിയായ പ്രകാശ് രാജ് ആണ് ചെയര്‍മാന്‍ എങ്കിലും ?? എല്ലാ പുരസ്‌കാര ജേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍.. നബി : ചില വര്‍ഷങ്ങള്‍ക്കു മുന്‍പ് കമ്മാരസംഭവം എന്ന ചിത്രത്തിന് ദിലീപിന് അവാര്‍ഡ് കൊടുക്കുമോ എന്ന് ഭയപ്പെട്ട് അദ്ദേഹത്തെ പരിഗണിക്കരുത് എന്ന് പറഞ് ബഹളം വച്ച സാംസ്‌കാരിക നായകര്‍ക്കും സര്‍ക്കാരിന് തന്നെയും നല്ല നമസ്‌കാരം ?? അതേസമയം രാഷ്ട്രിയ പരമായും ചര്‍ച്ചകള്‍ സജീവമാകുന്നുണ്ട്. ഹോം സിനിമയ്ക്ക് സംസ്ഥാന പുരസ്‌കാരത്തില്‍ അവഗണ നേരിട്ടത് നിര്‍മ്മാതാവിനെതിരെ ലൈംഗിക ആരോപണമുയര്‍ന്നതിനാലാണെന്ന തരത്തില്‍ അന്ന് ചര്‍ച്ചകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ ഇന്ന് വേടനെ പുരസ്‌കാരത്തിന് പരിഗണിക്കുമ്പോള്‍ ഇത്തരം വിഷയങ്ങള്‍ എങ്ങിനെ അവഗണിക്കപ്പെട്ടുവെന്നും സമൂഹമാധ്യമത്തില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നിട്ടുണ്ട്. കൃത്യമായ രാഷ്ട്രീയമാണ് അവാര്‍ഡിന് പിന്നിലെന്നാണ് ആക്ഷേപം. ഒപ്പം നിരവധി ട്രോളുകളും സമൂഹമാധ്യത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തിലെ വിയര്‍പ്പുതുന്നിയിട്ട കുപ്പായം എന്ന ഗാനത്തിനാണ് വേടന് പുരസ്‌കാരം ലഭിച്ചത്.

Read more topics: # വേടന്‍
kp vyasan post about vedan award

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES