Latest News

ഞാനും വരട്ടേ എന്ന ഹിറ്റിന് വേദിയില്‍ തകര്‍പ്പന്‍ ചുവടുമായി എത്തി നവ്യയുടെ അപര; പാതിരാത്രി പ്രൊമോഷന്‍ വേദിയില്‍ നവ്യയുടെ മുഖസാമ്യമുള്ള പെണ്‍കുട്ടി ഡാന്‍സുമായെത്തി കൈയ്യടി നേടുമ്പോള്‍ 

Malayalilife
ഞാനും വരട്ടേ എന്ന ഹിറ്റിന് വേദിയില്‍ തകര്‍പ്പന്‍ ചുവടുമായി എത്തി നവ്യയുടെ അപര; പാതിരാത്രി പ്രൊമോഷന്‍ വേദിയില്‍ നവ്യയുടെ മുഖസാമ്യമുള്ള പെണ്‍കുട്ടി ഡാന്‍സുമായെത്തി കൈയ്യടി നേടുമ്പോള്‍ 

കഴിഞ്ഞ ദിവസമാണ് പാതിരാത്രി സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടി നവ്യാ നായരും നടന്‍ സൗബിന്‍ ഷാഹിറും ഹരിശ്രീ അശോകനുമെല്ലാം കോഴിക്കോട് ഹൈ ലൈറ്റ് മാളിലെത്തിയത്. തുടര്‍ന്ന് നടന്ന പ്രമോഷന്‍ പരിപാടിയ്ക്കിടെ നവ്യാ നായരെ വേദിയിലുള്ള ഡാന്‍സേഴ്സ് ചേര്‍ന്ന് സ്റ്റേജിലേക്ക് ക്ഷണിക്കുകയും ചതിക്കാത്ത ചന്തു സിനിമയിലെ പാട്ടായ ഞാനും വരട്ടേ എന്ന പാട്ടിന് നവ്യ ചുവടുവെയ്ക്കുകയും എല്ലാം ചെയ്യുന്നുണ്ട്. എന്നാല്‍, നവ്യയെ സ്റ്റേജിലേക്ക് ക്ഷണിച്ച പെണ്‍കുട്ടികളില്‍ ഒരാള്‍ നവ്യയ്ക്കരികില്‍ നിന്നാണ് ആ നൃത്ത സംഘത്തെ നയിക്കുന്നത്. ആ പെണ്‍കുട്ടിയുടെ ചുവടുകള്‍ കണ്ട് അതുപോലെ ചെയ്യാന്‍ നവ്യ ശ്രമിക്കുമ്പോഴാണ് ആരാധകരെല്ലാം ഒരു കാര്യം ശ്രദ്ധിച്ചത്. ആ പെണ്‍കുട്ടിയെ ഒരു വശത്തു നിന്ന് കാണുമ്പോള്‍ നവ്യയെ പോലെ തന്നെയുണ്ട്. മുന്‍പില്‍ നിന്ന് നോക്കുമ്പോള്‍ രൂപസാദൃശ്യങ്ങളൊന്നും തോന്നില്ലെങ്കിലും ഇടതു ഭാഗത്തു നിന്ന് നോക്കുമ്പോള്‍ മുഖത്തിന്റെ ഷേപ്പും ഭാവങ്ങളും ഹെയര്‍ സ്‌റ്റൈലുമെല്ലാം കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പത്തെ നവ്യയെ ഓര്‍മ്മിപ്പിക്കുന്നതാണ്.

ചതിക്കാത്ത ചന്തുവിലേയോ പാണ്ടിപ്പടയിലേയോ ഇമ്മിണി നല്ലൊരാളിലേയോ ഒക്കെ പോലുള്ള മേയ്ക്കപ്പ് ചെയ്ത നവ്യയെയാണ് ഈ വീഡിയോയില്‍ കാണാന്‍ കഴിയുക. വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലുടനീളം പുറത്തു വന്നതോടെ എല്ലാവരും നവ്യയുടെ അപര.. രണ്ടു നവ്യ നായരോ.. ഇതിലേതാണ് ഒറിജിനല്‍ തുടങ്ങി നിരവധി കമന്റുകളാണ് ഒരുപോലെ പ്രത്യക്ഷപ്പെട്ടത്. അതിനിടെ രസകരമായ വേറെയും കമന്റുകളുണ്ട്. അക്കൂട്ടത്തിലാണ് നവ്യാ നായരുടെ അപരയെന്ന് വിശേഷിപ്പിക്കുന്ന ആ പെണ്‍കുട്ടിയുടെ തന്നെ കമന്റ് എത്തിയത്. lol its me എന്നു പറഞ്ഞുകൊണ്ട് അത്യധികം അതിശയത്തോടെയാണ് ആ യുവതി നവ്യയുടെ വീഡിയോയ്ക്ക് താഴെ കമന്റിട്ടിരിക്കുന്നത്. രശ്മി രച്ചു എന്ന യുവതിയാണത്. ആര്‍ട്ടിസ്റ്റും ഡാന്‍സറും ഒക്കെയായ രശ്മിയ്ക്ക് വീഡിയോ വൈറലായതിനുപിന്നാലെ കമന്റുകളുടെ ബഹളമാണ്.

നേരിട്ട് കാണുമ്പോള്‍ നവ്യാ നായരുടെ മുഖ ഷെയ്പ്പോ ആകൃതിയോ ഒന്നും തന്നെയില്ലെങ്കിലും സൈഡില്‍ എവിടെയൊക്കെയോ ഒരു ചായകാച്ചല്‍ എന്നു തോന്നും. അതിനൊപ്പം നൃത്തവും കൂടിയായപ്പോഴാണ് നവ്യയുടെ അപരയായി മാറിയത്. പിന്നീട് നടന്‍ സൗബിന്‍ ഷാഹിറും വേദിയിലെത്തി ഇരുവര്‍ക്കും ഒപ്പം നൃത്തം ചെയ്യുന്നുണ്ട്. അതിനിടെ മറ്റൊരു വീഡിയോയും വൈറലായിരുന്നു. മാളില്‍ എത്തിയ നടി നവ്യ നായരോട് മോശമായി പെരുമാറാന്‍ ശ്രമിച്ച ആളെ നടന്‍ സൗബിന്‍ ഷാഹിര്‍ തടയുന്നതാണ് ആ വീഡിയോയില്‍ കാണാന്‍ സാധിച്ചിരുന്നത്. ശനിയാഴ്ച വൈകുന്നേരം മാളില്‍ നടന്ന പ്രമോഷന്‍ പരിപാടിക്ക് ശേഷം ഹോട്ടലിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. താരങ്ങളെ കാണാനായി വലിയ തിരക്കായിരുന്നു മാളില്‍ അനുഭവപ്പെട്ടത്. ഈ തിരക്കിനിടെ ഒരാള്‍ നവ്യ നായരെ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയായിരുന്നു. നവ്യയ്ക്ക് നേരെ നീണ്ട കൈ സൗബിന്‍ സാഹിര്‍ ഉടന്‍ തന്നെ തടയുകയും നവ്യയെ സുരക്ഷിതമായി മുന്നോട്ട് നടക്കാന്‍ സഹായിക്കുകയും ചെയ്തു.

അപ്രതീക്ഷിതമായി തനിക്ക് നേരെ അതിക്രമം ഉണ്ടായപ്പോള്‍ രൂക്ഷമായ ഒരു നോട്ടത്തോടെയാണ് നവ്യ നായര്‍ പ്രതികരിച്ചത്. നടി ആന്‍ അഗസ്റ്റിനും പ്രമോഷന്‍ പരിപാടിക്കായി താരങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. പൊതുപരിപാടികള്‍ക്ക് എത്തുന്ന സിനിമാ താരങ്ങള്‍ക്ക് നേരെ, പ്രത്യേകിച്ച് നടിമാര്‍ക്ക് നേരെ, മോശം അനുഭവങ്ങള്‍ ഉണ്ടാകുന്നത് സമീപകാലത്ത് പതിവായി മാറിയിട്ടുണ്ട്. സുരക്ഷാ ജീവനക്കാര്‍ ഒപ്പമുണ്ടെങ്കില്‍ പോലും ചെറിയൊരു ഇടവേള കിട്ടുമ്പോള്‍ താരങ്ങളെ സ്പര്‍ശിക്കാനോ ശല്യപ്പെടുത്താനോ ചിലര്‍ ശ്രമിക്കാറുണ്ട്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by onairKerala (@onairkerala)

navya nair pathirathri promotion

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES