മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരമ്പരയാണ് സ്നേഹസാന്ദ്രം. പരമ്പരയിലൂടെ നായികയായി എത്തി കുടുംബപ്രേക്ഷകരുടെ ഇഷ്ടനായികമാരില്‍ ഒരാളായി മാറിയ നടിയാണ് സാന്ദ്രാ അനില്‍. അതിനു ശേഷം ഫ്ളവേഴ്സ് ചാനലിലെ മഹാലക്ഷ്മി സീരിയലിലൂടെ മഞ്ജുവായും എത്തി. അങ്ങനെ ശ്രദ്ധ നേടിയ സാന്ദ്രാ അനിലിന്റെ വിവാഹ നിശ്ചയ വിശേഷമാണ് ഇപ്പോള്‍ ആരാധകരിലേക്ക് എത്തിയിരിക്കുന്നത്. ഗുരുവായൂരുകാരിയായ സാന്ദ്രയെ സൗണ്ട് ഡിസൈനര്‍ അരവിന്ദ് ബാബുവാണ് സ്വന്തമാക്കുവാന്‍ പോകുന്നത്. ഇരുവരുടേതും പ്രണയ വിവാഹമാണെന്ന സൂചനയാണ് ഇപ്പോള്‍ എത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ സാന്ദ്ര പങ്കുവച്ച വിവാഹനിശ്ചയ ചിത്രങ്ങളിലൂടെയാണ് ഈ വിശേഷം ആരാധകര്‍ അറിഞ്ഞത്. അതിമനോഹരമായ ചടങ്ങിന്റെ ദൃശ്യങ്ങള്‍ ശരിക്കും ആരാധക ശ്രദ്ധ കവരുന്നതാണ്.
പച്ച പട്ടുസാരിയില്‍ ഒരു കല്യാണപ്പെണ്ണിനെ പോലെ തന്നെയാണ് വിവാഹനിശ്ചയത്തിനായി സാന്ദ്ര ഒരുങ്ങിയത്. ഒരു റിസോര്‍ട്ടില്‍ വച്ചു നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. അച്ഛന്റേയും അമ്മയുടേയും ഏകമകളായ സാന്ദ്രയുടെ ഇഷ്ടത്തിനും പ്രണയത്തിനും ഒപ്പം നില്‍ക്കുകയായിരുന്നു മാതാപിതാക്കള്‍. സാന്ദ്രയ്ക്ക് ഒരനുജന്‍ കൂടിയുണ്ട്. പച്ചയില്‍ ഗോള്‍ഡണ്‍ ഡിസൈനുകള്‍ വരുന്ന പട്ടുസാരി അതിമനോഹരമായി തന്നെയാണ് സ്റ്റൈല്‍ ചെയ്തത്. വസ്ത്രത്തിനു ചേരുന്ന പച്ചക്കല്ലുകള്‍ പതിച്ച മാലയും അതിന്റെ ലോക്കറ്റില്‍ ഗുരുവായൂരപ്പനേയും കാണാന്‍ സാധിക്കും. ഗുരുവായൂരുകാരിയായ സാന്ദ്രയ്ക്ക് ഗുരുവായൂരപ്പനെ അല്ലാതെ മറ്റാരെ ഇത്രയും വലിയൊരു സന്തോഷ നിമിഷത്തില്‍ നെഞ്ചോടുചേര്‍ത്തുപിടിക്കാന്‍ കഴിയുമെന്ന് ആരാധകരും ചോദിക്കുന്നുണ്ട്.
ഓഫ് വൈറ്റില്‍ ഗോള്‍ഡണ്‍ ഡിസൈന്‍ വരുന്ന കുര്‍ത്തയാണ് അരവിന്ദിന്റെ വേഷം. സിനിമയില്‍ സൗണ്ട് എഞ്ചിനീയറായി ജോലി ചെയ്യുന്ന അരവിന്ദ് ഫഹദ് ഫാസിലിന്റെ ആവേശം അടക്കമുള്ള സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കുട്ടിക്കാലത്തെ സിനിമാ അഭിനയ മേഖലയിലേക്ക് എത്തിയ പെണ്‍കുട്ടിയാണ് സാന്ദ്രാ അനില്‍. വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന സിനിമയില്‍ കാവ്യാ മാധവന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് സാന്ദ്ര ആയിരുന്നു. തെക്കോ തെക്കൊരിക്കല്‍.. പുത്തന്‍ നെല്‍ക്കലത്തില്‍ എന്ന പാട്ടില്‍ പാടി അഭിനയിച്ചിരിക്കുന്ന സാന്ദ്രയുടെ പ്രകടനം ഏറെ പ്രശംസ പിടിച്ചു പറ്റുന്നതുമായിരുന്നു. അതിനു ശേഷവും സിനിമകളില്‍ അഭിനയിച്ചു. എന്‍ ജീവനെ എന്ന സിനിമയില്‍ പ്രധാന വേഷത്തിലും അഭിനയിച്ച സാന്ദ്ര ഒട്ടനവധി പരസ്യ ചിത്രങ്ങളിലും മോഡലായും എല്ലാം അഭിനയിച്ചിട്ടുണ്ട്. വിവാഹനിശ്ചയം കഴിഞ്ഞ് മാസങ്ങള്‍ക്കു ശേഷമാണ് ആ വിശേഷം ആരാധകരെ അറിയിച്ചത്. ഓഗസ്റ്റിലാണ് സാന്ദ്രയുടേയും അരവിന്ദിന്റെയും വിവാഹനിശ്ചയം കഴിഞ്ഞത്.