തിരുവനന്തപുരം ജില്ലയിലെ കരകുളം ഏണിക്കരയിൽ സതീശന്റെയും സൂര്യകലയുടെയും മകനായി ജനിച്ചു. സാജൻ എസ് നായർ എന്നതാണ് യത്ഥാർത്ഥ നാമം. വിദ്യാഭ്യാസത്തിനുശേഷം സാജൻ അഭിനയമോഹവുമായി നാടകങ്ങളിൽ അഭിനയിയ്ക്കാൻ തുടങ്ങി. സാജനും സുഹൃത്തുക്കളും ചേർന്ന് ആര്യ കമ്യൂണിക്കേഷൻ എന്ന പേരിൽ ഒരു നാടക കമ്പനി തുടങ്ങി. നാല് വർഷത്തോളം നാടക കമ്പനി നടത്തിയെങ്കിലും താമസിയാതെ സാമ്പത്തിക പ്രതിസന്ധി കാരണം കമ്പനി പിരിച്ചുവിട്ടു.
ബാല്യം, കൗമാരം, യവ്വനം, വരെ ചിലവഴിച്ച വീട് എന്നന്നേക്കുമായി നഷ്ടപ്പെട്ടവര്‍ക്ക് മാത്രേ അതിന്റെ വേദന അറിയൂ. മാളൂന് ഒരു വയസ്സാകുന്നതിനു മുന്നേ എനിക്കും ആ വീട് നഷ്ടപ്പെട്ടു. വലിയ പറമ്പ്, മുറ്റത്തെ ടാങ്കില്‍ നിറയെ ഗപ്പികളും ഒരു കുഞ്ഞന്‍ ആമയും, മഴ പെയ്താല്‍ കൈയ്യെത്തി കോരാവുന്ന കിണര്‍ അതിലെ മധുരമുള്ള വെള്ളം, കരിക്ക് കുടിക്കാന്‍ മാത്രം അച്ഛന്‍ നട്ട ഗൗരിഗാത്ര തെങ്ങ് നിറയെ കോഴികളും കുറേ കാലം ഞാന്‍ വളര്‍ത്തിയ മുയലുകളും എന്റെ മുറിയും കീ കൊടുക്കുന്ന ഘടികാരത്തില്‍ ബാലരമയില്‍നിന്നും കിട്ടിയ മായാവിയുടെ ഒട്ടിപ്പോ സ്റ്റിക്കറും. എഴുതിയാ കുറേയുണ്ട് എന്നാണ് താരം പറയുന്നത്. ത്രിസന്ധ്യ നേരത്ത് എല്ലാം കെട്ടിപ്പെറുക്കി ഇറങ്ങിയപ്പാ കടം മുഴുവന്‍ തീര്‍ന്നെന്ന ആശ്വാസമായിരുന്നു. ഗേറ്റ് കടക്കുവോളം. കാറില്‍ കയറി ഒന്നൂടൊന്ന് വീട്ടിലേക്ക് നോക്കിയപ്പോ തലച്ചോറില്‍ നിന്നൊരു കൊള്ളിയാന്‍ ഹൃദയത്തിലേക്ക് തുളച്ചു കയറിഎന്നാണ് സാജൻ സൂര്യ പറയുന്നത്.
ഇത് ഇപ്പോൾ പറയാൻ കാരണം ഇതേ സീൻ താരം അഭിനയിക്കുന്ന സീരിയലിൽ ചെയ്യേണ്ടി വന്നു എന്നാണ് താരം പറയുന്നത്. പണ്ടത്തെ ഒരമ്മ കുറിച്ചത് ഫേസ്ബുക്കിലാണ്. ഈ സമയവും കൂടെ നിന്നതു ഭാര്യ ആണെന്നും മകളെ ചേർത്ത് പിടിച്ചതും ഭാര്യാ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മിനിസ്‌ക്രീനിലെ മിന്നും താരമായ സാജന്‍ വെള്ളിത്തിരയിലും അഭിനയിച്ചിട്ടുണ്ട്.