Latest News

മിഡില്‍ ക്ലാസ് ഫാമിലിയില്‍ ജനനം; അച്ഛന് വലുത് കൈ ഇല്ലാത്തതിനാല്‍ തന്നെ പരിമിതികള്‍ക്കുള്ളില്‍ നിന്നുള്ള ചെറുപ്പകാലം;ആടിനെയും കോഴിയെയും വളര്‍ത്തിയും വിറക് കച്ചവടം ചെയ്തും പഠനം; ജോലി ചെയ്ത് കിട്ടിയ പണം കൊണ്ട് മള്‍ട്ടിമീഡിയ ആന്റ് ഫിലിം മേക്കിങ്ങ് പഠനം; 2012ല്‍ സീരിയലിലൂടെ അഭിനയരംഗത്തേക്ക്; നടന്‍ ദീപന്‍ മുരളി ജീവിതം പറയുമ്പോള്‍

Malayalilife
മിഡില്‍ ക്ലാസ് ഫാമിലിയില്‍ ജനനം; അച്ഛന് വലുത് കൈ ഇല്ലാത്തതിനാല്‍ തന്നെ പരിമിതികള്‍ക്കുള്ളില്‍ നിന്നുള്ള ചെറുപ്പകാലം;ആടിനെയും കോഴിയെയും വളര്‍ത്തിയും വിറക് കച്ചവടം ചെയ്തും പഠനം; ജോലി ചെയ്ത് കിട്ടിയ പണം കൊണ്ട് മള്‍ട്ടിമീഡിയ ആന്റ് ഫിലിം മേക്കിങ്ങ് പഠനം; 2012ല്‍ സീരിയലിലൂടെ അഭിനയരംഗത്തേക്ക്; നടന്‍ ദീപന്‍ മുരളി ജീവിതം പറയുമ്പോള്‍

നിരവധി സീരിയലുകളിലൂടെയും ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ നടനാണ് ദീപന്‍ മുരളി. ബിഗ് ബോസിന്റെ ഒന്നാം സീസണിലാണ് ദീപന്‍ മത്സരിച്ചത്. ശേഷം നിരവധി ഷോകളില്‍ അവതാരകന്‍ റോളിലും പ്രത്യക്ഷപ്പെട്ടു. പത്ത് വര്‍ഷത്തിന് മുകളിലായി മിനി സ്‌ക്രീനില്‍ സജീവമാണ് നടന്‍. കൈരള ടിവി കിച്ചണ്‍ മാജിക്കില്‍ ദീപന്‍ മുരളി തന്റെ ജീവിത കഥ പങ്ക് വച്ചതാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

മിഡില്‍ ക്ലാസ് ഫാമിലിയാണ് എന്റേത്. അച്ഛന് വലത് കൈ ഇല്ല. അതിന്റേതായ പരിമിതികള്‍ ഉണ്ടായിരുന്നു. ഞാന്‍ നാലാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ഒരു മൂന്നര വര്‍ഷത്തോളം അച്ഛന്‍ വീട്ടിലുണ്ടായിരുന്നില്ല. ആര്‍ക്കും വരുമാനവുമില്ല. ഞാനും അമ്മയും ചേട്ടനും അമ്മൂമ്മയുമുണ്ട്. എവിടെ എങ്കിലും എത്തണം, പൈസയുണ്ടാക്കണം എന്നൊക്കെയുള്ള ആഗ്രഹം എനിക്ക് ഉണ്ടായിരുന്നു. കോഴി, ആട് എന്നിവയെയെല്ലാം വളര്‍ത്തിയിട്ടുണ്ട്.

വീട്ടില്‍ ഏറ്റവും നന്നായി പഠിക്കുന്നയാള്‍ ഞാന്‍ ആയിരുന്നു. പക്ഷേ, പത്താം ക്ലാസില്‍ വിചാരിച്ചതുപോലെ മാര്‍ക്ക് കിട്ടിയില്ല. അതോടെ അച്ഛനും അമ്മയും അമ്മൂമ്മയും എല്ലാം ഡൗണായി. ആ സമയത്ത് മാര്‍ക്ക് കുറഞ്ഞവര്‍ക്ക് പ്ലസ് വണ്ണിന് അഡ്മിഷന്‍ കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നു. ഞാന്‍ നല്ല മാര്‍ക്ക് വാങ്ങിയില്ലെന്നതുകൊണ്ട് തന്നെ എന്നെ പ്ലസ് വണ്ണില്‍ ചേര്‍ക്കാന്‍ അവര്‍ ആവേശം കാണിച്ചില്ല. ഓപ്പണ്‍ സ്‌കൂളിലാണ് പ്ലസ് വണ്ണും പ്ലസ് ടുവും പഠിച്ചത്. അപ്പോഴെല്ലാം കലാരംഗത്ത് വരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. 

ഒരുപാട് ജോലികള്‍ ചെയ്തിട്ടുണ്ട്. ഫിഷ് മാര്‍ക്കറ്റില്‍ ലേലം നടക്കുന്ന സമയത്ത് കണക്കെഴുത്തുകാരനായി പോയിട്ടുണ്ട്. കൊച്ചച്ചന്റെ കടയില്‍ അഞ്ഞൂറ് രൂപ ശമ്പളത്തിന് ജോലി ചെയ്തിട്ടുണ്ട്. പ്രീഡിഗ്രിക്ക് പഠിച്ചവരുടെ മലയാളം നോട്ട്ബുക്ക് വാങ്ങി പഠിച്ചാണ് പ്ലസ് വണ്ണിലും പ്ലസ് ടുവിലും ഫസ്റ്റ് ക്ലാസ് വാങ്ങിയത്. വിറക് കച്ചവടം വരെ ഞാന്‍ ചെയ്തിട്ടുണ്ട്.

പിന്നീട് ട്രാവല്‍ ഇന്ത്യ എന്ന സ്ഥാപനത്തില്‍ ജോലി കിട്ടി. അതിനു ശേഷമാണ് എന്റെ കയ്യില്‍ ഉണ്ടായിരുന്ന സേവിങ്‌സ് വെച്ച് മള്‍ട്ടിമീഡിയ ആന്റ് ഫിലിം മേക്കിങ്ങ് പഠിക്കാന്‍ പോകുന്നത്. ജോലി ചെയ്തുകൊണ്ടാണ് പഠിച്ചത്. അന്ന് അഞ്ച് ബെസ്റ്റ് സ്റ്റുഡന്റ്‌സില്‍ ഒരാള്‍ ഞാനായിരുന്നു. 2012ലാണ് മഴവില്‍ മനോരമയിലെ സീരിയലിലൂടെ അഭിനയം ആരംഭിച്ചത്'', എന്ന്  ദീപന്‍ പറയുന്നു.സാന്ത്വനം, തൂവല്‍സ്പര്‍ശം തുടങ്ങിയവയാണ് ദീപന്‍ ഭാഗമായ പ്രധാന സീരിയലുകള്‍.

2018 ല്‍ ആണ് ദീപന്റെയും മായയുടെയും വിവാഹം കഴിഞ്ഞത്. വിവാഹം കഴിഞ്ഞ് അധികം താമസിക്കാതെയാണ് ദീപന്‍ ബിഗ്ഗ് ബോസില്‍ എത്തിയത്. ബാങ്കര്‍ കൂടെയായ മായയെ കുറിച്ച് തന്നെയാണ് ഷോയില്‍ ദീപന്‍ മുരളി അധികവും സംസാരിച്ചിരുന്നത്. രണ്ട് മക്കളാണ് താരത്തിന് ഉള്ളത്.

actress deepan murali Life story

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES